For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടല്‍; ക്രിസ്റ്റല്‍ പാലസിന് അട്ടിമറി ജയം

മാഞ്ചസ്റ്റര്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിന് ഞെട്ടിക്കുന്ന തോല്‍വി. സ്വന്തം തട്ടകത്തില്‍ ക്രിസ്റ്റല്‍ പാലസിനോട് 2-1നാണ് യുണൈറ്റഡ് മുട്ടുമടക്കിയത്.അവസാന സീസണിലെ മോശം പ്രകടനത്തിന്റെ ചീത്തപ്പേര് മായ്ക്കാനുറച്ചിറങ്ങിയ യുണൈറ്റഡിനെ കൂടുതല്‍ സമ്മര്‍ദത്തിലാക്കുന്നതാണ് ഈ തോല്‍വി. അന്തോണി മാര്‍ഷ്യലിനെ മുഖ്യ സ്‌ട്രൈക്കറാക്കി 4-2-3-1 ഫോര്‍മേഷനിലാണ് യുണൈറ്റഡിറങ്ങിയത്.

മാര്‍ക്ക്‌സ് റാഷ്‌ഫോര്‍ഡ്,ജെസ്സെ ലിംഗാര്‍ഡ്,ഡാനിയല്‍ ജെയിംസ്,പോള്‍ പോഗ്ബ തുടങ്ങിയ പ്രമുഖരെല്ലാം ടീമിലുണ്ടായിരുന്നെങ്കിലും സ്വന്തം കാണികള്‍ക്ക് മുന്നില്‍ നാണം കെട്ടു.4-3-3 ഫോര്‍മേഷനിലിറങ്ങിയാണ് ക്രിസ്റ്റല്‍ ആതിഥേയരെ തോല്‍പ്പിച്ചത്.32ാം മിനുട്ടില്‍ യുണൈറ്റഡിനെ ഞെട്ടിച്ച് ക്രിസ്റ്റല്‍ അക്കൗണ്ട് തുറന്നു. ജോര്‍ദാന്‍ അയീവാണ് സന്ദര്‍ശകര്‍ക്കായി വലകുലുക്കിയത്.ആദ്യ പകുതിക്ക് വിസില്‍ ഉയര്‍ന്നപ്പോള്‍ ഒരു ഗോളിന്റെ ലീഡ് ക്രിസ്റ്റല്‍ നിലനിര്‍ത്തി. രണ്ടാം പകുതിയുടെ 70ാം മിനുട്ടില്‍ മാര്‍ക്കസ് റാഷ്‌ഫോര്‍ഡ് പെനാല്‍റ്റി പാഴാക്കിയത് തിരിച്ചടിയായി. കൂടുതല്‍ ഉണര്‍ന്നു കളിച്ച യുണൈറ്റഡ് 89ാം മിനുട്ടില്‍ സമനില പിടിച്ചു.

englishpremierleague

മാര്‍ഷ്യലിന്റെ അസിസ്റ്റില്‍ ഡാനിയല്‍ ജെയിംസാണ് ഗോള്‍ നേടിയത്.എന്നാല്‍ യുണൈറ്റഡിന്റെ സമനില മോഹങ്ങളെ തകര്‍ത്ത് ഇഞ്ചുറിന ടൈമില്‍ പാട്രിക്ക് വാന്‍ ആന്‍ഹോല്‍ട്ട് ക്രിസ്റ്റല്‍ പാലസിന് വിജയഗോള്‍ സമ്മാനിച്ചു.യുണൈറ്റഡ് ഗോളി ഡേവിഡ് ഡിഗെയയുടെ പിഴവിലാണ് ക്രിസ്റ്റല്‍ വിജയ ഗോള്‍ നേടിയത്.നാല് പോയിന്റുള്ള യുണൈറ്റഡ് അഞ്ചാം സ്ഥാനത്താണ്. മറ്റൊരു മത്സരത്തില്‍ ലെസ്റ്റര്‍ സിറ്റി 2-1ന് ഷെഫീല്‍ഡ് യുണൈറ്റഡിനെ തോല്‍പ്പിച്ചു.ജാമി വാര്‍ഡിയും ഹാര്‍വി ബേണിസുമാണ് ലെസ്റ്ററിനായി ഗോള്‍ നേടിയത്.സീസണിലെ ആദ്യ ജയം നേടിയ ലെസ്റ്റര്‍ മൂന്നാം സ്ഥാനത്താണ്.

Story first published: Sunday, August 25, 2019, 10:19 [IST]
Other articles published on Aug 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+