വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മുന്‍ ലിവര്‍പൂള്‍ താരം സ്റ്ററിഡ്ജിന് ഫുട്‌ബോളില്‍ നിന്നും വിലക്ക്

ലണ്ടന്‍: ഇംഗ്ലണ്ട് ഇന്റര്‍നാഷണല്‍ താരവും മുന്‍ ലിവര്‍പൂള്‍ കളിക്കാരനുമായ ഡാനിയേല്‍ സ്റ്ററിഡ്ജിന് ഫുട്‌ബോളില്‍നിന്നും വിലക്ക്. ഇംഗ്ലീഷ് ഫുട്‌ബോള്‍ അസോസിയേഷനാണ് താരത്തിന് നാലുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. ഇതോടെ 2020 ജൂണ്‍ വരെ സ്റ്ററിഡ്ജിന് ഫുട്‌ബോളുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താനാകില്ല. താരത്തിന് 1,50,000 യൂറോ(ഏകദേശം 1 കോടി 21 ലക്ഷം രൂപ) പിഴയും ഏര്‍പ്പെടുത്തി.

നേരത്തെ കഴിഞ്ഞവര്‍ഷം ജൂലൈയില്‍ ഇതേ കുറ്റത്തിന് സ്റ്ററിഡ്ജിനെ രണ്ടാഴ്ചത്തേക്ക് വിലക്കിയിരുന്നു. വിലക്ക് നീട്ടണമെന്നുകാട്ടി എഫ്എ ഫിഫയ്ക്ക് നല്‍കിയ അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് നാലുമാസത്തെ വിലക്ക് ഏര്‍പ്പെടുത്തിയത്. വിലക്ക് ലോകമെങ്ങുമുള്ള ഫുട്‌ബോള്‍ രംഗത്ത് ബാധകമായിരിക്കും. 2018ലെ കൂടുമാറ്റവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ നിയമം ലംഘിച്ചുകൊണ്ട് ചോര്‍ത്തി നല്‍കിയെന്ന് അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു.

danielsturridge

ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി; എലിസ് പെറി പുറത്ത്ടി20 ലോകകപ്പില്‍ ഓസ്‌ട്രേലിയയ്ക്ക് കനത്ത തിരിച്ചടി; എലിസ് പെറി പുറത്ത്

തുര്‍ക്കി ക്ലബ്ബ് ട്രബ്‌സ്‌പോണ്‍സറില്‍നിന്നും താരം വിടുതല്‍ വാങ്ങിയതിന് തൊട്ടു പിന്നാലെയാണ് വിലക്കുമെത്തിയത്. നേരത്തെ ചെല്‍സി, ലിവര്‍പൂള്‍ ടീമുകള്‍ തിളങ്ങിയ താരം തുടര്‍ച്ചയായ പരിക്കിനെ തുടര്‍ന്നാണ് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍നിന്നും തുര്‍ക്കിയിലെത്തിയത്. കഴിഞ്ഞ ഓഗസ്തിലാണ് താരം തുര്‍ക്കി ക്ലബ്ബമായി കരാറിലെത്തുന്നത്. എന്നാല്‍, ആദ്യ ഇലവനില്‍ സ്ഥാനം പിടിക്കാന്‍ പാടുപെട്ടു. ആകെ 15 കളികളില്‍ മാത്രമാണ് ക്ലബ്ബിനായി കളിക്കാനിറങ്ങിയത്. ഏഴു ഗോളുകളും നേടി.

ജനുവരി ട്രാന്‍സ്ഫറില്‍ സ്റ്ററിഡ്ജ് പ്രീമിയര്‍ ലീഗില്‍ മടങ്ങിയെത്തിയേക്കുമെന്ന് അഭ്യൂഹമുണ്ടായിരുന്നു. ആസ്റ്റണ്‍ വില്ലയുമായി ഇതുസംബന്ധിച്ച ചര്‍ച്ചകള്‍ നടത്തിയിരുന്നെങ്കിലും ഫലവത്തായില്ല. മാഞ്ചസ്റ്റര്‍ സിറ്റിയില്‍ കരിയര്‍ തുടങ്ങിയ താരം മൂന്നുവര്‍ഷം അവിടെ ചെലവഴിച്ചശേഷമാണ് ചെല്‍സിയിലെത്തുന്നത്. 2009 മുതല്‍ 2013വരെ ചെല്‍സിക്കായി ബൂട്ടുകെട്ടി. പിന്നീട് ബോള്‍ട്ടനിലേക്ക് ലോണിലെത്തിയ താരം അവിടെനിന്നുമാണ് ലിവര്‍പൂളിലെത്തുന്നത്. ഇംഗ്ലണ്ടിനായി 26 മത്സരങ്ങളില്‍ കളിക്കാനിറങ്ങിയിട്ടുണ്ട്.

Story first published: Tuesday, March 3, 2020, 11:33 [IST]
Other articles published on Mar 3, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X