Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഡീഗോ കോസ്റ്റ അത്‌ലറ്റികോ മാഡ്രിഡ് വിടുന്നു;ലക്ഷ്യം പ്രീമിയർ ലീഗ്

മാഡ്രിഡ്: സ്പാനിഷ് സൂപ്പര്‍ സ്‌ട്രൈക്കര്‍ ഡീഗോ കോസ്റ്റ അത്‌ലറ്റികോ മാഡ്രിഡ് വിടുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലേക്ക് തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇംഗ്ലീഷ് ക്ലബ്ബായ എവര്‍ട്ടനുമായി കോസ്റ്റയുടെ ഏജന്റ് ചര്‍ച്ച നടത്തിയ വിവരം ദി സണ്ണാണ് പുറത്തുവിട്ടത്. അവസാന സീസണില്‍ ചെല്‍സിയില്‍ നിന്ന് അത്‌ലറ്റികോ മാഡ്രിഡിലെത്തിയ താരത്തിന് പ്രതീക്ഷിച്ച നിലവാരം പുറത്തെടുക്കാനായില്ല. അടിക്കടിയുണ്ടായ പരിക്കാണ് കോസ്റ്റയുടെ അത്‌ലറ്റിക്കോയിലെ കരിയറിന് തിരിച്ചടിയായത്. ചെല്‍സിയെ പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരാക്കിയ കോസ്റ്റ മാജിക്ക് സ്പാനിഷ് മണ്ണില്‍ ആവര്‍ത്തിക്കാന്‍ കഴിയാത്തതോടെ പ്രീമിയര്‍ ലീഗിലേക്ക് മടങ്ങിയെത്താന്‍ കോസ്റ്റയെ പ്രേരിപ്പിക്കുന്നതായാണ് വിവരം.

diegocosta

കോസ്റ്റയെ ടീമിലെത്തിക്കുന്നതില്‍ എവര്‍ട്ടനും താല്‍പ്പര്യമുണ്ടെന്നാണ് വിവരം. അടുത്തിടെയൊന്നും മികച്ച പ്രകടനം പുറത്തെടുക്കാന്‍ സാധിക്കാത്ത എവര്‍ട്ടനിലേക്ക് കോസ്റ്റയെത്തിയാല്‍ അത് ടീമിന് കരുത്താകുമെന്നാണ് ടീം മാനേജ്‌മെന്റിന്റെ പ്രതീക്ഷ.എന്നാല്‍ കോസ്റ്റ ഉയര്‍ന്ന പ്രതിഫലം കൊടുക്കേണ്ടി വരുമെന്നത് എവര്‍ട്ടനെ പിന്നോട്ട് ചിന്തിപ്പിക്കുന്നു.ബാഴ്‌സലോണയില്‍ നിന്ന് 22 ദശലക്ഷം യൂറോയാക്ക് ആന്‍ഡ്രേ ഗോമസിനെ എവര്‍ട്ടന്‍ ഈ സീസണില്‍ ടീമില്‍ എത്തിച്ചിട്ടുണ്ട്.

അവസാന സീസണില്‍ അത്‌ലറ്റികോയ്ക്കുവേണ്ടി 31 മത്സരത്തില്‍ നിന്ന് അഞ്ച് ഗോളാണ് കോസ്റ്റയുടെ സമ്പാദ്യം.നേരത്തെ 2010 മുതല്‍ 2014വരെ അദ്ദേഹം അത്‌ലറ്റികോയ്ക്കുവേണ്ടി കളിച്ചിട്ടുണ്ട്.ചെല്‍സിക്കുവേണ്ടി 89 മത്സരത്തില്‍ നിന്ന് 52 ഗോളാണ് കോസ്റ്റയുടെ സമ്പാദ്യം.സ്‌പെയിന്‍ ദേശീയ ടീമിനുവേണ്ടി 24 മത്സരത്തില്‍ നിന്ന് 10 ഗോളും താരം നേടിയിട്ടുണ്ട്.

കോസ്റ്റ അത്‌ലറ്റികോ വിട്ടാല്‍ ക്ലബ്ബിനത് കടുത്ത തിരിച്ചടിയാവും. ടീമിലെ പ്രധാന സ്‌ട്രൈക്കര്‍മാരിലൊരാളായ അന്റോണിയോ ഗ്രിസ്മാന്‍ അവസാന സീസണോടെ ക്ലബ്ബ് വിട്ടിരുന്നു.ഇതിന് പിന്നാലെ കോസ്റ്റയും കൂടുമാറിയാല്‍ ടീമിന്റെ പ്രതീക്ഷകള്‍ തകരുമെന്നുറപ്പ്.

Story first published: Friday, July 12, 2019, 8:46 [IST]
Other articles published on Jul 12, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+