Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡച്ചുതാരം ഡിര്‍ക് ക്യുയിറ്റ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിമരമിച്ചു

ഹേഗ്: ഡച്ച് താരം ഡിര്‍ക് ക്യുയിറ്റ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിമരമിക്കുന്നതായി പ്രഖ്യാപിച്ചു. മൂന്ന് ലോകകപ്പുകളിലും 2 യൂറോപ്യന്‍ ചാമ്പ്യന്‍ഷിപ്പുകളിലും രാജ്യത്തിനുവേണ്ടി ബൂട്ടണിഞ്ഞ താരമാണ് ക്യൂയിറ്റ്. 2004 മുതല്‍ 2014വരെ ടീമിന്റെ അവിഭാജ്യ ഘടകമായിരുന്ന ക്യുയിറ്റ് 104 മത്സരങ്ങളില്‍ നിന്നായി 24 ഗോളുകള്‍ നേടിയിട്ടുണ്ട്.

പുതിയ കോച്ച് ഹിഡ്ഡിംങ്ക് ആദ്യ ഇലവനില്‍ സ്ഥാനം നല്‍കാത്തതില്‍ പ്രതിഷേധിച്ചാണ് അന്താരാഷ്ട്ര ഫുട്‌ബോളില്‍ നിന്നും വിരമിക്കാന്‍ തീരുമാനിച്ചതെന്ന് ക്യുയിറ്റ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. ലോകകപ്പ് ഫുട്‌ബോളിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ പരിശീലകനായി സ്ഥാനമേറ്റ സൂപ്പര്‍ കോച്ച് ലൂയി വാന്‍ഗാലിന് പകരക്കാരനായാണ് ഹിഡിങ്ക് സ്ഥാനമേറ്റെടുത്തത്.

dirk-kuyt

ബ്രസീല്‍ ലോകകപ്പിന് ശേഷം നടന്ന സൗഹൃദ മത്സരങ്ങളില്‍ സൈഡ് ബെഞ്ചിലായിരുന്നു കൂടുതല്‍ സമയവും ക്യുയിറ്റിന് സ്ഥാനം. രാജ്യത്തിനുവേണ്ടി കളിക്കാന്‍ കഴിഞ്ഞത് ഭാഗ്യമായി കരുതുന്നതായി ക്യുയിറ്റ് പറഞ്ഞു. ടീം അംഗങ്ങളോടും കുടുംബാംഗങ്ങളോടും ചര്‍ച്ച ചെയ്തശേഷം ആലോചിച്ചാണ് വിരമിക്കല്‍ തീരുമാനമെടുത്തതെന്ന് അദ്ദേഹം അറിയിച്ചു.

ഏറെക്കാലം ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് ലിവര്‍പൂളിന്റെ താരമായിരുന്ന ക്യുയിറ്റ് 285 മത്സരങ്ങളില്‍ നിന്നും 71 ഗോളുകള്‍ നേടിയിട്ടുണ്ട്. 2012 മുതല്‍ തുര്‍ക്കി ഫുട്‌ബോള്‍ ലീഗിലെ കളിക്കാരനാണ് ക്യുയിറ്റ്. ക്യുയിറ്റ് രാജ്യത്തിന്റെ ആത്മാര്‍ത്ഥതയുള്ള കളിക്കാരനാണെന്നും ഇത്രയും നാളത്തെ സേവനം നന്ദിയോടെ സ്മരിക്കുന്നതായും ഹോളണ്ട് താരം വാന്‍പേഴ്‌സി പ്രതികരിച്ചു.

Story first published: Saturday, October 4, 2014, 8:03 [IST]
Other articles published on Oct 4, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+