സൂറിച്ച്: പോര്‍ച്ചുഗല്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയെ ഫിഫയുടെ കഴിഞ്ഞ വര്‍ഷത്തെ ഏറ്റവും മികച്ച താരമായി പ്രഖ്യാപിച്ചു. ബാലണ്‍ദ്യോര്‍ എന്നറിയപ്പെടുന്ന ഈ പുരസ്കാരം രണ്ടാം തവണയാണ് റയല്‍ മാഡ്രിഡ് താരം സ്വന്തമാക്കുന്നത്. അര്‍ജന്റീനിയന്‍ താരം ലയണല്‍ മെസ്സി, ജര്‍മന്‍ ഗോളി മാനുവല്‍ ന്യൂറയെ എന്നിവരുടെ കടുത്ത വെല്ലുവിളിയെ അതിജീവിച്ചാണ് റൊണാള്‍ഡോ ഈ നേട്ടത്തിലെത്തിയത്.
ജര്‍മന്‍ മിഡ്ഫീല്‍ഡര്‍ നദിനെ കെസ്ലര് മികച്ച വനിതാ താരമായി. ബ്രസീലില്‍ നിന്നുള്ള മാര്‍താ അമേരിക്കയുടെ ആബി വാംബാക് എന്നിവരായിരുന്നു മത്സരരംഗത്തുണ്ടായിരുന്നത്. ജര്‍മനിയുടെ ജാക്വിം ലോയാണ് മികച്ച കോച്ച്. ഏറ്റവും മികച്ച ഗോളിനുള്ള പുസ്കാസ് അവാര്‍ഡ് കൊളംബിയയുടെ ജെയിംസ് റോഡ്രിഗസിനാണ്. ഇതോടനുബന്ധിച്ച് ഫിഫ വേര്‍ഡ് ടീം പ്രഖ്യാപിച്ചു.
ടീം: ലയണല്‍ മെസ്സി, ക്രിസ്റ്റ്യാനോ റൊണാള്‍ഡോ, ആര്യന് റോബന്(ഫോര്‍വേര്‍ഡ്), ആന്ദ്രെ ഇനിസ്റ്റ, എയ്ഞ്ചല്‍ ഡി മാരിയ, ടോണി ക്രൂസ് (മിഡ് ഫീല്‍ഡ്), ഫിലിപ് ലാം, തിയാഗോ സില്‍വ, ഡേവിഡ് ലൂയിസ്, സെര്‍ജിയോ റാമോസ്(ഡിഫന്റര്‍), മാനുവല്‍ ന്യൂറെ(ഗോള്‍കീപ്പര്‍).
ലോകത്തിലെ ഏറ്റവും മികച്ച താരമാകണം. ഓരോ ദിവസവും കളി മെച്ചപ്പെടുത്താനുള്ള ശ്രമത്തിലാണ്. ഒരിക്കല്‍ കൂടി ഈ പുരസ്കാരം നേടാനായതില്‍ സന്തോഷമുണ്ട്. പുരസ്കാരം സ്വീകരിച്ചു കൊണ്ട്-ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പറഞ്ഞു.