വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മറഡോണ വന്നു, എല്ലാ ശരിയായി... മെക്‌സിക്കന്‍ ക്ലബ്ബിന് പുതുജീവനേകി ഇതിഹാസം

മറഡോണയ്ക്കു കീഴില്‍ മെക്‌സിക്കന്‍ ക്ലബ്ബിന് മിന്നും ജയം

By Manu D

മെക്‌സിക്കോ: തുടര്‍ച്ചയായ തിരിച്ചടികളെ തുടര്‍ന്ന പ്രതിസന്ധിയിലായ മെക്‌സിക്കന്‍ ക്ലബ്ബിനെ അര്‍ജന്റൈന്‍ ഇതിഹാസവും കോച്ചുമായ ഡീഗോ മറഡോണ വിജയവഴിയില്‍ തിരികെ എത്തിച്ചു. മെക്‌സിക്കോയിലെ രണ്ടാം ഡിവിഷന്‍ ടീമായ ഡൊറാഡോസിനെയാണ് പരിശീലിപ്പിച്ച ആദ്യ മല്‍സരത്തില്‍ തന്നെ മറഡോണ ജയത്തിലേക്കു നയിച്ചത്. കഫെറ്റലാറോസ് ടീമിനെയാണ് മറഡോണയുടെ ക്ലബ്ബായ ഡൊറാഡോസ് ഒന്നിനെതിരേ നാലു ഗോളുകള്‍ക്കു തകര്‍ത്തുവിട്ടത്.

ഏഷ്യാ കപ്പ്: ട്രെയിലറിന് മുമ്പൊരു ടീസര്‍... ടീം ഇന്ത്യ ഇറങ്ങുന്നു, ഹോങ്കോങിനെ കളി പഠിപ്പിക്കാന്‍ഏഷ്യാ കപ്പ്: ട്രെയിലറിന് മുമ്പൊരു ടീസര്‍... ടീം ഇന്ത്യ ഇറങ്ങുന്നു, ഹോങ്കോങിനെ കളി പഠിപ്പിക്കാന്‍

ഏഷ്യാ കപ്പ്: ഇന്ത്യ- പാക് ക്ലാസിക്കില്‍ ആര്? ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ... ഏഷ്യാ കപ്പ്: ഇന്ത്യ- പാക് ക്ലാസിക്കില്‍ ആര്? ഗാംഗുലിയുടെ പ്രവചനം ഇങ്ങനെ...

1

ഈ മാസമാദ്യമാണ് മറഡോണ ഡൊറാഡോസിന്റെ പരിശീലകനായി സ്ഥാനമേറ്റെടുത്തത്. ലീഗില്‍ ഈ സീസണില്‍ കളിച്ച ഏഴു മല്‍സരങ്ങളിലും ജയം നേടാനാവാതെ പതറുകയായിരുന്നു ക്ലബ്ബ്. എന്നാല്‍ അര്‍ജന്റൈന്‍ ഇതിഹാസത്തിന്റെ വരവോട് ഉയിര്‍ത്തെഴുന്നേറ്റ ഡൊറാഡോസ് ഉജ്ജ്വല വിജയവുമായി ആരാധകരുടെ നിരാശയ്ക്ക് അന്ത്യം കുറിക്കുകയായിരുന്നു.

വിനീഷ്യോ ആംഗ്യുലോയുടെ മാസ്മരിക പ്രകടനമാണ് മെക്‌സിക്കോയില്‍ വിജയത്തോടെ തുടങ്ങാന്‍ മറഡോണയെ സഹായിച്ചത്. ഡൊറാഡോസിനു വേണ്ടി താരം ഹാട്രിക്ക് നേടി. താരത്തിന്റെ ഗോളുകള്‍ മറഡോണ തന്റെ സ്വതസിദ്ധമായ ശൈലിയില്‍ ശരിക്കും ആഘോഷിക്കുക തന്നെ ചെയ്തു.

Story first published: Tuesday, September 18, 2018, 11:52 [IST]
Other articles published on Sep 18, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X