Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡ്യൂറന്റ് കപ്പ്; മോഹന്‍ ബഗാന്‍ സെമിയില്‍, അത്‌ലറ്റിക്കോ കൊല്‍ക്കത്തയ്ക്കും വിജയം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ മോഹന്‍ ബഗാന്‍ സെമി ഫൈനല്‍ സ്ഥാനം ഉറപ്പിച്ചു. ഗ്രൂപ്പ് ബി യില്‍ നടന്ന ഒരു മത്സരത്തില്‍ അത്‌ലറ്റിക്കോ കൊല്‍ക്കത്ത മൂഹമ്മദന്‍സ് സ്‌പോര്‍ട്ടിങ്ങിനെ തോല്‍പ്പിച്ചതോടെയാണ് മോഹന്‍ ബഗാന്‍ സെമി സ്ഥാനം ഉറപ്പാക്കിയത്. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ ഒരു ഗോളിനാണ് അത്‌ലറ്റിക്കോ മുഹമ്മദന്‍സിനെ മറികടന്നത്. ഇതോടെ നാല് പോയന്റായെങ്കിലും ഒരു മത്സരം ബാക്കി നില്‍ക്കെ രണ്ടു ജയം സ്വന്തമാക്കിയ മോഹന്‍ബഗാന്‍ സെമി ഉറപ്പിച്ചു.

കനത്ത മഴയെ തുടര്‍ന്ന് തടസ്സപ്പെട്ട മത്സരത്തില്‍ ഹിതേഷ് ശര്‍മയാണ് കൊല്‍ക്കത്തയ്ക്കായി സ്‌കോര്‍ ചെയ്തത്. മത്സരം ആരംഭിച്ച് രണ്ടാം മിനിറ്റില്‍തന്നെ ശര്‍മ ടീമിനുവേണ്ടി ഗോള്‍ നേടി. മൂന്ന് മിനിറ്റിന് ശേഷം സമനില നേടാന്‍ മുഹമ്മദന്‍സിന് മികച്ച അവസരമുണ്ടായെങ്കിലും വന്‍ലാല്‍ബിയ ചങ്‌തേയുടെ ഷോട്ട് ക്രോസ് ബാറില്‍ തട്ടി പാഴായി. എടികെ ഗോള്‍ കീപ്പര്‍ ആവിഷ് പോളും മികച്ച പ്രകടനമാണ് ബാറിന് കീഴില്‍ കാഴ്ചവെച്ചത്.

mohunbagan

രണ്ടാം പകുതിയിലും ഒന്നിലേറെ അവസരങ്ങള്‍ മുഹമ്മദന്‍സിന് ലഭിക്കുകയുണ്ടായെങ്കിലും ഗോള്‍ നേടാനായില്ല. ടൂര്‍ണമെന്റിലെ ആദ്യ ജയമാണ് എടികെ കുറിച്ചത്. നേരത്തെ ഇന്ത്യന്‍ നേവിക്കെതിരെ 6-2 എന്ന മാര്‍ജിനില്‍ മുഹമ്മദന്‍സ് ജയിച്ചിരുന്നു. എടികെയെ തോല്‍പ്പിച്ചാല്‍ മാത്രമേ മുഹമ്മദന്‍സിന് സെമിയില്‍ കടക്കാന്‍ നേരിയ സാധ്യതയുണ്ടായിരുന്നുള്ളൂ. ഗ്രൂപ്പിലെ അവസാന മത്സരത്തില്‍ മോഹന്‍ബഗാന്‍ ഇന്ത്യന്‍ നേവിയെ നേരിടും.

Story first published: Saturday, August 17, 2019, 12:12 [IST]
Other articles published on Aug 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+