ഇന്ത്യൻ സൂപ്പർ ലീഗിന്റെ അഞ്ചാം സീസണിൽ കേരളാ ബ്ലാസ്റ്റേഴ്സിലേക്ക് മാര്‍ക്വീ താരം എത്തുമോ എന്ന ചോദ്യത്തിന് ഡേവിഡ് ജെയിംസിന്റെ മറുപടി അതിശയിപ്പിക്കുന്നത്. നിലവില്‍ ആറു വിദേശ താരങ്ങളാണ് കേരളാ ബ്ലാസ്റ്റേഴ്സിൽ ഉള്ളത് വരും ദിവസങ്ങളിൽ തന്നെ ഒരു മാര്‍ക്വീ താരം ടീമിൽ എത്തുമെന്ന പ്രതീക്ഷയിലായിരുന്നു ബ്ലാസ്റ്റേഴ്‌സ് ആരാധകർ.എന്നാൽ അങ്ങനെ ഒരു താരം ബ്ലാസ്റ്റേഴ്സിലേക്ക് എത്തില്ലെന്നാണ് ഡേവിഡ് ജയിംസിന്റെ മറുപടി.

ഐ എസ് എല്ലിന്റെ ആദ്യ മൂന്ന് സീസണുകളിലായിരുന്നു ക്ലബ്ബുകൾ ഒരു മാര്‍ക്വീ താരത്തെ കൊണ്ടുവരാൻ കൂടുതൽ താൽപര്യം കാണിച്ചിരുന്നത്.എന്നാൽ കഴിഞ്ഞ സീസണോടെ ആ പ്രവണത അവസാനിച്ചിരുന്നു.അതുകൊണ്ടുതന്നെ ടീമിനെ മൊത്തമായി ഏറ്റെടുക്കുന്ന ഒരാളെ ഞങ്ങൾക്ക് ആവിശ്യമില്ല.എല്ലവരും ഒരു ടീമായി തന്നെ കളിക്കണം.അതുകൊണ്ട് ഒരു മാര്‍ക്വീ താരത്തെ ഞങ്ങൾക്ക് ഈ സീസണിൽ ആവിശ്യമില്ല;ഡേവിഡ് ജെയിംസ് പറഞ്ഞു.
കഴിഞ്ഞ സീസണിലെ വിദേശ താരങ്ങളായ സെർബിയൻ താരം നെമാൻജ ലാകിച് പേർസിച്,ഘാന താരം കറേജ് പെക്കുസൻ ,ഉഗാണ്ടൻ താരം കിസീറോൺ കിസീറ്റോ എന്നിവരെ ബ്ലാസ്റ്റേഴ്‌സ് നിലനിർത്തിയപ്പോൾ പ്രധിരോധ താരമായി സിറിൽ കാലിയെയും മുന്നേറ്റ താരങ്ങളായി സെർബിയൻ താരങ്ങളായ സ്ലാവിസ സ്‌റ്റോഹനോവിച്ചിനെയും മതേയ് പോപ്പ്‌ലാറ്റ്‌നിക്കിനെയും ബ്ലാസ്റ്റേഴ്‌സ് സ്വന്തം തട്ടകത്തിലേക്ക് എത്തിക്കുകയായിരുന്നു.