Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റ്യാനോ റൊണാള്‍ഡോ മികച്ച യൂറോപ്യന്‍ താരം

മൊണാക്കോ: ലോകഫുട്‌ബോളര്‍ ബഹുമതിക്ക് പിന്നാലെ യൂറോപ്പിലെ മികച്ച ഫുട്‌ബോളര്‍ക്കുള്ള യുവേഫാ പുരസ്‌കാരം പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ കരസ്ഥമാക്കി. ബയേണ്‍മ്യൂണിക്കിന്റെ ജര്‍മ്മന്‍ ഗോള്‍ കീപ്പര്‍ മാനുവല്‍ ന്യൂയറെയും ഹോളണ്ട് താരം ആര്യന്‍ റോബനെയും പിന്തള്ളിയാണ് റൊണാള്‍ഡോ പുരസ്‌കാര ജേതാവായത്.

റയല്‍ മാഡ്രിഡിനെ യൂറോപ്യന്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളാക്കുന്നതില്‍ നിര്‍ണായക പങ്കുവഹിച്ചതാണ് ക്രിസ്റ്റ്യാനോയ്ക്ക് തുണയായത്. യൂറോപ്പിലെ മാധ്യമപ്രവര്‍ത്തകര്‍ക്കിടയില്‍ നടക്കുന്ന വോട്ടെടുപ്പിലൂടെയാണ് മികച്ച കളിക്കാരനെ കണ്ടെത്തുന്നത്. കഴിഞ്ഞതവണ ബയറണ്‍ മ്യൂണിക്കിന്റെ ഫ്രാങ്ക് റിബറി ആയിരുന്നു മികച്ചതാരം.

cristianoronaldo

അര്‍ജന്റീനയുടെ ലയണല്‍ മെസ്സി വോട്ടെടുപ്പില്‍ അഞ്ചാംസ്ഥാനത്തായി. ജര്‍മന്‍ സ്‌ട്രൈക്കര്‍ തോമസ് മുള്ളര്‍ക്കാണ് നാലാം സ്ഥാനം. ഫിലിപ് ലാം, ഹാമെസ് റോഡ്രിഗസ്, ലൂയിസ് സുവാരസ്, ഏഞ്ചല്‍ ഡി മാരിയ, ഡീഗോ കോസ്റ്റ എന്നിവരാണ് ആദ്യ പത്തില്‍ ഇടം നേടിയ മറ്റു താരങ്ങള്‍.

പുരസ്‌കാരം ലഭിച്ചതില്‍ ഏറെ സന്തോഷമുണ്ടെന്ന് ക്രിസ്റ്റിയാനോ പറഞ്ഞു. റയലിലെ ടീം അംഗങ്ങള്‍ക്കും സമര്‍പ്പിക്കുകയാണ് ഈ അവാര്‍ഡ്. അവര്‍ ഒപ്പമില്ലെങ്കില്‍ തനിക്ക് ഇത് ലഭിക്കുമായിരുന്നില്ലെന്ന് സൂപ്പര്‍താരം വ്യക്തമാക്കി. ബ്രസീല്‍ ലോകകപ്പില്‍ തിളങ്ങാന്‍ കഴിയാത്തതിനാല്‍ റൊണാള്‍ഡോ തഴയപ്പെടുമെന്നാണ് കരുതിയിരുന്നത്. എന്നാല്‍ ചാമ്പ്യന്‍സ് ലീഗില്‍ ടീമിനുവേണ്ടി 17 ഗോളുകള്‍ നേടിയത് പരിഗണിച്ചാണ് മിക്ക മാധ്യമപ്രവര്‍ത്തകരും റൊണാള്‍ഡോയ്ക്ക് വോട്ടു ചെയ്തത്.

Story first published: Saturday, August 30, 2014, 8:19 [IST]
Other articles published on Aug 30, 2014
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+