Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

അത്യുജ്വലം, ഡ്യൂറന്റ് കപ്പില്‍ ഗോകുലം ചാമ്പ്യന്മാര്‍; 22 വര്‍ഷങ്ങള്‍ക്കുശേഷം ഒരു കേരള ടീമിന് കിരീടം

കൊല്‍ക്കത്ത: ഡ്യൂറന്റ് കപ്പ് ഫുട്‌ബോള്‍ ഫൈനലില്‍ കരുത്തരായ മോഹന്‍ ബഗാനെ തോല്‍പ്പിച്ച് കേരള ടീം ഗോകുലം കേരള എഫ്‌സി ചാമ്പ്യന്മാരായി. മോഹന്‍ ബഗാനെ 2-1 എന്ന സ്‌കോറിന് തോല്‍പ്പിച്ചാണ് ഗോകുലം കിരീടത്തില്‍ മുത്തമിട്ടത്. ഇതോടെ 1997ല്‍ എഫ് സി കൊച്ചിന്‍ കിരീടം നേടിയ ശേഷം ഈ നേട്ടത്തിലെത്തുന്ന ആദ്യ ടീമായി മാറി ഗോകുലം. 129 വര്‍ഷം പഴക്കമുള്ള കപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ കേരള ടീമുമാണ് ഗോകുലം.

ഗോകുലം എഫ്സി

ക്യാപ്റ്റന്‍ മാര്‍ക്കസ് ജോസഫാണ് ഫൈനലിലും ടീമിന്റെ രക്ഷയ്‌ക്കെത്തിയത്. 45-ാം മിനിറ്റിലും 51-ാം മിനിറ്റിലും ഗോകുലത്തിനുവേണ്ടി മാര്‍ക്കസ് ലക്ഷ്യം കണ്ടു. 64-ാം മിനിറ്റില്‍ സാല്‍വദോര്‍ പെരസ് മാര്‍ട്ടിനസിന്റെ വകയാണ് ബഗാന്റെ ആശ്വാസഗോള്‍. ആദ്യ പകുതിയില്‍ മികച്ച കളി കെട്ടഴിച്ച ഗോകുലം രണ്ട് ഗോള്‍ നേടിയശേഷം പ്രതിരോധത്തിലേക്ക് വലിയുകയായിരുന്നു. ടൂര്‍ണമെന്റിലാകെ 11 ഗോള്‍ നേടി മാര്‍ക്കസ് ടോപ് സ്‌കോറര്‍ കൂടിയായി.

ഗോകുലം എഫ്സി

ഹെന്റി കിസിക്കെയെ ബഗാന്‍ ഗോളി ദബ്ജിത്ത് മജുംദാര്‍ ഫൗള്‍ ചെയ്തതിനെ തുടര്‍ന്ന് ലഭിച്ച പെനാല്‍റ്റി വലയിലാക്കിയാണ് ഗോകുലം ആദ്യം ലീഡെടുത്തത്. മത്സരം അവസാനിക്കാന്‍ മിനിറ്റുകള്‍ ബാക്കിനില്‍ക്കെ ഗോകുലത്തിന്റെ ജസ്റ്റിന്‍ ജോര്‍ജ് ചുവപ്പുകാര്‍ഡ് കണ്ട് പുറത്തായെങ്കിലും അവസാന മിനിറ്റുകളിലെ മോഹന്‍ ബഗാന്റെ സമ്മര്‍ദ്ദത്തെ അതിജീവിക്കാന്‍ കേരള ടീമിന് കഴിഞ്ഞു. ടൂര്‍ണമെന്റില്‍ ഒരു തോല്‍വിപോലുമില്ലാതെയാണ് ഗോകുലം കിരീടത്തില്‍ മുത്തമിട്ടത്. നേരത്തെ ഈസ്റ്റ് ബംഗാളിനെ ഷൂട്ടൗട്ടില്‍ കീഴടക്കിയാണ് ഫൈനലിലേക്ക് ടിക്കറ്റെടുത്തത്.

Story first published: Saturday, August 24, 2019, 21:08 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+