Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഫുട്‌ബോള്‍ ഫീവറില്‍ കൊച്ചി... ബ്ലാസ്‌റ്റേഴ്‌സ് ഗോള്‍വല കാക്കാന്‍ ധീരജ് സിങ്... വിനീത് കളിക്കില്ല

കൊച്ചി: കൊച്ചിയില്‍ ഫുട്‌ബോള്‍ ആരവം അണപൊട്ടാന്‍ ഇനി ഏതാനും മണിക്കൂറുകള്‍ മാത്രം. പുതിയ സീസണിനു മുന്നോടിയായി നടക്കുന്ന ടൊയോട്ട യാരിസ് ലാ ലിഗ വേള്‍ഡിന്റെ ആവേശങ്ങളിലാണ് ഇനി അഞ്ച് ദിവസത്തോളം കൊച്ചി.

കേരളത്തിന്റെ സ്വന്തം ടീമായ കേരള ബ്ലാസ്‌റ്റേഴ്‌സ് എഫ്‌സിയും ഓസ്‌ട്രേലിയന്‍ ക്ലബ്ബായ മെല്‍ബണ്‍ സിറ്റി എഫ്‌സിയും തമ്മിലാണ് ഉദ്ഘാടന മല്‍സരത്തില്‍ കൊമ്പുകോര്‍ക്കുന്നത്. വൈകീട്ട് ഏഴിനാണ് മല്‍സരം. സ്പാനിഷ് ലീഗ് ഗ്ലാമര്‍ ടീമായ ജിറോണ എഫ്‌സിയാണ് ടൂര്‍ണമെന്റില്‍ മാറ്റുരയ്ക്കുന്ന മൂന്നാമത്തെ ടീം.

blasters

മെല്‍ബണ്‍ സിറ്റിക്കെതിരേ ബ്ലാസ്റ്റേഴ്‌സിനു വേണ്ടി ഗോള്‍കീപ്പറായി അണ്ടര്‍ 19 ലോകകപ്പില്‍ ഇന്ത്യന്‍ ഗോള്‍വല കാത്ത ധീരജ് സിങ് ടീമിലിടം പിടിക്കുമെന്ന ശക്തമായ സൂചനയാണ് പരിശീലകന്‍ ഡേവിഡ് ജെയിംസ് നല്‍കിയിരിക്കുന്നത്. പരിശീലന ക്യാംപിനിടെ മികച്ച പ്രകടനം നടത്തിയതാണ് ധീരജിന് മുന്‍തൂക്കം നല്‍കുന്നത്.

അതേസമയം, സ്റ്റാര്‍ സ്‌ട്രൈക്കറും മലയാളിയുമായ സികെ വിനീത് ഇന്ന് ബ്ലാസ്റ്റേഴ്‌സിനു വേണ്ടി കളിക്കില്ല. പരിക്കാണ് വിനീതിന് വിനയായിരിക്കുന്നത്.

Story first published: Tuesday, July 24, 2018, 14:51 [IST]
Other articles published on Jul 24, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+