വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

സഹികെട്ട് മറഡോണ... ഇതെന്ത് അര്‍ജന്റീന? അവര്‍ക്കു ജഴ്‌സി അണിയാന്‍ പോലും യോഗ്യതയില്ല!!

വെനിസ്വേലയോട് അര്‍ജന്റീന 1-3നു തോറ്റിരുന്നു

By Manu

ബ്യൂണസ് ഐറിസ്: കോപ്പാ അമേരിക്കയ്ക്കു മാസങ്ങള്‍ മാത്രം ശേഷിക്കെ ലാറ്റിന്‍ വമ്പന്‍മാരായ അര്‍ജന്റീനയെ രൂക്ഷമായ വിമര്‍ശിച്ച് മുന്‍ ഇതിഹാസം ഡീഗോ മറഡോണ. ദിവസങ്ങള്‍ക്കു മുമ്പ് നടന്ന സൗഹൃദ മല്‍സരത്തില്‍ വെനിസ്വേലയോട് 1-3ന്റെ വന്‍ തോല്‍വിയേറ്റുവാങ്ങിയതിനു പിന്നാലെയാണ് ടീമിനെ കടുത്ത ഭാഷയില്‍ മറഡോണ കുറ്റപ്പെടുത്തിയത്. നിലവിലെ താരങ്ങള്‍ അര്‍ജന്റീനയുടെ ജഴ്‌സി അണിയാന്‍ പോലും യോഗ്യതയുള്ളവരല്ലെന്ന് മറഡോണ വിമര്‍ശിച്ചു.

1

അര്‍ജന്റീനയും വെനിസ്വേലയും തമ്മിലുള്ള മല്‍സരം കണ്ടിരുന്നോയെന്ന ചോദ്യത്തിന് താന്‍ ഹൊറര്‍ സിനിമകള്‍ കാണാറില്ലെന്നായിരുന്നു മറുപടി. കഴിവുകെട്ട താരങ്ങളുള്ള ഈ ടീമിന് പക്ഷെ വെനിസ്വേലയെ തോല്‍പ്പിക്കാന്‍ തന്നെ കഴിയുമെന്നാണ് വിശ്വസിച്ചിരുന്നത്. പക്ഷെ സംഭവിച്ചത് മറ്റൊന്നാണെന്നും മറഡോണ ചൂണ്ടിക്കാട്ടി. നിലവിലെ അര്‍ജന്റീന ടീമിനെ കാണുമ്പോള്‍ വലിയ വേദന തോന്നുന്നു. ഒരു കാലത്ത് ഓസ്‌കാര്‍ റുഗേരി, ഗബ്രിയേല്‍ ബാറ്റിസ്റ്റ്യൂട്ട, ക്ലോഡിയോ കനീജിയ തുടങ്ങിയ ഇതിഹാസങ്ങള്‍ കളിച്ച ടീമായിരുന്നു ഇത്. ഇപ്പോള്‍ ടീമിലുള്ള കളിക്കാര്‍ക്കു അര്‍ജന്റീനയുടെ കുപ്പായമണിഞ്ഞ് ഗ്രൗണ്ടിലിറങ്ങാന്‍ പോലും യോഗ്യതയില്ലെന്നും അദ്ദേഹം തുറന്നടിച്ചു.

argentina

മുംബൈയുടെ കളികാണാന്‍ രോഹിതിന്റെ മകള്‍ സമൈറയും; വരവേറ്റ് മുംബൈ ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍മുംബൈയുടെ കളികാണാന്‍ രോഹിതിന്റെ മകള്‍ സമൈറയും; വരവേറ്റ് മുംബൈ ആരാധകര്‍, ചിത്രങ്ങള്‍ വൈറല്‍

അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്‍ മേധാവി ക്ലോഡിയോ ടാപ്പിയെയും മറഡോണ വിമര്‍ശിച്ചു. ടാപ്പിയയെ പുറത്താക്കാന്‍ തങ്ങള്‍ എന്തിനും തയ്യാറാണ്. എന്താണ് ചെയ്യുന്നതെന്ന് അദ്ദേഹമറിയുന്നില്ലെന്നും മറഡോണ കുറ്റപ്പെടുത്തി. അര്‍ജന്റൈന്‍ ജനതയെക്കുറിച്ച് ആലോചിക്കുമ്പോള്‍ ദുഖമുണ്ട്. ടാപ്പിയയെന്ന ചതിയനെ നിങ്ങള്‍ ഇപ്പോഴും വിശ്വസിക്കുന്ന്തായും മുന്‍ ഇതിഹാസം പറഞ്ഞു. 2017 മുതല്‍ അര്‍ജന്റീന ഫുട്‌ബോള്‍ അസോസിയേഷന്റെ പ്രസിഡന്റാണ് ടാപ്പിയ.

Story first published: Monday, March 25, 2019, 15:34 [IST]
Other articles published on Mar 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X