Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

റൊണാള്‍ഡോ എത്തില്ല എന്നുറപ്പായി... ഇനി മെസിയും പ്രതീക്ഷ തെറ്റിക്കുമോ?

ഇന്ത്യയിലെ എല്ലാ ഫുട്‌ബോള്‍ പ്രേമികളും ഇക്കൊല്ലം കുറച്ചധികം സന്തോഷത്തിലായിരുന്നു. ലോക ഫുട്‌ബോളിലെ രണ്ട് അതികായര്‍, ഏറ്റവും അധികം ആരാധകരുള്ള രണ്ട് പേര്‍. കാല്‍പന്ത് കളിയുടെ ലോകത്തെ റെക്കോഡുകളില്‍ കൂടുതലും പങ്കിടുന്നവര്‍. മെസിയും റൊണാള്‍ഡോയും. രണ്ട് പേരും ഇക്കൊല്ലം ഇന്ത്യയിലെത്തും. ഇന്ത്യയിലെ മൈതാനങ്ങളില്‍ പന്ത് തട്ടും.

ടിക്കറ്റ് കിട്ടാന്‍ ഭാഗ്യമുള്ളവര്‍ക്ക് ആ മാന്ത്രിക കാലുകള്‍ നേരില്‍ കാണാം. ചിലര്‍ക്കെങ്കിലും വിമാനത്താവളത്തില്‍ കാവലിരുന്ന് ഓട്ടോഗ്രാഫ് വാങ്ങാം. രണ്ടിനും പറ്റാത്തവര്‍ക്ക്, അതിന് സാധിച്ചവര്‍ കുറച്ച് പേരെങ്കിലും സ്വന്തം നാട്ടിലുണ്ടല്ലോ എന്ന് സമാധാനിക്കാം. അതൊക്കെയായിരുന്നു പ്രതീക്ഷ. എന്തായാലും അതില്‍ ഒരു കാര്യത്തില്‍ തീരുമാനമായി. ഈ മാസം 22ന് എഎഫ്‌സി ചാമ്പ്യന്‍സ് ലീഗ് മത്സരത്തില്‍ എഫ് സി ഗോവയെ നേരിടാനാണ് റൊണാള്‍ഡോ നയിക്കുന്ന സൗദി അറേബ്യന്‍ ക്ലബ് അല്‍ നാസര്‍ ഗോവയിലെത്തുന്നത്.

Cristiano Ronaldo

റൊണാള്‍ഡോയുടെ വീസ അപേക്ഷയുടെ കാര്യമറിഞ്ഞതോടെ സംഗതി ജോറായി. ചൂടപ്പം പോലെയാണ് ഫത്തോര്‍ഡയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ നടക്കാനിരിക്കുന്ന മത്സരത്തിന്റെ ടിക്കറ്റുകള്‍ വിറ്റുപോയത്. ആ ആവേശത്തിന് മേല്‍ തണുത്ത വെള്ളം കോരിയൊഴിക്കുന്നതാണ് സൗദി അറേബ്യയിലെ സ്‌പോര്‍ട്‌സ് മാധ്യമമായ അല്‍ റിയാദിയ റിപ്പോര്‍ട്ട്. തിങ്കളാഴ്ച രാത്രി എത്തുന്ന ടീമില്‍ റൊണാള്‍ഡോ ഉണ്ടാവില്ല എന്നാണ് ആ റിപ്പോര്‍ട്ട്.

സൗദി പ്രോ ലീഗിലെ മത്സരങ്ങളില്‍ ക്ലബിനായി കളത്തിലിറങ്ങാറുണ്ട് അവരുടെ സൂപ്പര്‍ താരം. വിദേശ ടൂറുകളില്‍ തീരുമാനം റൊണാള്‍ഡോക്ക് എടുക്കാമെന്നാണ് അല്‍ നസറുമായുള്ള ധാരണയില്‍ പറയുന്നത്. ലോകകപ്പ് ഫുട്‌ബോള്‍ യോഗ്യത ഉറപ്പിക്കാന്‍ അടുത്ത മാസം ഡബ്‌ളിനില്‍ നടക്കുന്ന മത്സരത്തില്‍ അയര്‍ലന്‍ഡിനെ തോല്‍പിക്കണം പോര്‍ച്ചുഗലിന്. യോഗ്യതമത്സരങ്ങളിലെ ഗോളുകളുടെ എണ്ണത്തില്‍ റെക്കോഡിട്ടെങ്കിലും ഹംഗറിയുമായുള്ള മത്സരം അവസാനനിമിഷം 2-2 എന്ന നിലയില്‍ സമനിലയായതോടെയാണ് യോഗ്യത ഉറപ്പിക്കാന്‍ പോര്‍ച്ചുഗലിന് കാത്തിരിക്കേണ്ടി വന്നത്.

അതിനിടെ ഇന്ത്യയിലേക്കുള്ള യാത്രയും അധിക മത്സരങ്ങളുടെ ക്ഷീണവും ഒഴിവാക്കാമെന്ന് റൊണാള്‍ഡോ തീരുമാനിച്ചിട്ടുണ്ടാകും എന്നാണ് കാല്‍പന്തുകളിയിലെ നിരീക്ഷകര്‍ പറയുന്നത്. മാത്രമല്ല റൊണാള്‍ഡോയുടെ സാന്നിധ്യം അത്യാവശ്യമാക്കുന്ന അവസ്ഥയും ടീമിനില്ല. എഫ്‌സി ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ അല്‍ നസ്‌റിന്റെ മൂന്നാമത്തെ മത്സരമാണ് ഗോവയില്‍ നടക്കാനിരിക്കുന്നത്.

ആദ്യ രണ്ട് കളിയും ജയിച്ച ടീം പോയിന്റ് നിലയില്‍ ഒന്നാമതാണ്. അപ്പോള്‍ പിന്നെ മത്സരത്തിന്റെ തിക്കും തിരക്കും യാത്രയും ഒക്കെ റൊണാള്‍ഡോ ഒഴിവാക്കിയാല്‍ കുഴപ്പമില്ല താനും. കരാര്‍ പ്രകാരം അതിനുള്ള അവകാശം റൊണാള്‍ഡോക്ക് ഉണ്ട്. ദേശീയ ടീമില്‍ ഒരു പക്ഷെ തന്റെ അവസാന ലോകകപ്പ് മത്സരത്തിന് ഒരുങ്ങുന്ന ഇതിഹാസ താരത്തിനെ ആര്‍ക്കും കുറ്റം പറയാനും കഴിയില്ല.

അങ്ങനെ റൊണാള്‍ഡോയുടെ കാര്യം അങ്ങനെയായി. ഇനി നോക്കിയിരിക്കുന്നത് മെസിയും അര്‍ജന്റീന ടീമും വരുമോ എന്നാണ്. മെസിയുടെ കാര്യത്തില്‍ തീരുമാനമായില്ല, ചില അനിശ്ചിതത്വങ്ങള്‍ ഉണ്ട് എന്നൊക്കെ റിപ്പോര്‍ട്ട് വരുമ്പോഴും കൊച്ചിക്കാര്‍ ടെന്‍ഷനടിച്ചു തുടങ്ങിയിട്ടില്ല. കലൂര്‍ സ്റ്റേഡിയത്തിന്റെ നന്നാക്കലും പരസ്യവും സ്‌പോണ്‍സര്‍മാരുടെ ഉറപ്പും ഒക്കെ ഉണ്ട്. കാത്തിരിക്കാം പ്രതീക്ഷയോടെ.

വിവിധ രാജ്യങ്ങളുടെ ഫുട്‌ബോള്‍ അസോസിയേഷനുകളും മത്സരക്രമവും ലോകകപ്പ് യോഗ്യതാമത്സരങ്ങളും സൗഹൃദമത്സരങ്ങളും എല്ലാം കൂടെ ആകെ തിക്കും തിരക്കുമാണ് ലോക ഫുട്‌ബോള്‍ രംഗത്ത്. അതുകൊണ്ടാണ് ഓരോ വാര്‍ത്തയും ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയമിടിപ്പ് കൂട്ടുന്നത്.

Story first published: Monday, October 20, 2025, 19:04 [IST]
Other articles published on Oct 20, 2025
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+