Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മെസ്സിയുടെ ഷര്‍ട്ട് ചോദിച്ചോളൂ, പക്ഷെ നാണക്കേടുണ്ടാക്കരുതെന്ന് കളിക്കാരോട് പി എസ് വി പരിശീലകന്‍

ബാഴ്‌സലോണ: ലോക ഫുട്‌ബോളിലെ മികച്ച താരങ്ങളിലൊരാളായ ലയണല്‍ മെസ്സിക്കെതിരെ കളിക്കുന്നതുപോലും ഭാഗ്യമായി കരുതുന്ന വലിയൊരുവിഭാഗം കളിക്കാരുണ്ട്. യൂറോപ്പിലും യോറോപ്പിനു പുറത്തുമെല്ലാം മെസ്സിക്കെതിരെ എങ്കിലും കളിക്കാന്‍ കഴിഞ്ഞെങ്കില്‍ എന്ന് ആഗ്രഹിക്കുന്ന കളിക്കാര്‍ കളിക്കുശേഷം മെസ്സിയുടെ ഷര്‍ട്ട് വാങ്ങാന്‍ തിരിക്കു കൂട്ടുന്നതും പുതുമയുള്ള കാഴ്ചയല്ല.

lionelmessi

സാധാരണ രീതിയില്‍ മത്സരശേഷം കളിക്കാര്‍ പരസ്പരം ഷര്‍ട്ട് കൈമാറുന്നത് പതിവാണ്. എന്നാല്‍, ഇടവേളയ്ക്കു പിരിയുമ്പോള്‍ മെസ്സിയുടെ ഷര്‍ട്ട് ചോദിച്ചു വാങ്ങുന്ന തരത്തിലേക്ക് കളിക്കാരിലെ ആരാധകന വളര്‍ന്നത് പരിശീലകര്‍ക്ക് തലവേദനയുണ്ടാക്കുകയാണ്. എതിര്‍ ടീമിലെ കളിക്കാരില്‍നിന്നും ഇടവേളയ്ക്കു പിരിയുമ്പോള്‍ ഷര്‍ട്ട് വാങ്ങുന്നത് പ്രൊഫഷണലായ ഒരു കളിക്കാരന് ചേര്‍ന്നതല്ലെന്നാണ് പരിശീലകരുടെ വാദം.

എന്തായാലും, ചാമ്പ്യന്‍സ് ലീഗിലെ ആദ്യ മത്സരത്തിന് ബുധനാഴ്ച തുടക്കമാകുമ്പോള്‍ പിഎസ് വി ഐന്തോവന്റെ പരിശീലകന്‍ മാര്‍ക്ക് വാന്‍ ബൊമ്മലിന് തന്റെ കളിക്കാരോട് പറയാനുള്ളതും മെസ്സിയുടെ ഷര്‍ട്ടിനായി ഇടവേളയ്ക്കു ശ്രമിക്കരുതെന്നാണ്. ബാഴ്‌സയ്‌ക്കെതിരെ മികച്ച വിജയമുണ്ടായെങ്കില്‍ കളിക്കാര്‍ക്ക് വേണമെങ്കില്‍ മെസ്സിയുടെ ഷര്‍ട്ടിനായി അടിപിടികൂടാമെന്നും അദ്ദേഹം പറയുന്നുണ്ട്.

എനിക്കറിയാം അവര്‍ മെസ്സിയുടെ ഷര്‍ട്ട് ചോദിക്കുമെന്ന്. എന്നാല്‍, ഇടവേളയ്ക്ക് അത് ചെയ്യരുതെന്ന് അദ്ദേഹം പറഞ്ഞു. പിഎസ് വി താരം ഹിര്‍വിങ് ലൊസാനൊയെ ബാഴ്‌സലോണ നോട്ടമിട്ടിട്ടുണ്ട്. അത് സാധ്യമായാല്‍ തന്റെ സ്വപ്‌നം പൂവണിയുമെന്നാണ് താരത്തിന്റെ പ്രതികരണം. ഇപ്പോള്‍ പി എസ് വി ക്കാണ് കളിക്കുന്നത്. അതുകൊണ്ടുതന്നെ ജയമാണ് ലക്ഷ്യമെന്നും ഹിര്‍വിങ് പറഞ്ഞു.

Story first published: Tuesday, September 18, 2018, 12:17 [IST]
Other articles published on Sep 18, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+