ഡീഗോ മറഡോണ പരിശീലക സ്ഥാനം രാജിവെച്ചു..
അർജന്റീനിയൻ ഇതിഹാസം ഡീഗോ മറഡോണ യു.എ.ഇ രണ്ടാം ഡിവിഷൻ ക്ലബ്ബായ അൽ ഫുജൈറയുടെ പരിശീലക സ്ഥാനം രാജിവെച്ചു.തന്റെ ടീം ഒന്നാം ഡിവിഷൻ ലീഗിലേക്ക് പ്രൊമോഷൻ നേടുന്നതിൽ പരാജയപ്പെട്ടതോടെയാണ് രാജി.57 വയസ്സുള്ള അർജന്റൈൻ ഇതിഹാസം 2017 മെയ് മുതലാണ് ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത്. കഴിഞ്ഞ ദിവസം ഖോർഫക്കാൻ ക്ലബിനോട് സമനില വഴിങ്ങിയതോടെ ക്ലബ്ബിന്റെ ഒന്നാം ഡിവിഷൻ സ്വപ്‌നങ്ങൾ അവസാനിക്കുകയായിരുന്നു. രണ്ടാം ഡിവിഷനിലെ ടോപ്പ് രണ്ട് ക്ലബ്ബുകൾക്കാണ് ഒന്നാം ഡിവിഷനിലേക്ക് പ്രേവേശിക്കുക.എന്നാൽ കഴിഞ്ഞ മത്സരത്തിലെ സമനില ക്ലബ്ബിനെ മൂന്നാം സ്ഥാനത്തുതന്നെ നിലനിർത്തുകയായിരുന്നു.
ഇന്നത്തെ മത്സരത്തിന് ശേഷം,പ്രമോഷന്റെ ലക്ഷ്യം കൈവരിക്കാൻ പരാജയപ്പെട്ടതിനാൽ ഡീഗോ മറഡോണ ടീമിന്റെ പരിശീലകസ്ഥാനത് ഇനി കാണില്ലെന്ന് മറഡോണയുടെ അഭിഭാഷകൻ മാതിയാസ് മോർള പറഞ്ഞു.യു.എ.ഇയിൽ മറഡോണ പരിശീലിപ്പിക്കുന്ന രണ്ടാമത്തെ ക്ലബ്ബാണ് അൽ ഫുജൈറ.ഇതിനുമുൻപ് ഒരു വര്ഷം അൽ വാസൽ എന്ന ക്ലബ്ബിലും പരിശീലകനായി മറഡോണ പ്രവർത്തിച്ചിട്ടുണ്ട്.

1994 ൽ അർജന്റീന ദേശിയ ടീമിൽ നിന്ന് വിരമിച്ചതിനു ശേഷം അർജന്റീനിയൻ ക്ലബ്ബായ ടെക്സ്റ്റിൽ മാൻഡിയുന്റെ പരിശീലക സ്ഥാനം ഏറ്റെടുക്കുകയായിരുന്നു മറഡോണ.പിന്നെ റേസിംഗ് ക്ലബ്ബിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തെങ്കിലും പകുതിയിൽ ഉപേക്ഷിക്കുകയായിരുന്നു.13 വർഷങ്ങൾക്കുശേഷം വീണ്ടും പരിശീലക സ്ഥാനത് തിരിച്ചെത്തിയ മറഡോണ അർജന്റീന ദേശിയ ടീമിന്റെ പരിശീലകനായാണ് ചുമതലയേറ്റത്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications