For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

എനിക്കുവേണ്ടി കണ്ണീരൊഴുക്കുന്നത് ഇഷ്ടമല്ല; ലോകകപ്പ് നഷ്ടമായ ബ്രസീലിയന്‍ ഡാനി ആല്‍വെസ്

റിയോ ഡി ജനീറോ: തനിക്കുവേണ്ടി ആരെങ്കിലും കണ്ണീരൊഴുക്കുന്നതും സഹതപിക്കുന്നതും ഇഷ്ടമല്ലെന്ന് ബ്രസീല്‍താരം ഡാനി ആല്‍വെസ്. കാല്‍മുട്ടിന് പരിക്കേറ്റ ആല്‍വെസിന് റഷ്യ ലോകകപ്പില്‍ പങ്കെടുക്കാന്‍ കഴിയില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചിരുന്നു. ഇതേതുടര്‍ന്ന് ആല്‍വെസിന്റെ നഷ്ടത്തെക്കുറിച്ച് മാധ്യമ വാര്‍ത്ത പുറത്തുവന്നതോടെയാണ് താരം നയം വ്യക്തമാക്കിയത്.

തനിക്കുവേണ്ടി കണ്ണീരൊഴുക്കരുതെന്ന് ആല്‍വെസ് ആരാധകരോട് പറഞ്ഞു. ഈ ലോകകപ്പ് അല്ലെങ്കില്‍ 2022ലെ ലോകകപ്പില്‍ കളിക്കാന്‍ തനിക്ക് കഴിയുമെന്നും പിഎസ്ജി താരം വ്യക്തമാക്കി. ഫ്രഞ്ച് കപ്പ് ഫൈനലിനിടെയാണ് ആല്‍വെസിന് ഗുരുതരമായി പരിക്കേറ്റത്. ശസ്ത്രക്രിയക്കുശേഷം ദീര്‍ഘനാള്‍ വിശ്രമിക്കേണ്ടതിനാല്‍ ലോകകപ്പില്‍ കളിക്കാനാകില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിക്കുകയായിരുന്നു.

dani

ലോകകപ്പില്‍ ബ്രസീലിന്റെ കനത്ത നഷ്ടങ്ങളിലൊന്നാണ് വിങ് ബാക്കായ ആല്‍വെസ്. മൂന്നു തവണ ചാമ്പ്യന്‍സ് ലീഗ്, ഒരു തവണ കോപ്പ അമേരിക്ക, ഇറ്റലി, സ്‌പെയിന്‍, ഫ്രാന്‍സ് രാജ്യങ്ങളിലെ ലീഗ് കിരീടങ്ങളെല്ലാം നേടിയ ടീമില്‍ അംഗമായിരുന്ന താരം ബ്രസീല്‍ നിരയിലെ ഏറ്റവും പരിചയ സമ്പന്നനും ഊര്‍ജ്വസ്വലനുമായിരുന്നു.

2022ലെ ഖത്തര്‍ ലോകകപ്പില്‍ കളിക്കാനാകുമെന്ന പ്രതീക്ഷയും ആല്‍വസ് പങ്കുവെച്ചു. തനിക്ക് കളിക്കാനാകില്ലെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അത് മാറ്റിവെക്കുകയാണ് നല്ലത്. ഒരു വെറ്ററന്‍ താരമാണെന്ന് തനിക്കൊരിക്കലും തോന്നിയിട്ടില്ല. ഖത്തറിലെത്തുമ്പോള്‍ തനിക്ക് 39 വയസാകുമെങ്കിലും പതിനേഴുകാരന്റെ സ്പിരിറ്റ് തന്നിലുണ്ടാമെന്ന് ആല്‍വെസ് വ്യക്തമാക്കി.

Story first published: Monday, May 14, 2018, 8:35 [IST]
Other articles published on May 14, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+