വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ചെക്ക് റിപ്പബ്ലിക് ഫുട്‌ബോള്‍താരം ജോസഫ് സുരാല്‍ വാഹനാപകടത്തില്‍ മരിച്ചു

ഇസ്താംബുള്‍: തുര്‍ക്കിയിലെ ഒന്നാം ഡിവിഷന്‍ ക്ലബ്ബായ അലാന്യാസ്പോറിലെ കളിക്കാര്‍ സഞ്ചരിച്ച ബസ് അപകടത്തില്‍പ്പെട്ട് ഫുട്‌ബോള്‍താരം ജോസഫ് സുരാല്‍ (28) മരിച്ചു. ചെക്ക് റിപ്പബ്ലിക് താരംകൂടിയാണ് ജോസഫ് സുരാല്‍. ഞായറാഴ്ച രാത്രി കെയ്സേരിസ്പോറിനെതിരേയുള്ള മത്സരത്തിനുശേഷം ടീം ഒരു സ്വകാര്യ മിനിബസില്‍ മടങ്ങുമ്പോള്‍ നിയന്ത്രണംവിട്ട് മറിയുകയായിരുന്നു.

josefsural

സംഭവത്തില്‍ ആറു കളിക്കാര്‍ക്ക് പരിക്കേറ്റു. ക്ലബ്ബിന്റെ ഹോം സിറ്റിയായ അലാന്യയ്ക്ക് മൂന്ന് മൈല്‍ അകലെവെച്ചാണ് സംഭവം. ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് അപകട കാരണമെന്നാണ് റിപ്പോര്‍ട്ട്. മുന്‍ ഇംഗ്ലീഷ് പ്രീമിയര്‍ലീഗ് താരങ്ങളായ സ്റ്റീവന്‍ കോള്‍ക്കര്‍, പാപിസ് സിസ്സെ എന്നിവരും പരിക്കേറ്റവരില്‍ ഉള്‍പ്പെടുന്നു. ടീമിലെ മറ്റ് കളിക്കാര്‍ ടീം ബസ്സിലാണ് മടങ്ങിയത്.

ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ക്കെതിരെ പിഎസ്ജി കോച്ച് തോമസ് ടുഷല്‍ആരാധകന്റെ മുഖത്തടിച്ച നെയ്മര്‍ക്കെതിരെ പിഎസ്ജി കോച്ച് തോമസ് ടുഷല്‍

ചെക്ക് റിപ്പബ്ലിക്കിനുവേണ്ടി 2013ല്‍ അരങ്ങേറിയ സുരാല്‍ 20 മത്സരങ്ങള്‍ കളിച്ചിട്ടുണ്ട്. ചെക്ക് ക്ലബ്ബായ സ്പാര്‍ട്ടാ പ്രാഗ് താരമായിരുന്നു. കഴിഞ്ഞ ജനുവരിയില്‍ അലാന്യാസ്പോറിലെത്തിയ താരം സൂപ്പര്‍ലീഗില്‍ ഈ സീസണില്‍ ഒമ്പത് മത്സരങ്ങള്‍ കളിച്ചു. ചെക്ക് ഫസ്റ്റ് ലീഗില്‍ ലിബെറെക്കിനുവേണ്ടി 113 കളികളില്‍ 30 ഗോളും സ്പാര്‍ട്ട പ്രാഗിന് വേണ്ടി 67 കളികളില്‍ 20 ഗോളും നേടിട്ടുണ്ട്.

Story first published: Tuesday, April 30, 2019, 11:45 [IST]
Other articles published on Apr 30, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X