വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഡേവിഡ് ഡി ​ഗിയ; യുണൈറ്റഡിന്റെ മികച്ച താരം..

By Lekhaka

മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ കാവൽക്കാരൻ ഡേവിഡ് ഡി ​ഗിയക്ക് മാഞ്ചസ്റ്റർ യുണൈറ്റഡ് പ്ലയർ ഓഫ് ദി സീസൺ പുരസ്കാരം.മാഞ്ചസ്റ്റർ യുണൈറ്റഡ് ആരാധകരുടെ വോട്ടെടുപ്പിലൂടെയാണ് ഈ സീസണിലെ മികച്ച താരത്തെ കണ്ടെത്തിയത്.നാലാം തവണയാണ് ഡേവിഡ് ഡി ​ഗിയ ഈ പുരസ്‌കാരത്തിന് അർഹനാകുന്നത്.

2013 മുതൽ 2016 വരെ തുടർച്ചയായി ഡി ​ഗിയ ഈ പുരസ്‌കാരം നേടിയിരുന്നു. കഴിഞ്ഞ സീസണിൽ ഡി ​ഗിയയെ പിന്തള്ളി ആൻഡ്രെ ഹെരെര ഈ പുരസ്‌കാരം സ്വന്തമാക്കിയിരുന്നു.കൂടാതെ ഈ സീസണിലെ മികച്ച യുവ താരത്തിനുള്ള പുരസ്‌കാരം തഹിത്ചുങ്ങും സ്വന്തമായി.അതുപോലെ യൂണൈറ്റഡിനായി ക്രിസ്റ്റൽ പാലസിനെതിരെ നെമാൻജ മാറ്റിച്ച് നേടിയ ലോങ് റേഞ്ച് ഗോൾ ഈ സീസണിലെ മികച്ച ഗോളിനുള്ള പുരസ്‌കരവും സ്വന്തമാക്കി.

daviddegea

"ഈ ക്ലബ് എനിക്ക് നേടിത്തരുന്നത് അവിശ്വസനീയമായ കാര്യങ്ങളാണ് അതുപോലെ ഈ ക്ലബിനായി കളിക്കുകയെന്നത് വിസ്മയകരമായ കാര്യമാണ് .ഈ ക്ലബ്ബിന്റെ ചരിത്രം, ആരാധകർ, എല്ലാം വിസ്‌മയംതന്നെ"; ഡി ​ഗിയ പറഞ്ഞു.

വോട്ടെടുപ്പിൽ രണ്ടാം സ്ഥാനത്തെത്തിയ ജെസെ ലിൻ​ഗാർഡിനെ ബഹുദൂരം പിന്നിലാക്കിയാണ് ഡി ​ഗിയ പുരസ്‌കാരം സ്വന്തമാക്കിയത്.ഡി ​ഗിയ 67 ശതമാനം വോട്ടുലഭിച്ചപ്പോൾ ലിൻ​ഗാർഡിന് 10 ശതമാനവും മൂന്നാമതെത്തിയ റൊമേലു ലുക്കാക്കുവിന് 8 ശതമാനം വോട്ടുകളുമാണ് ലഭിച്ചത്.ഈ പുരസ്‌കാരം നേടിട്ടുള്ള ഏക ഗോൾകീപ്പറും ഡി ​ഗിയ തന്നെയാണ്.

Story first published: Wednesday, May 2, 2018, 12:26 [IST]
Other articles published on May 2, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X