വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡൈനാമോ ജ്വലിച്ചു... കണ്ണു മഞ്ഞളിച്ച് ചാംപ്യന്മാര്‍, ഏഴു ഗോള്‍ ത്രില്ലറില്‍ ഡല്‍ഹി സൂപ്പര്‍

മൂന്നിനെതിരേ നാലു ഗോളുകള്‍ക്കു എടിക്കെയെ ഡല്‍ഹി തോല്‍പ്പിച്ചു

By Manu

ദില്ലി: ഐഎസ്എല്ലില്‍ നിന്നു പുറത്തായവര്‍ തമ്മിലുള്ള മല്‍സരമെന്ന നിലയില്‍ ആരും ശ്രദ്ധിക്കാതെ പോയ പോരാട്ടം ഫൈനലിനേക്കാള്‍ ആവേശകരമായി മാറി. ശനിയാഴ്ച രാത്രി ദില്ലിയില്‍ നടന്ന മല്‍സരമാണ് ഫുട്‌ബോള്‍ പ്രേമികളെ ആവേശത്തില്‍ ആറാടിച്ചത്. ഈ സീസണിലെ തന്നെ ഏറ്റവും മികച്ച മല്‍സരമായി മാറിയ കളിയില്‍ നിലവിലെ ചാംപ്യന്മാരായ എടിക്കെയെ ഡല്‍ഹി ഡൈനാമോസ് അടിയറവ് പറയിക്കുകയായിരുന്നു. ഗോള്‍മഴയ്ക്കു തന്നെയാണ് ദില്ലി ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയം സാക്ഷിയായത്. ഏഴു ഗോളുകള്‍ കണ്ട പോരാട്ടത്തില്‍ ഡല്‍ഹി 4-3ന് എടിക്കെയെ വീഴ്ത്തുകയായിരുന്നു.

റെയ്‌ന, റെയ്‌ന കം എഗെയ്ന്‍... വീണ്ടുമൊരു ചരിത്രനേട്ടം, ഭുവിയും റെക്കോര്‍ഡ് ബുക്കില്‍റെയ്‌ന, റെയ്‌ന കം എഗെയ്ന്‍... വീണ്ടുമൊരു ചരിത്രനേട്ടം, ഭുവിയും റെക്കോര്‍ഡ് ബുക്കില്‍

ഇന്ത്യന്‍ വനിതകള്‍ ആഫ്രിക്കന്‍ മണ്ണില്‍ പുതിയ ചരിത്രമെഴുതി, ഏകദിനത്തിനു പിറകെ ട്വന്റിയിലും പരമ്പരഇന്ത്യന്‍ വനിതകള്‍ ആഫ്രിക്കന്‍ മണ്ണില്‍ പുതിയ ചരിത്രമെഴുതി, ഏകദിനത്തിനു പിറകെ ട്വന്റിയിലും പരമ്പര

1

3-1ന്റെ മികച്ച ലീഡ് നേടിയ ശേഷമാണ് എടിക്കെ അവിശ്വസനീയ തോല്‍വിയിലേക്കു വീണത്. അവസാന അരമണിക്കൂറിനിടെ മൂന്നു ഗോളുകള്‍ ചാംപ്യന്‍മാരുടെ വലയില്‍ അടിച്ചുകയറ്റി ഡല്‍ഹി ത്രസിപ്പിക്കുന്ന വിജയം പിടിച്ചെടുക്കുകയായിരുന്നു. കലു ഉക്കെയുടെ ഗോളില്‍ 22ാം മിനിറ്റില്‍ ഡല്‍ഹിയാണ് മല്‍സരത്തില്‍ ആദ്യം അക്കൗണ്ട് തുറന്നത്. 37ാം മിനിറ്റില്‍ സിബോങ്‌കോംഗെ എംബാത്തയിലൂടെ എടിക്കെ സമനില പിടിച്ചെടുത്തു.

2

പിന്നീട് 52, 57 മിനിറ്റുകളില്‍ സൂപ്പര്‍ താരം റോബി കീനിന്റെ ഇരട്ടഗോളുകള്‍ എടിക്കെയ്ക്കു 3-1ന്റെ ആധികാരിക ലീഡ് സമ്മാനിച്ചു. പിന്നീടായിരുന്നു ഡല്‍ഹിയുടെ അവിശ്വസനീയ തിരിച്ചുവരവ്. 69ാം മിനിറ്റില്‍ ഉക്കെയുടെ ഗോളില്‍ ഡല്‍ഹി സ്‌കോര്‍ 3-2 ആക്കി. രണ്ടു മിനിറ്റിനുള്ളില്‍ സെത്യാസെന്‍ സിങിലൂടെ ഡല്‍ഹി 3-3ന് ഒപ്പമെത്തി. ഒടുവില്‍ ഇഞ്ചുറിടൈമില്‍ മത്യാസ് മിറാബെയിലൂടെ ഡല്‍ഹി 4-3ന്റെ നാടകീയ വിജയം സ്വന്തമാക്കി.

3

ഈ വിജയത്തോടെ 16 മല്‍സരങ്ങളില്‍ നിന്നും 15 പോയിന്റുമായി ഡല്‍ഹി ഒരു സ്ഥാനം മെച്ചപ്പെടുത്തി എട്ടാസ്ഥാനത്തേക്കു കയറിയപ്പോള്‍ 13 പോയിന്റുള്ള എടിക്കെ ഒരു സ്ഥാനം താഴേക്കു പിന്തള്ളപ്പെട്ടു. കഴിഞ്ഞ തവണത്തെ ചാംപ്യന്മാര്‍ കൂടിയായ എടിക്കെയ്ക്ക് ഇത്തവണ ഇതുവരെ വെറും മൂന്നു കളികളില്‍ മാത്രമാണ് വിജയിക്കാന്‍ സാധിച്ചത്.

Story first published: Sunday, February 25, 2018, 9:26 [IST]
Other articles published on Feb 25, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X