വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

കിളവനെന്ന് വിളിച്ചവര്‍ക്ക് മറുപടി; ഗോള്‍വേട്ടയില്‍ റെക്കോര്‍ഡുമായി ക്രിസ്റ്റിയാനോ

റോം: ഫുട്‌ബോള്‍ ചരിത്രത്തിലെതന്നെ എക്കാലത്തേയും മികച്ച താരങ്ങളിലൊരാളായ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് ഗോളടിയില്‍ പുതിയ റെക്കോര്‍ഡ്. യുവന്റസിനുവേണ്ടി തുടര്‍ച്ചയായ പത്താം മത്സരത്തിലും ഗോളടിച്ചതോടെ ഈ നേട്ടത്തിലെത്തുന്ന ആദ്യ താരമായി ക്രിസ്റ്റിയാനോ. വെറോണയ്‌ക്കെതിരായ സീരി എ മത്സരത്തിലായിരുന്നു ക്രിസ്റ്റിയാനോയുടെ നേട്ടം. അതേസമയം, സൂപ്പര്‍താരത്തിന്റെ റെക്കോര്‍ഡ് നേട്ടത്തിനിടയിലും ടീം 1-2ന് തോറ്റു.

കഴിഞ്ഞയാഴ്ച 35 വയസിലെത്തിയ ക്രിസ്റ്റിയാനോ തുടര്‍ച്ചയായ 10 കളികളില്‍ ഗോള്‍ നേടുന്ന ആദ്യ യുവന്റസ് കളിക്കാരനായി. കഴിഞ്ഞ 10 കളികളില്‍നിന്നും 15 ഗോളുകള്‍ നേടിയ താരം ഈ സീസണില്‍ ലീഗില്‍ ആകെ 20 ഗോളുകള്‍ നേടിയിട്ടുണ്ട്. സീരി എയില്‍ 11 മത്സരങ്ങളില്‍ തുടര്‍ച്ചയായി ഗോള്‍ നേടിയാല്‍ മറ്റൊരു നേട്ടത്തിനൊപ്പമെത്താനും ക്രിസ്റ്റ്യാനോയ്ക്ക് കഴിയും. ഗബ്രിയേല്‍ ബാറ്റിസ്റ്റിയൂട്ട, ഫാബിയോ ക്വാഗ്ലിയാരെല്ല എന്നിവരാണ് തുടര്‍ച്ചയായ 11 കളികളില്‍ ഗോള്‍ നേടിയ സീരി എയിലെ കളിക്കാര്‍.

ronaldo

ക്രിസ്റ്റിയാനോയ്ക്ക് പത്താം മത്സരത്തിലും ഗോള്‍, പക്ഷെ യുവന്റസ് തോറ്റു; മത്സരഫലങ്ങള്‍ക്രിസ്റ്റിയാനോയ്ക്ക് പത്താം മത്സരത്തിലും ഗോള്‍, പക്ഷെ യുവന്റസ് തോറ്റു; മത്സരഫലങ്ങള്‍

തന്നെ കിളവനെന്ന് വിശേഷിപ്പിച്ചിവര്‍ക്കുള്ള മറുപടികൂടിയാണ് ക്രിസ്റ്റ്യാനോയുടെ റെക്കോര്‍ഡ്. ബയേണ്‍ മ്യൂണിക്ക് പ്രസിഡന്റ് ഹെര്‍ബര്‍ട്ട് ഹെയ്‌നര്‍ ആണ് ക്രിസ്റ്റിയാനോയെ കിളവനെന്ന് വിശേഷിപ്പിച്ചത്. ക്രിസ്റ്റ്യാനോ റൊണാള്‍ഡോയുടെ ക്ലബ്ബ് മാറ്റ വര്‍ത്തയ്ക്ക് മറുപടി നല്‍കവെ തങ്ങളുമായി ബന്ധപ്പെട്ട് പല കളിക്കാരുടെയും വാര്‍ത്തകള്‍ വരിക സ്വാഭാവികമാണെന്നും തങ്ങളെ സംബന്ധിച്ചിടത്തോളം ക്രിസ്റ്റ്യനോ റൊണാള്‍ഡോ കിളവനാണെന്നും അദ്ദേഹം പ്രതികരിച്ചു. സീസണില്‍ പരിക്ക് അലട്ടിയിരുന്ന താരം വമ്പന്‍ തിരിച്ചുവരവ് നടത്തുന്നിനിടയിലാണ് ഇത്തരമൊരു പരാമര്‍ശവും. അഞ്ചുതവണ ബാലണ്‍ ഡി ഓര്‍ അവാര്‍ഡ് നേടിയ താരമാണ് ക്രിസ്റ്റിയാനോ.

Story first published: Sunday, February 9, 2020, 11:59 [IST]
Other articles published on Feb 9, 2020
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X