വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ക്രൊയേഷ്യയെ ബഹുമാനമില്ലാത്ത ഇംഗ്ലീഷ് പണ്ഡിറ്റുകള്‍ക്കുള്ള മറുപടിയെന്ന് ലൂക്കാ മോഡ്രിച്ച്

ചുട്ട മറുപടിയുമായി ലൂക്ക മോഡ്രിച്ച് | Oneindia Malayalam

മോസ്‌കോ: ലോകകപ്പ് ഫൈനലില്‍ ഇതാദ്യമായി കടന്ന ക്രൊയേഷ്യ അത്യധികം സന്തോഷത്തിലാണ്. ഏവരും എഴുതിത്തള്ളിയ ക്രൊയേഷ്യ വമ്പന്മാരായ ഇംഗ്ലണ്ടിനെ കീഴ്‌പ്പെടുത്തിയത് ഫുട്‌ബോള്‍ വിദഗ്ധരെപോലും അമ്പരപ്പിച്ചിട്ടുണ്ട്. മത്സരത്തില്‍ മിന്നുന്ന പ്രകടനം കാഴ്ചവെച്ച ക്രൊയേഷ്യന്‍ സൂപ്പര്‍താരം ലൂക്കാ മോഡ്രിച്ച് ഫൈനല്‍ പ്രവേശനത്തിനുശേഷം ഫുട്‌ബോള്‍ വിദഗ്ധര്‍ക്കെതിരെ രംഗത്തെത്തുകയും ചെയ്തു.

Luka Modric

തങ്ങളെ എഴുതിത്തള്ളുകയും ബഹുമാനിക്കുകയും ചെയ്യാത്ത ഇംഗ്ലീഷ് പണ്ഡിറ്റുമാര്‍ക്കുള്ള മറുപടികൂടിയാണ് ഈ വിജയമെന്നാണ് റയല്‍ മാഡ്രിഡ് സൂപ്പര്‍ താരത്തിന്റെ ആദ്യ പ്രതികരണം. കളി വിശകലനം ചെയ്യുന്ന ഇംഗ്ലീഷ് പണ്ഡിറ്റുകളൊന്നും ക്രൊയേഷ്യയ്ക്ക് സാധ്യത കല്‍പ്പിച്ചിരുന്നില്ല. ഇംഗ്ലണ്ട് ഫൈനല്‍ ഉറപ്പിച്ച രീതിയിലായിരുന്നു പലരുടെയും പ്രവചനം വന്നത്.

പണ്ഡിറ്റുകളുടെ ഇത്തരം വിലയിരുത്തലുകള്‍ തങ്ങള്‍ക്ക് കരുത്തായി മാറിയെന്നാണ് മോഡ്രിച്ചിന്റെ കമന്റ്. എല്ലാ വിലയിരുത്തലുകളും തങ്ങള്‍ കണ്ടിരുന്നു. അങ്ങിനെയെങ്കില്‍ ആരാണ് ജയിക്കാന്‍ പോകുന്നത് കാണിച്ചുതരാമെന്ന് കളിക്കാര്‍ തീരുമാനമെടുത്തു. എങ്ങിനെയും കളിയ ജയിക്കാനുള്ള തങ്ങളുടെ നിശ്ചയദാര്‍ഡ്യമാണ് ഫൈനല്‍ പ്രവേശനം ഉറപ്പാക്കിയതെന്നും മോഡ്രിച്ച് പറഞ്ഞു.

തങ്ങള്‍ അവശരായിട്ടില്ലെന്നും പോരാളികളാമെന്നും തെളിയിച്ചുകൊടുത്തുകഴിഞ്ഞു. നിശ്ചിത സമയത്തുതന്നെ കളിയവസാനിപ്പിക്കാന്‍ കഴിയുമായിരുന്നു. ഈ നേട്ടം വാക്കുകളില്ലാത്തതാണ്. സ്വപ്‌നത്തിലേക്ക് ഇനി ഒരു ചുവടുമാത്രമേയുള്ളൂ. ഫൈനല്‍ പ്രവേശനം അങ്ങേയറ്റം അഭിമാനാര്‍ഹമാണെന്നും ക്രൊയേഷ്യന്‍ താരം പറഞ്ഞു.

Story first published: Thursday, July 12, 2018, 11:22 [IST]
Other articles published on Jul 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X