Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡ്യൂറന്റ് കപ്പില്‍ ചരിത്രമെഴുതാന്‍ ഗോകുലം ഇറങ്ങുന്നു; ബഗാന്‍ എതിരാളി, ആവേശത്തോടെ മലയാളികള്‍

കപ്പുയര്‍ത്താന്‍ ഗോകുലം കേരള

കൊല്‍ക്കത്ത: എഫ്സി കൊച്ചിനുശേഷം ഡ്യൂറന്റ് കപ്പില്‍ മുത്തമിടുന്ന കേരള ടീം ആകാന്‍ ഗോകുലം എഫ്‌സി തയ്യാറെടുത്തുകഴിഞ്ഞു. ശനിയാഴ്ച വൈകിട്ട് അഞ്ചു മണിക്ക് കൊല്‍ക്കത്ത സാള്‍ട്ട്‌ലേക്ക് സ്റ്റേഡിയത്തില്‍ മോഹന്‍ ബഗാനാണ് എതിരാളികള്‍. ഫൈനലിന് പന്തുരുളമ്പോള്‍ മലയാളി ഫുട്‌ബോള്‍ ആരാധകരുടെ ആര്‍പ്പുവിളികള്‍ ഗോകുലത്തിന് ഒപ്പമുണ്ടാകും. ജയിച്ചാല്‍ 129 വര്‍ഷം പഴക്കമുള്ള കപ്പ് സ്വന്തമാക്കുന്ന രണ്ടാമത്തെ ടീമായി മാറും ഗോകുലം.

കഴിഞ്ഞ സീസണിലെ തിരിച്ചടികള്‍ മറന്ന് ഇത്തവണ മികച്ച ടീമുമായി കളിക്കിറങ്ങിയ ഗോകുലം ടൂര്‍ണമെന്റിലുടനീളം തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. സെമി ഫൈനലില്‍ കൊല്‍ക്കത്തന്‍ കരുത്തന്മാരായ ഈസ്റ്റ് ബംഗാളിനെ 3-2ന് മറികടന്ന് എത്തുന്ന ടീമിന് കിരീടപ്രതീക്ഷയുമുണ്ട്. ഷൂട്ടൗട്ടില്‍ തിളങ്ങിയ ഗോകുലം ഗോള്‍കീപ്പര്‍ സി കെ ഉബൈദ് ഫോമിലാണ്. മധ്യനിരയില്‍ മുഹമ്മദ് റാഷിദും നായകന്‍ മാര്‍കസ് ജോസഫും തിളക്കമാര്‍ന്ന പ്രകടനമാണ് കാഴ്ചവെക്കുന്നത്. ഒമ്പത് ഗോളുകളുമായി ഗോള്‍വേട്ടക്കാരില്‍ മുമ്പിലുള്ള മാര്‍കസ് ഹെന്റി കിസേക്കയ്ക്കൊപ്പം മുന്‍നിരയിലിറങ്ങിയാണ് കളിക്കുമ്പോള്‍ ഗോകുലത്തെ തളയ്ക്കുക എളുപ്പമാകില്ല.

gokulamkerala

മറുവശച്ച് മോഹന്‍ബഗാന്‍ പതിനേഴാം കിരീടമാണ് ലക്ഷ്യമിടുന്നത്. ഈസ്റ്റ് ബംഗാളിനെ മറികടന്ന് ഏറ്റവും കൂടുതല്‍ തവണ ഡ്യുറന്റ് കപ്പ് ചാമ്പ്യന്‍മാരായ ടീമെന്ന ഖ്യാതി സ്വന്തമാക്കാന്‍ ടീമിന് സുവര്‍ണാവസരമാണിത്. ഫ്രാന്‍ മൊറാന്റെ, ഗുര്‍ജിന്തര്‍ കുമാര്‍, അശുതോഷ് മെഹ്ത എന്നിവരടങ്ങുന്ന കൊല്‍ക്കത്ത ടീം ശക്തരാണ്. മലയാളി താരങ്ങളായ വി പി സുഹൈറും കെ മിര്‍ഷാദും ബഗാന്‍ നിരയില്‍ കളിച്ചേക്കും.

Story first published: Saturday, August 24, 2019, 11:17 [IST]
Other articles published on Aug 24, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+