വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മറഡോണയുടെ 'നൂറ്റാണ്ടിന്റെ ഗോളില്‍' ലോകം സ്തംഭിച്ചപ്പോള്‍ — വീഡിയോ

കാല്‍പ്പന്തു ചരിത്രത്തിലെ ഏറ്റവും മികച്ച ഗോളേതാണ്? ആരോട് ചോദിച്ചാലും ഉത്തരം ഒന്നേയുള്ളൂ, 1986 ലോകകപ്പ് സെമിയില്‍ ഇംഗ്ലണ്ടിനെതിരെ ഡീഗോ മറഡോണ നേടിയ രണ്ടാം ഗോള്‍; 'നൂറ്റാണ്ടിന്റെ ഗോള്‍'. 'ദൈവത്തിന്റെ കൈ' എന്ന കുപ്രസിദ്ധ ഗോളിന് പിന്നാലെ മറഡോണ രചിച്ച 'നൂറ്റാണ്ടിന്റെ ഗോള്‍' ഫുട്‌ബോളിലെ കാവ്യനീതിയായി അറിയപ്പെടുന്നു.

1986 ജൂണ്‍ 22 -ന് മെക്‌സിക്കോയിലെ അസ്‌ടെക്ക് സ്റ്റേഡിയത്തില്‍ കളി കാണാനെത്തിയവര്‍ അറിഞ്ഞില്ല ചരിത്രത്തിലെ അനശ്വര മുഹൂര്‍ത്തത്തിനാണ് തങ്ങള്‍ സാക്ഷികളാകുന്നതെന്ന്. അര്‍ജന്റീനയും ഇംഗ്ലണ്ടും തമ്മിലെ ഫുട്‌ബോള്‍ വൈരാഗ്യം കത്തിനില്‍ക്കുന്ന കാലമാണിത്. ഫുട്‌ബോള്‍ ലോകകപ്പ് സെമി. ആദ്യ പകുതി ഗോള്‍ രഹിതം. മറഡോണയുടെ ഗോളെന്നുറച്ച ഒന്നിലേറെ ഷോട്ടുകള്‍ ഇംഗ്ലണ്ട് ഗോള്‍കീപ്പര്‍ പീറ്റര്‍ ഷില്‍ട്ടണില്‍ തട്ടിത്തെറിക്കുന്നത് ശ്വാസമടക്കിപ്പിടിച്ചാണ് ലോകം കണ്ടത്.

Diego Maradonas Hand Of The God Goal And Goal Of The Century — A Look Back Into The Glorious Past

രണ്ടാം പകുതി തുടങ്ങി കൃത്യം ആറ് മിനിറ്റ്. 'ദൈവത്തിന്റെ കൈ' എന്ന വിവാദ ഗോളില്‍ ഇംഗ്ലണ്ട് ഞെട്ടി. ഇംഗ്ലണ്ടിന്റെ ഗോള്‍മുഖത്ത് വെച്ച് പീറ്റല്‍ ഷില്‍ട്ടണിനൊപ്പം ചാടിയ മറഡോണയുടെ ഇടംകയ്യില്‍ തട്ടി പന്തു വലയില്‍. ഹാന്‍ഡ് ബോളെന്ന് ഇംഗ്ലണ്ട് താരങ്ങള്‍ ഒന്നടങ്കം അപ്പീല്‍ ചെയ്തിട്ടും ടുണീഷ്യക്കാരനായ റഫറി അലി ബെന്നസീര്‍ കുലുങ്ങിയില്ല. അര്‍ജന്റീനയ്ക്ക് ഗോള്‍ അനുവദിച്ചു. പെനാല്‍റ്റി ബോക്‌സിലേക്ക് ഉയര്‍ന്നെത്തിയ പന്തിനെ തട്ടിയകറ്റാന്‍ ലെഫ്റ്റ് മിഡ്ഫീല്‍റായിരുന്ന സ്റ്റീവ് ഹോഡ്ജിന് സാധിക്കാതിരുന്നതാണ് ഗോളിന് വഴിയൊരുക്കിയത്. ഹോഡ്ജിന് കണക്കുകൂട്ടല്‍ പിഴച്ചപ്പോള്‍ പന്ത് പെനാല്‍റ്റി ബോക്‌സിലേക്ക് പാഞ്ഞെത്തി. ആറടി ഒരിഞ്ച് നീളക്കാരനായ ഷില്‍ട്ടണും അഞ്ചടി മൂന്നിഞ്ചുകാരനായ മറഡോണയും പന്തിനായി ചാടിയത് ഒരുമിച്ചാണ്. എന്നാല്‍ മറഡോയുടെ ഇടംകയ്യില്‍ തട്ടി പന്ത് വലയില്‍ പതിച്ചു.

മത്സരശേഷം ദൈവത്തിന്റെ കയ്യെന്ന് ഈ ഗോളിനെ വിശേഷിപ്പിച്ചതും മറഡോണ തന്നെ. എന്തായാലും ആദ്യ ഗോളിന്റെ ചീത്തപ്പേര് മുഴുവന്‍ രണ്ടാമത്തെ ഗോളില്‍ മറഡോണ മായ്ച്ചു. ഫുട്‌ബോളിലെ ഏറ്റവും മികച്ച ഗോളും ഇതുതന്നെയെന്ന് നിസംശയം പറയാം. കേവലം നാലു മിനിറ്റിന്റെ ഇടവേളയിലാണ് മത്സരത്തില്‍ അതിമനോഹരമായ രണ്ടാമത്തെ ഗോള്‍ പിറക്കുന്നത്. സ്വന്തം പകുതിയില്‍ നിന്നും പന്ത് പിടിച്ചെടുത്ത് ഇംഗ്ലീഷ് താരങ്ങളെയെല്ലാം വെട്ടിച്ച് മറഡോണ ഒറ്റയ്ക്കടിച്ച അത്ഭുത ഗോള്‍. പന്തുമായി 60 മീറ്റാണ് ഇദ്ദേഹം ഓടിക്കയറിയത്. മറഡോണയുടെ 'ഡ്രിബിളില്‍' പീറ്റര്‍ ബേര്‍ഡ്സ്ലി, പീറ്റര്‍ റെയ്ഡ്, ടെറി ബുച്ചര്‍, ടെറി ഫെന്‍വിക്ക് എന്നിവരടങ്ങിയ ഇംഗ്ലീഷ് പ്രതിരോധം നിഷ്പ്രഭമായി. കേവലം പത്തു നിമിഷമാണ് പന്ത് മറഡോയുടെ കാലുകളില്‍ നിന്നത്. പ്രതിരോധക്കോട്ട കടന്ന് ഗോള്‍ മുഖത്തെത്തിയ മറഡോണയെ ഗോള്‍കീപ്പര്‍ ഷില്‍ട്ടര്‍ എതിരേറ്റെങ്കിലും അര്‍ജന്റൈന്‍ താരത്തെ പിടിച്ചുകെട്ടാന്‍ ഇദ്ദേഹത്തിന് സാധിച്ചില്ല. മറഡോണയുടെ 'ഡ്രിബിളില്‍' ഷില്‍ട്ടണും കുഴങ്ങി. തുടര്‍ന്ന് ഇംഗ്ലണ്ടിന്റെ വലയ്ക്കുള്ളില്‍ മറഡോണ അടിച്ചുകയറ്റിയ ഗോള്‍ സുവര്‍ണലിപികളിലാണ് ചരിത്രത്തില്‍ എഴുതപ്പെട്ടത്.

ഇതേസമയം, 'ദൈവത്തിന്റെ കൈ' ഇടപെട്ട ഗോളിനെ കുറിച്ച് മറഡോണ പിന്നീട് കുറ്റസമ്മതം നടത്തുകയുണ്ടായി. 'മാപ്പു പറയുകയും കാലത്തിന് പിറകിലേക്ക് നടന്ന ചരിത്രത്തെ മാറ്റിയെഴുതാനും കഴിയുമെങ്കില്‍ ഞാനത് ചെയ്‌തേനെ. എന്നാല്‍ അതു സാധ്യമല്ലല്ലോ. ഗോള്‍ ഗോളായിത്തന്നെ നിലനില്‍ക്കും. അര്‍ജന്റീന ചാംപ്യന്‍മാരായും ഞാന്‍ മികച്ച കളിക്കാരനായും ചരിത്രത്തില്‍ തുടരും', മറഡോണയുടെ വാക്കുകള്‍ ഫുട്‌ബോള്‍ പ്രേമികളുടെ മനസില്‍ എന്നും മായാതെ കിടക്കും.

Story first published: Thursday, November 26, 2020, 0:19 [IST]
Other articles published on Nov 26, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X