വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഇന്ത്യന്‍ സൂപ്പര്‍ കപ്പ്: ഗോകുലം കേരള പിന്‍മാറി, ഡല്‍ഹി ഡൈനാമോസിന് വാക്കോവര്‍

ഇതോടെ ടൂര്‍ണമെന്റില്‍ കേരളത്തില്‍ നിന്നു ഒരു ടീമുമില്ല

By Manu

ഭുവനേശ്വര്‍: ഇന്ത്യന്‍ സൂപ്പര്‍ കപ്പില്‍ കേരളത്തിന്റെ ഏക പ്രതീക്ഷയായിരുന്ന ഗോകുലം കേരള എഫ്‌സിയും പുറത്ത്. യോഗ്യതാ റൗണ്ടില്‍ ഡല്‍ഹി ഡൈനാമോസിനെതിരായ കളിയില്‍ നിന്നും ഗോകുലം പിന്‍മാറുകയായിരുന്നു. ഇതേ തുടര്‍ന്ന് വാക്കോവര്‍ ലഭിച്ച ഡല്‍ഹി പ്രീക്വാര്‍ട്ടറിലേക്കു മുന്നേറി. അടുത്ത റൗണ്ടില്‍ ഇന്ത്യന്‍ ഫുട്‌ബോളിലെ അതികായന്‍മാരും ഐ ലീഗിലെ മുന്‍നിര ടീമുമായ ഈസ്റ്റ് ബംഗാളാണ് ഡല്‍ഹിയുടെ എതിരാളികള്‍.

1

വെള്ളിയാഴ്ച രാത്രി നടന്ന രണ്ടാമത്തെ യോഗ്യതാ മല്‍സരത്തില്‍ ഐ ലീഗ് ക്ലബ്ബായ ഇന്ത്യന്‍ ആരോസിനോട് 0-2നു തോറ്റ് കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തായിരുന്നു. ഇതോടെ ടൂര്‍ണമെന്റില്‍ കേരളത്തിന്റെ ശേഷിച്ച ഏക സാന്നിധ്യമായിരുന്നു ഗോകുലം. എന്നാല്‍ കളിക്കളത്തില്‍ പോലും ഇറങ്ങാതെ ആരാധകരെ തീര്‍ത്തും നിരാശരാക്കിയാണ് ഗോകുലം സൂപ്പര്‍ കപ്പിനോട് ഗുഡ്‌ബൈ പറഞ്ഞത്.

ഈ സീസണിലെ സൂപ്പര്‍ കപ്പില്‍ നിന്നും പിന്‍മാറുന്ന രണ്ടാമത്തെ ടീം കൂടിയാണ് ഗോകുലം. ഐ ലീഗിലെ തന്നെ മറ്റൊരു ടീമായ മിനെര്‍വ പഞ്ചാബ് നേരത്തേ ഇത്തരത്തില്‍ പിന്‍മാറിയിരുന്നു. ഐഎസ്എല്‍ ക്ലബ്ബായ പൂനെ സിറ്റിക്കെതിരായ കളിയില്‍ നിന്നാണ് മിനെര്‍വ വിട്ടുനിന്നത്. ഇതേ തുടര്‍ന്ന് പൂനെയ്ക്കു പ്രീക്വാര്‍ട്ടറിലേക്കു വാക്കോവര്‍ ലഭിക്കുകയായിരുന്നു.

Story first published: Saturday, March 16, 2019, 21:33 [IST]
Other articles published on Mar 16, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X