വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

ഫ്രാന്‍സിനോടുള്ള അന്നത്തെ കണക്കു തീര്‍ത്ത് കലിപ്പടക്കാന്‍ ക്രൊയേഷ്യയോട് കോച്ചിന്റെ നിര്‍ദ്ദേശം

മോസ്‌കോ: വെറും നാല്‍പ്പത് ലക്ഷം മാത്രം ജനസംഖ്യയുള്ള കൊച്ചുരാജ്യമാണ് ക്രൊയേഷ്യ. ആ രാജ്യത്ത് നിന്നുമെത്തിയ ഫുട്‌ബോള്‍ ടീം ഇത്രയധികം ടീമുകളെ മറികടന്ന് ഫുട്‌ബോള്‍ ലോകകപ്പിന്റെ ഫൈനലില്‍ എത്തിയെന്നത് നിസ്സാര കാര്യമല്ല. എന്നാല്‍ 2018 ഫൈനല്‍ ക്രൊയേഷ്യക്ക് പകവീട്ടാനുള്ള അവസരം കൂടിയാണ്. ക്രൊയേഷ്യന്‍ കോച്ച് സ്ലാട്‌കോ ഡാലിച്ച് തന്റെ ടീമിനോട് പറയുന്നതും ലോകകപ്പ് ഫൈനലില്‍ ഫ്രാന്‍സുമായുള്ള കണക്ക് തീര്‍ക്കാനാണ്.

zlatkodalic

സെമി ഫൈനലില്‍ 2-1ന് ഇംഗ്ലണ്ടിനെ കീഴടക്കിയാണ് ക്രൊയേഷ്യ ഫൈനല്‍ ബെര്‍ത്ത് ഉറപ്പിച്ചത്. ഇതാദ്യമായാണ് ക്രൊയേഷ്യ ഫൈനലില്‍ ഇടംനേടുന്നത്. മോസ്‌കോയില്‍ എതിരാളികള്‍ ഫ്രാന്‍സും. ഇതിന് മുന്‍പ് ടീം കറുത്ത കുതിരയായി മാറിയ ലോകകപ്പ് 1998 ആയിരുന്നു. പക്ഷെ അന്ന് സെമിയില്‍ ക്രൊയേഷ്യയെ 2-1ന് തകര്‍ത്ത ഫ്രാന്‍സ് കിരീടവും ചൂടിയാണ് കുതിപ്പ് അവസാനിപ്പിച്ചത്.

ഈ കണക്ക് തീര്‍ക്കാനാണ് ഡാലിച്ച് തന്റെ പിള്ളേര്‍ക്ക് നല്‍കുന്ന നിര്‍ദ്ദേശം. 20 വര്‍ഷം മുന്‍പ് നല്‍കിയ അടിക്ക് ഒരു തിരിച്ചടി നല്‍കാന്‍ 2018 ലോകകപ്പ് അവസരം മുന്നിലെത്തിച്ചിരിക്കുകയാണ്. '1998'ല്‍ ആദ്യ മൂന്ന് മത്സരങ്ങള്‍ക്ക് ടീമിനെ പിന്തുണയ്ക്കാന്‍ ഫ്രാന്‍സിലെത്തിയിരുന്നു. പിന്നീട് ഔദ്യോഗിക കാര്യങ്ങള്‍ക്കായി തിരികെ പോന്നു. ക്രൊയേഷ്യയിലെ ആരും ലിലിയന്‍ തുറാമിനെയും, 2-1 ഗോള്‍നിലയും മറന്നിട്ടില്ല. 20 വര്‍ഷമായി ഈ ചര്‍ച്ച തുടരുന്നു. അതുകൊണ്ട് ഇക്കുറി ഫൈനലിന് ചരിത്രപരമായ പ്രാധാന്യമുണ്ട്', ഡാലിച്ച് പറയുന്നു.

മൂന്ന് തവണ അധിക സമയത്ത് വിധി നിശ്ചയിക്കേണ്ടി വന്ന ക്രൊയേഷ്യയുടെ മികവില്‍ കോച്ച് തൃപ്തനാണ്. മൂന്ന് തവണയും പിന്നില്‍ നിന്ന ശേഷമായിരുന്നു വിജയം. ആദ്യഘട്ടത്തില്‍ ടീമിന് ആത്മവിശ്വാസം കുറവായിരുന്നു, മത്സരം പുരോഗമിച്ചതോടെ ഇത് മാറി. കീഴടങ്ങാത്ത ഒരു രാജ്യത്ത് നിന്നും അഭിമാനത്തോടെയാണ് ഞങ്ങളുടെ വരവ്, കോച്ച് പ്രറയുന്നു.

Story first published: Thursday, July 12, 2018, 16:43 [IST]
Other articles published on Jul 12, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X