Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഹാട്രിക്കോടെ ജോസഫ്; ഡുറാന്‍ഡ് കപ്പില്‍ ഗോകുലം സെമിയില്‍

കൊല്‍ക്കത്ത: ഡുറാന്‍ഡ് കപ്പില്‍ കിരീട പ്രതീക്ഷ നിലനിര്‍ത്തി ഗോകുലത്തിന്റെ കുതിപ്പ്. അവസാന ഗ്രൂപ്പ് മത്സരത്തിലും വിജയിച്ച ഗോകുലം കേരള എഫ്‌സി സെമിയില്‍ സീറ്റുറപ്പിച്ചു. ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫിന്റെ ഹാട്രിക്ക് ഗോളിന്റെ കരുത്തില്‍ മണിപ്പൂര്‍ ക്ലബ്ബ് ട്രാവുവിനെ ഒന്നിനെതിരേ നാല് ഗോളിനാണ് ഗോകുലം തകര്‍ത്തത്.ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷമാണ് ഗോകുലത്തിന്റെ ഗോള്‍വേട്ട. 48ാം മിനുട്ടില്‍ ട്രാവുവിന്റെ മിഡ്ഫീല്‍ഡര്‍ ഗുര്‍പ്രീത് സിങ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തപോയതോടെ കളി ഗോകുലം വരുതിയിലാക്കി.

10 പേരായി ചുരുങ്ങിയതോടെ ട്രാവു പ്രതിരോധത്തില്‍ വീണ വിള്ളല്‍ ഗോകുലം മുതലെടുത്തു. 57ാം മിനുട്ടില്‍ ജോസഫിലൂടെ ഗോകുലം അക്കൗണ്ട് തുറന്നു. 64ാം മിനുട്ടില്‍ ഗോകുലത്തിന് അനുകൂലമായി പെനാല്‍റ്റി ലഭിച്ചപ്പോള്‍ കിക്കെടുത്ത ജോസഫിന് പിഴച്ചില്ല. രണ്ട് ഗോളിന്റെ ലീഡെടുത്തതോടെ ആക്രമിച്ച് കളിച്ച ഗോകുലം 71ാം മിനുട്ടില്‍ സ്‌കോര്‍ബോര്‍ഡില്‍ മൂന്നാം ഗോള്‍ ചേര്‍ത്തു. പ്രതിരോധ താരം ആന്‍ഡ്രി ഇറ്റിനിയാണ് ഗോള്‍ നേടിയത്. 79ാം മിനുട്ടില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കിയ ജോസഫ് ഗോകുലത്തിന് നാലാം ഗോളും സമ്മാനിച്ചു.87ാം മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി വലയിലാക്കി റോജര്‍ ട്രാവുവിന് ആശ്വാസഗോള്‍ സമ്മാനിച്ചു.

gokulamfc

സെമിയിലേക്ക് കടന്ന ഗോകുലത്തിന്റെ പ്രതീക്ഷകളെല്ലാം ക്യാപ്റ്റന്‍ ജോസഫിന്റെ പ്രകടനത്തിലാണ്. ടൂര്‍ണമെന്റില്‍ രണ്ട് ഹാട്രിക്ക് ഉള്‍പ്പെടെ എട്ട് ഗോളാണ് ഗോകുലം നേടിയത്. ചെന്നൈയിനെതിരെയായിരുന്നു ആദ്യ ഹാട്രിക്ക്.എയര്‍ഫോഴ്‌സിനെതിരേ ഇരട്ട ഗോളും അദ്ദേഹം നേടി.ചെന്നൈയിനെ 4-0നുംഎയര്‍ഫോഴ്‌സിനെ 3-0നുമാണ് ഗോകുലം തോല്‍പ്പിച്ചത്.

Story first published: Monday, August 19, 2019, 9:36 [IST]
Other articles published on Aug 19, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+