വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ബെക്കാം ഈ തലമുറയിലെ 'ഫുട്ബോള്‍ ഐക്കണ്‍'; യുവേഫ.. പ്രസിഡന്‍റ്‌സ് അവാർഡ് സമ്മാനിക്കും..

ഫുട്ബോളിന്‍റെ മഹത്വം ലോകത്തിന്‍റെ എല്ലാ കോണുകളിൽ എത്തിക്കുകയും ഫുട്ബാളിന്റെ വളർച്ചയ്ക്കായി ആവുന്നതെല്ലാം ചെയ്യുന്ന ഇംഗ്ലണ്ട് ഇതിഹാസ താരം ഡേവിഡ് ബെക്കാമിന് യുവേഫയുടെ ഈ വർഷത്തെ പ്രസിഡന്‍റ്‌സ് പുരസ്‌കാരം.പ്രൊഫഷണൽ ഫുട്ബാളിൽ നിന്ന് വിരമിച്ചതിനു ശേഷമുളള സജീവമായ പ്രവർത്തനങ്ങൾക്കാണ് മുന്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ്- റയല്‍ മാഡ്രിഡ് ഇതിഹാസം കൂടിയായ ബെക്കാമിന് പുരസ്‌കാരം യുവേഫ നൽകുന്നത്.ഇതിനു സമാനമായി ഫുട്ബോൾ വളർച്ചക്കായി പ്രവർത്തിച്ച ഇറ്റാലിയൻ ഇതിഹാസ താരം ഫ്രാന്‍സിസ്‌കോ ടോട്ടിക്കായിരുന്നു കഴിഞ്ഞ വർഷത്തെ പ്രസിഡന്‍റ്‌സ് പുരസ്‌കാരം.ഈ വര്‍ഷാവസാനം മൊണോക്കോയിൽ വച്ചു നടക്കുന്ന പ്രത്യേക ചടങ്ങിൽ പുരസ്‌കാരം ബെക്കാമിന് സമ്മാനിക്കും.

beckham

"അദ്ദേഹം ഈ തലമുറയിലെ 'ഫുട്ബോള്‍ ഐക്കണ്‍' ആണ്.അദ്ദേഹം ഫുട്ബോളിന്റെ മഹത്വം ലോകത്തിന്‍റെ എല്ലാ കോണുകളിലും എത്തിക്കുന്നു.കൂടാതെ അദ്ദേഹത്തിന്റെ കാരുണ്യ പ്രവർത്തനങ്ങൾ ലോകത്തെ അനേകം നിർദ്രരായ കുട്ടികൾക്ക് രക്ഷയാകുന്നു.ഈ പ്രവർത്തികൾ തീർച്ചയായും ലോകം എന്നും ഓർമ്മപ്പെടണം.അതിനായി ഈ ചെറിയ പുരസ്‌കാരം അദ്ദേഹത്തിന് നൽകാൻ ഞങ്ങൾ തീരുമാനിക്കുന്നു"; പുരസ്‌കാരം പ്രഖ്യാപിച്ചുകൊണ്ട് യുവേഫ പ്രസിഡന്റ് അലക്സാണ്ടർ സെഫെറിൻ പറഞ്ഞു.

അര്‍ജന്റീന, ഇറാഖ്... ഇപ്പോള്‍ കാമറൂണും!! ഇന്ത്യന്‍ ഫുട്‌ബോളിന് സുവര്‍ണകാലം, ജയം 2-1ന്അര്‍ജന്റീന, ഇറാഖ്... ഇപ്പോള്‍ കാമറൂണും!! ഇന്ത്യന്‍ ഫുട്‌ബോളിന് സുവര്‍ണകാലം, ജയം 2-1ന്

അമേരിക്കൻ മേജർ ലീഗ് സോക്കർ ക്ലബ്ബായ മിയാമി എഫ് സിയുടെ ഉടമയും യൂനിസെഫിന്‍റെ അംബാസിഡറുമാണ് 43കാരനായ ഡേവിഡ് ബെക്കാം.ഇംഗ്ലണ്ടിനായി 115 അന്തരാഷ്ട്ര മത്സരങ്ങൾ കളിച്ചിട്ടുള്ള

ബെക്കാം വിവിധ ക്ലബ്ബുകൾക്കായി 19 കിരീടങ്ങളും നേടിട്ടുണ്ട്.അമേരിക്കയിൽ ഫുട്ബോൾ വളർത്തുന്നതിൽ മുഖ്യ പങ്കുവഹിച്ചത് ബെക്കാമായിരുന്നു.

Story first published: Friday, August 24, 2018, 11:09 [IST]
Other articles published on Aug 24, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X