ഡൽഹി ഡൈനാമോസിനെ പരിശീലിപ്പിക്കാൻ മുൻ ബാഴ്‌സലോണ കോച്ച്..
മുൻ ബാഴ്‌സലോണ യൂത്ത് ടീം കോച്ചായിരുന്ന ഹോസപ്പ് ഗോംബെ ഡൽഹി ഡൈനാമോസിന്റെ പരിശീലകനായി ചുമതലയേറ്റു.കഴിഞ്ഞ ദിവസമാണ് ക്ലബ്ബ് മാനേജ്മെന്റിൽ നിന്ന് ഒദ്ദ്യോഗിക പ്രഖ്യാപനമെത്തിയത്.ബാഴ്‌സിലോണയെ കൂടാതെ എസ്പാന്യോളിന്റെ യൂത്ത് ടീമിനെയും ഓസ്‌ട്രേലിയൻ ക്ലബ്ബുകളായ അഡലൈഡ് ,വെസ്റ്റേൺ സിഡ്നി വാണ്ടറേഴ്‌സ് എന്നി ക്ലബ്ബുകളെയും ഗോംബെ പരിശീലിപ്പിച്ചിട്ടുണ്ട്. ഓസ്ട്രേലിയൻ ദേശീയ ടീമിന്റെ സഹപരിശീലകനായും ഗോംബെ പ്രവർത്തിച്ചിട്ടുണ്ട്.
കഴിഞ്ഞ സീസണിൽ എ ലീഗ് ക്ലബ്ബായ സിഡ്നി വാണ്ടറേഴ്‌സിനെ പരിശീലിപ്പിച്ച ഗോംബെ അവരെ ലീഗിൽ അഞ്ചാം സ്ഥാനത്തെത്തിച്ചിരുന്നു.ശരാശരി കളിക്കാരെ അണിനിരത്തിയായിരുന്ന ഗോംബെ ടീമിനെ അഞ്ചാം സ്ഥാനത്തെത്തിച്ചത്.ഇതോടെ സ്പാനിഷ് പരിശീലകനായി ഡൽഹി ഡൈനാമോസ് രംഗത്തെത്തുകയായിരുന്നു.

കഴിഞ്ഞ ഐ എസ് എൽ സീസണിൽ ടീമിന്റെ പരിശീലകനായിരുന്ന മിഗ്വെയിൽ പോർച്ചുഗൽ ടീം വിട്ടതോടെയാണ് പുതിയ പരിശീലകനെ തേടാൻ ഡൽഹി നിർബന്ധിതരായത്.തുടർച്ചയായി ആറ് വര്ഷം ബാർസലോണയുടെ യൂത്ത് ടീമിനെ ഗോംബെ പരിശീലിപ്പിച്ചിട്ടുണ്ട്.പുതിയ പരിശീലകന്റെ കിഴിൽ പുതിയ യുവ വിദേശ താരങ്ങൾ ടീമിലേക്ക് എത്തുമെന്ന പ്രതീക്ഷയിലാണ് ആരാധകർ.കഴിഞ്ഞ സീസണിൽ 18 മത്സരങ്ങളിൽ നിന്ന് 9 ജയങ്ങളും 4 സമനിലകളുമായി എട്ടാം സ്ഥാനത്തായിരുന്നു ഡൽഹി ഡൈനാമോസ്.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications