വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കോപ ഡെല്‍ റേ: നാലടിച്ച് ബാഴ്‌സയും അത്‌ലറ്റികോയും പ്രീക്വാര്‍ട്ടറില്‍, സെവിയ്യയും...

ബാഴ്‌സലോണ: തകര്‍പ്പന്‍ വിജയത്തോടെ നിലവിലെ ചാംപ്യന്‍മാരായ ബാഴ്‌സലോണ സ്പാനിഷ് കോപ ഡെല്‍ റേ ഫുട്‌ബോള്‍ ടൂര്‍ണമെന്റിന്റെ പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറി. ബാഴ്‌സയെ കൂടാതെ മുന്‍ ചാംപ്യന്‍മാരായ സെവിയ്യ, അത്‌ലറ്റികോ മാഡ്രിഡ്, റയല്‍ വല്ലാഡോലിഡ്, വിയ്യാറയല്‍, റയല്‍ സോസിഡാഡ്, ജിനോവ ടീമുകളും ടൂര്‍ണമെന്റിന്റെ അവസാന 16ലേക്ക് ടിക്കറ്റെടുത്തു.

ഐപിഎല്‍: മലിങ്കയ്ക്ക് ഇപ്പോഴും പൊന്നുംവില!! ലേലത്തില്‍ ഇവര്‍ ടീമുകളുടെ കൈപൊള്ളിക്കും ഐപിഎല്‍: മലിങ്കയ്ക്ക് ഇപ്പോഴും പൊന്നുംവില!! ലേലത്തില്‍ ഇവര്‍ ടീമുകളുടെ കൈപൊള്ളിക്കും

സൂപ്പര്‍താരങ്ങളായ ലയണല്‍ മെസ്സിക്കും ലൂയിസ് സുവാറസിനും വിശ്രമം നല്‍കിയാണ് രണ്ടാംപാദത്തില്‍ കള്‍ച്ചറല്‍ ലിയോനെസക്കെതിരേ ബാഴ്‌സ കളത്തിലിറങ്ങിയത്. ഡെനിസ് സുവാറസിന്റെ ഇരട്ട ഗോള്‍ മികവില്‍ ബാഴ്‌സ 4-1നാണ് കള്‍ച്ചറല്‍ ലിയോനെസയെ തകര്‍ത്തത്. ഡെനിസ് സുവാറസിനെ കൂടാതെ മുനീര്‍ എല്‍ ഹദ്ദാദി, മാല്‍ക്കം എന്നിവരും ബാഴ്‌സയ്ക്കായി നിറയൊഴിച്ചു. ഒന്നാംപാദത്തില്‍ എതിരില്ലാത്ത ഒരു ഗോളിന്റെ ലീഡ് നേടിയ ബാഴ്‌സ ഇരുപാദങ്ങളിലായി 5-1ന്റെ ആധികാരിക ജയവുമായി പ്രീക്വാര്‍ട്ടറിലേക്ക് മുന്നേറുകയായിരുന്നു.

football1

മറ്റു മല്‍സരങ്ങളില്‍ ഇരുപാദങ്ങളിലായി അത്‌ലറ്റികോ മാഡ്രിഡ് 5-0ന് (രണ്ടാംപാദം 4-0) സാന്റ് ആന്‍്‌ഡ്രെയുവിനെയും സെവിയ്യ 1-0ന് വില്ലാനോവ്ന്‍സിനെയും വിയ്യാറയല്‍ 11-3 (രണ്ടാംപാദം 8-0) അല്‍മേരിയയെയും പരാജയപ്പെടുത്തുകയായിരുന്നു.

Story first published: Thursday, December 6, 2018, 14:53 [IST]
Other articles published on Dec 6, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X