For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ലിവർപൂൾ സ്‌ട്രൈക്കറെ ടീമിലെത്തിച്ച് സതാംമ്പ്ടൺ....

By Desk

ലിവർപൂളിന്റെ ഇംഗ്ലീഷ് സ്‌ട്രൈക്കർ ഡാനി ഇംഗ്സിനെ ലോൺ അടിസ്ഥാനത്തിൽ ടീമിലെത്തിച്ച് സതാംമ്പ്ടൺ.2019 ജൂലൈ വരെ താരം സതാംമ്പ്ടണിൽ കളിക്കും.അതിനുശേഷം താരത്തിനെ സ്ഥിരമാക്കാനുള്ള അവസരവും സതാംമ്പ്ടണുണ്ട്.

danny

"പുതിയ ക്ലബ്ബിൽ കൂടുതൽ അവസരങ്ങൾ കിട്ടുമെന്ന് ഞാൻ പ്രതീക്ഷിക്കുന്ന.ഈ ക്ലബ്ബ് എന്റെ ഫുട്ബോൾ കരിയറിലെ പുതിയൊരു വഴിത്തിരിവായിരിക്കും. ഇവിടെനിന്ന് എന്റെ വീട്ടിലേക്കുപോകാൻ എനിക്ക് അല്പ്പനേരം നടക്കുകയെ വേണ്ടു.മികച്ച പ്രകടനം കാഴ്ചവച്ച് ഇംഗ്ലണ്ട് ദേശിയ ടീമിലേക്ക് ഞാൻ തിരിച്ചെത്തും"; ഇംഗ്സ് പറഞ്ഞു.


2015 ൽ ബേൺലി എഫ് സിയിൽ നിന്നാണ് ഇംഗ്സ് ലിവര്പൂളിലേക്കതുന്നത്.മൂന്ന് സീസണുകളിൽ ലിവർപൂളിലുണ്ടായിരുന്നിട്ടും ഒരു മികച്ച പ്രകടനം പോലും താരത്തിന് പുറത്തെടുക്കാൻ സാധിച്ചില്ല.ലിവർപൂളിലെ ആദ്യ സീസണിൽ 14 മത്സരങ്ങളിൽ നിന്ന് 3 ഗോളുകൾ നേടിയ ഇംഗ്സ് തുടർന്ന് പരിക്കുകൾ കാരണം അധികം മത്സരങ്ങൾ കളിക്കാൻ സാധിച്ചിരുന്നില്ല.അതിനുശേഷം കഴിഞ്ഞ സീസണിൽ വെസ്റ്റ് ബ്രോമിനെതിരെയാണ് താരം കളിക്കാൻ ഇറങ്ങിയത്.ആ മത്സരത്തിൽ ലിവർപൂളിന്റെ വിജയ ഗോൾ ഇംഗ്സ് നേടിയിരുന്നു.

എ എഫ് സി ബൗൺമൗത്തിനുവേണ്ടി കരിയർ ആരംഭിച്ച ഇംഗ്സ് തുടക്കത്തിൽ മികച്ച സ്‌ട്രൈക്കറെന്ന പേരെടുത്തിരുന്നു.ബേൺലിക്കുവേണ്ടി 135 മത്സരങ്ങൾ കളിച്ച ഇംഗ്സ് 47 ഗോളുകൾ നേടിട്ടുണ്ട്.തുടരെ തുടരെയുള്ള പരിക്കുകളാണ് താരത്തിന്റെ കരിയറിനെ പ്രതികൂലമായി ബാധിച്ചത്.

Story first published: Friday, August 10, 2018, 8:42 [IST]
Other articles published on Aug 10, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+