ലണ്ടന്‍: ചെല്‍സിയുടെ മുന്‍ ഇംഗ്ലീഷ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ഫ്രാങ്ക് ലംപാര്‍ഡ് പരിശീലക റോളിലും വരവറിയിച്ചു. ഇംഗ്ലണ്ടിലെ രണ്ടാം ഡിവിഷന് ലീഗ് ക്ലബ്ബായ ഡെര്‍ബി കണ്ഡ്രിയിലാണ് 40 കാരനായ ലംപാര്‍ഡ് പരിശീലകനായി അരങ്ങേറ്റം കുറിച്ചത്.
ചാംപ്യന്‍ഷിപ്പ് ടൂര്‍ണമെന്റിലെ ഉദ്ഘാടന മല്‍സരത്തില്‍ തന്നെ ഡെര്‍ബിയെ വിജയത്തിലെത്തിച്ചാണ് പരിശീലക റോളിലും ലംപാര്‍ഡ് മികവ് കാണിച്ചത്. സീസണിലെ ഉദ്ഘാടന മല്‍സരത്തില്‍ റീഡിങിനെയാണ് ലംപാര്‍ഡ് പരിശീലിപ്പിക്കുന്ന ഡെര്‍ബി പരാജയപ്പെടുത്തിയത്.
ഒന്നിനെതിരേ രണ്ട് ഗോളുകള്‍ക്കായിരുന്നു ഡെര്‍ബിയുടെ വിജയം. ഒരു ഗോളിന് പിന്നില്‍ നിന്നതിനു ശേഷമാണ് ഡെര്‍ബി രണ്ട് ഗോളുകളുമായി വിജയത്തിലേക്ക് മുന്നേറിയത്. കളിതീരാന്‍ സെക്കന്‍ഡുകള്‍ മാത്രം ബാക്കിനില്‍ക്കേ ഇഞ്ചുറിടൈമില്‍ ടോം ലോറെന്‍സാണ് ഡെര്‍ബിയുടെ വിജയഗോള്‍ നേടിയത്.