വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡ്യുറാന്‍ഡ് കപ്പ്: ഷൂട്ടൗട്ടില്‍ ഈസ്റ്റ് ബംഗാളിനെ തകര്‍ത്ത് ഗോകുലം ഫൈനലില്‍

Gokulam Kerala upsets East Bengal in penalty-shootout win to seal final berth

കൊല്‍ക്കത്ത: ഡ്യുറാന്‍ഡ് കപ്പ് ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ കിരീട പ്രതീക്ഷ സജീവമാക്കി ഗോകുലം കേരള എഫ്‌സി ഫൈനലില്‍.ആവേശം നിറഞ്ഞ സെമി ഫൈനലില്‍ ഈസ്റ്റ് ബംഗാളിനെ പെനാല്‍റ്റി ഷൂട്ടൗട്ടില്‍ 3-2ന് തകര്‍ത്താണ് ഗോകുലത്തിന്റെ ഫൈനല്‍ പ്രവേശനം. കൊല്‍ക്കത്തയിലെ സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ആദ്യം ലീഡെടുത്തത് ഈസ്റ്റ് ബംഗാളായിരുന്നു.18ാം മിനുട്ടില്‍ സമദ് അലി മാലിക്കാണ് ബംഗാളിനായി വലകുലുക്കിയത്.

ലീഡ് നേടിയതോടെ പ്രതിരോധം ശക്തിപ്പെടുത്തിയ ബംഗാളിന് മുന്നില്‍ ആദ്യ പകുതിയില്‍ ഗോകുലത്തിന് ഒന്നും ചെയ്യാനായില്ല.രണ്ടാം പകുതിയിലും ബംഗാള്‍ മികച്ച പ്രതിരോധം പുറത്തെടുത്തതോടെ ഗോള്‍നേടാനാവാതെ ഗോകുലം വിയര്‍ത്തു.ഇഞ്ചുറി ടൈമില്‍ ബംഗാളിന്റെ മെഹ്താബ് സിങിന് ചുവപ്പുകാര്‍ഡ് ലഭിച്ചതോടെ ബംഗാള്‍ 10 പേരായി ചുരുങ്ങി. ഹെന്റി കിസേക്കയെ വീഴ്ത്തിയതിനാണ് ചുവപ്പ് ലഭിച്ചത്. ഇതിന് അനുവദിച്ച് കിട്ടിയ പെനാല്‍റ്റി ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫ് ലക്ഷ്യം പിഴക്കാതെ വലയിലെത്തിച്ചതോടെ മത്സരം 1-1 സമനിലയില്‍.

കോലി ഒന്നാമത്,സച്ചിന്‍ പിന്നില്‍; സാമൂഹ്യ മാധ്യമങ്ങളിലെ സൂപ്പര്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍കോലി ഒന്നാമത്,സച്ചിന്‍ പിന്നില്‍; സാമൂഹ്യ മാധ്യമങ്ങളിലെ സൂപ്പര്‍ ക്രിക്കറ്റ് താരങ്ങള്‍ ഇവര്‍

gokulamfc

അധിക സമയത്തും തുല്യത പുലര്‍ത്തിയതോടെ മത്സരം ഷൂട്ടൗട്ടിലേക്ക്. ഷൂട്ടൗട്ടില്‍ ഗോകുലം മൂന്നെണ്ണം വലയിലാക്കിയപ്പോള്‍ ഈസ്റ്റ് ബംഗാളിന് മൂന്നെണ്ണം പിഴച്ചു.ബംഗാളിന്റെ രണ്ട് ശ്രമങ്ങളും തടുത്തിട്ട ഉബൈദിന്റെ പ്രകടനമാണ് ഗോകുലത്തിന്റെ ജയത്തില്‍ നിര്‍ണ്ണായകമായത്. മോഹന്‍ ബഗാന്‍-റയല്‍ കാശ്മീര്‍ മത്സരത്തിലെ വിജയിയാവും ഫൈനലിലെ ഗോകുലത്തിന്റെ എതിരാളി.

Story first published: Thursday, August 22, 2019, 9:18 [IST]
Other articles published on Aug 22, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X