ലണ്ടന്‍: ഇംഗ്ലീഷ് പ്രമീയര്‍ ലീഗിന്റെ പുതിയ സീസണ് ആരംഭിക്കാന്‍ ഒരാഴ്ചമാത്രം ശേഷിക്കെ ടോട്ടനം ഹോസ്പറിന് കനത്ത തിരിച്ചടിയായി സൂപ്പര്‍താരത്തിന് പരിക്ക്. ടീമിന്റെ മധ്യനിരതാരവും അവിഭാജ്യ ഘടകവുമായ ദെലെ അലിക്ക് സീസണ് തുടക്കത്തിലുള്ള മത്സരങ്ങള്‍ നഷ്ടമാകുമെന്നാണ് റിപ്പോര്‍ട്ട്. സീസണ് മുന്നോടിയായി ഇന്റര്‍ മിലാനെതിരെ സൗഹൃദമത്സരത്തിനിടെ പരിക്കേറ്റതാണ് താരത്തിന് തിരിച്ചടിയായത്.
അലിക്ക് സീസണ് തുടക്കത്തിലെ മത്സരങ്ങള്‍ നഷ്ടമാകുമെന്ന് പരിശീലകന് മൗറീഷ്യോ പൊച്ചട്ടീനോ സ്ഥിരീകരിച്ചു. താരത്തിന്റെ പരിക്ക് ആശങ്കാജനകമാണ്. പരിക്ക് ഭേദമായി ടീമിലേക്ക് വേഗത്തില്‍ തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ കഴിഞ്ഞ സീസണില്‍ നാലാം സ്ഥാനത്ത് ഫിനിഷ് ചെയ്ത ടീമിന് ഇക്കുറി മികച്ച തുടക്കം ലഭിക്കാന്‍ വീറുറ്റ പ്രകടനം കാഴ്ചവെക്കേണ്ടിവരും.
കോലിയെ പിഴുതെറിഞ്ഞ് കോട്രല്‍, പമ്പരം കറങ്ങി മിഡില്‍ സ്റ്റംപ് - വീഡിയോ
സൂപ്പര്‍താരം ഹാരി കെയ്ന്‍ കഴിഞ്ഞ സീസണില്‍ പരിക്കേറ്റത് ടീമിന്റെ പ്രകടനത്തെ കാര്യമായി ബാധിച്ചിരുന്നു. ഇക്കുറി പ്രധാന കളിക്കാരുടെ കൊഴിഞ്ഞുപോക്ക് ടീമിനെ ബാധിച്ചേക്കുമെന്ന ആശങ്കകള്‍ക്കിടെയാണ് അലിയുടെ പരിക്കും തിരിച്ചടിയായത്. അലിക്ക് പരിക്കേറ്റ മത്സരത്തില്‍ ഇന്റര്മിലാന് ടോട്ടനത്തെ തോല്‍പ്പിച്ചിരുന്നു. നിശ്ചിത സമയത്ത് ഇരു ടീമുകളും 1-1 എന്ന നിലയില്‍ സമനിലയിലായതിനെ തുടര്‍ന്ന് പെനാല്‍റ്റി ഷൂട്ടൗട്ടിലാണ് വിധി നിര്‍ണയിച്ചത്.