Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഐഎസ്എല്‍: ദില്ലിയില്‍ ഡൈനാമോ തെളിഞ്ഞു, സ്തബ്ധരായി ബെംഗളൂരു

1

ദില്ലി: ഐഎസ്എല്ലില്‍ ഇതിനകം പ്ലേഓഫ് ഉറപ്പിച്ചു കഴിഞ്ഞ ബെംഗളൂരു എഫ്‌സിക്ക് എവേ മല്‍സരത്തില്‍ ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം മൈതാനത്ത് ഡല്‍ഹി ഡൈനാമോസാണ് രണ്ടിനെതിരേ മൂന്നു ഗോളുകള്‍ക്കു ബെംഗളൂരുവിനെ ഞെട്ടിച്ചത്. 1-2ന് പിന്നിട്ടുനനിന്ന ശേഷമാണ് അഞ്ചു മിനിറ്റിനിടെ രണ്ടു തവണ ബെംഗളൂരുവിന്റെ വല കുലുക്കി ഡല്‍ഹി അപ്രതീക്ഷിത വിജയം കൊയ്തത്. ഇരട്ടഗോളുകള്‍ നേടിയ ഡാനിയേല്‍ ലാലിംപുനിയയാണ് ഡല്‍ഹിയുടെ ഹീറോ. 77, 81 മിനിറ്റുകളിലായിരുന്നു താരം സ്‌കോര്‍ ചെയ്തത്.

ആദ്യഗോള്‍ ഒമ്പതാം മിനിറ്റില്‍ ഉലീസെസ് ഡേവിലയുടെ വകയായിരുന്നു. ബൊയ്‌തോം ഹാവോക്കിപ് (19ാം മിനിറ്റ്), ക്യാപ്റ്റന്‍ സുനില്‍ ഛേത്രി (72) എന്നിവരാണ് ബെംഗളൂരുവിന്റെ സ്‌കോറര്‍മാര്‍. ഈ സീസണിലെ മൂന്നാമത്തെ വിജയമാണ് ഡല്‍ഹി സ്വന്തമാക്കിയത്. ജയത്തോടെ കേരള ബ്ലാസ്‌റ്റേഴ്‌സിനെ മറികടന്ന് ഡല്‍ഹി എട്ടാംസ്ഥാനത്തേക്കു കയറുകയും ചെയ്തു.

പോയിന്റ് പട്ടികയില്‍ തലപ്പത്തുള്ള ബെംഗളൂരുവിനെ വിറപ്പിക്കുന്ന കളിയാണ് ഡല്‍ഹി കെട്ടഴിച്ചത്. ബോള്‍ പൊസെഷനിലും ഗോള്‍ ഷോട്ടുകളിലുമെല്ലാം ഡല്‍ഹി ഒപ്പത്തിനൊപ്പം നിന്നു. ബെംഗളൂരുവിനെ ഞെട്ടിച്ചുകൊണ്ടാണ് ഒമ്പതാം മിനിറ്റില്‍ ഡല്‍ഹി മുന്നിലെത്തിയത്. നിഷുവിന്റെ ക്രോസ് ബെംഗളൂരു ഗോളി ഗുര്‍പ്രീത് തട്ടിയകറ്റിയപ്പോള്‍ റീബൗണ്ട് ചെയ്ത പന്ത് ഡേവില്ല വലയിലേക്കു തട്ടിയിട്ടു. 10 മിനിറ്റിനുള്ളില്‍ ബെംഗളൂരു സമനില പിടിച്ചുവാങ്ങി. ഡല്‍ഹിയുടെ ഗോളിന്റെ റീപ്ലേയായിരുന്നു ഈ ഗോള്‍. സിസ്‌കോയുടെ ക്രോസ് പിടിയിലൊതുക്കുന്നതില്‍ ഡല്‍ഹി ഗോളിക്കു പിഴച്ചപ്പോള്‍ തകര്‍പ്പനൊരു വോളിയിലൂടെ ബൊയ്താങ് ലക്ഷ്യം കാണുകയായിരുന്നു.

72ാം മിനിറ്റില്‍ ഛേത്രിയുടെ ഗോളില്‍ ബെംഗളൂരു കളിയില്‍ ആദ്യമായി മുന്നിലെത്തി. സിസ്‌കോയുടെ പാസില്‍ നിന്നായിരുന്നു ഛേത്രിയുടെ ഗോള്‍. അഞ്ചു മിനിറ്റിനുള്ളില്‍ ഡാനിയേലിലൂടെ ഡല്‍ഹി ഒപ്പമെത്തി. നാരായണ്‍ ദാസിന്റെ പാസില്‍ നിന്നും ഡാനിയേല്‍ തൊടുത്ത ഷോട്ട് ഗോളി ഗുര്‍പ്രീതിന്റെ കൈകളില്‍ തട്ടിയ ശേഷം വലയില്‍ കയറുകയായിരുന്നു. 81ാം മിനിറ്റില്‍ ഡാനിയേല്‍ വീണ്ടും നിറയൊഴിച്ചതോടെ ബെംഗളൂരു സ്തബ്ധരാവുകയും ചെയ്തു.

Story first published: Sunday, February 17, 2019, 21:56 [IST]
Other articles published on Feb 17, 2019
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+