പാരിസ്: കൈമാറ്റ ജാലകത്തില്‍ അപ്രതീക്ഷിത നീക്കവുമായി പി.എസ്.ജി. യുവന്റസിന്റെ പോര്‍ച്ചുഗല്‍ സ്്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയെയാണ് ഫ്രഞ്ച് ചാമ്പ്യന്മാര് നോട്ടമിട്ടിരിക്കുന്നത്. മികച്ച ടീമുണ്ടായിട്ടും ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലെത്താന്‍ കഴിയാത്തത് റൊണാള്‍ഡോയെ എത്തിച്ചാല്‍ പരിഹരിക്കപ്പെടുമെന്നാണ് പി.എസ്.ജി കണക്കുകൂട്ടുന്നത്. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഒരു സീസണില്‍ 50 മില്യണ്‍ യൂറോയാണ് പി.എസ്.ജി റൊണാള്‍ഡോയ്ക്ക് വാഗ്ദാനം ചെയ്തിരിക്കുന്നത്. എന്നാല്‍ ഔദ്യോഗികമായി ഇക്കാര്യത്തില്‍ വിശദീകരണം ഉണ്ടായിട്ടില്ല.
റയല്‍ മാഡ്രിഡിന് ഹാട്രിക്ക് ചാമ്പ്യന്‍സ് ലീഗ് കിരീടം സമ്മാനിച്ച റൊണാള്‍ഡോ 2018 സീസണിന്റെ അവസാനത്തോടെയാണ് ഇറ്റാലിയന്‍ ക്ലബ്ബിലേക്ക് കൂടുമാറിയത്. ടീമിനെ ചാമ്പ്യന്‍സ് ലീഗ് കിരീടത്തിലേക്ക് നയിക്കാന്‍ കഴിഞ്ഞില്ലെങ്കിലും 28 ഗോളും 13 അസിസ്റ്റുമായി മിന്നും പ്രകടനമാണ് റൊണാള്‍ഡോ പുറത്തെടുത്തത്. എന്നാല്‍ റൊണാള്‍ഡോ കൂടുമാറാനുള്ള സാധ്യത കുറവാണ്. ഈ സീസണിലെ ഇറ്റാലിയന്‍ ലീഗിലെ മികച്ച കളിക്കാരനായി തിരഞ്ഞെടുക്കപ്പെട്ട റൊണാള്‍ഡോ യുവന്റസില്‍ തുടരുമെന്നാണ് അന്ന് വ്യക്തമാക്കിയത്.
ഹാഷിം അംല ഇന്ത്യക്കെതിരെ കളിക്കും... ദക്ഷിണാഫ്രിക്കയ്ക്ക് ആശ്വാസം
ബ്രസീലിയന്‍ സ്റ്റാര്‍ സ്ട്രൈക്കര്‍ നെയ്മര്‍ ബാഴ്സലോണയിലേക്ക് പോകാനുള്ള സാധ്യത കൂടുതലായതിനാലാണ് പി.എസ്.ജി റൊണാള്‍ഡേയെ ലക്ഷ്യമിടുന്നത്. നേരത്തെ തന്നെ ബാഴ്സയിലേക്ക് മടങ്ങിപ്പോവാന്‍ ആഗ്രഹം പ്രകടിപ്പിച്ച നെയ്മറിന്റെ കൈമാറ്റം ഉടന്‍ ഉണ്ടാവുമെന്നാണ് വിവരം. അങ്ങനെ സംഭവിച്ചാല്‍ കെയ്ലിയന് എംബാപ്പെയ്ക്കൊപ്പം റൊണാള്‍ഡോയെ എത്തിച്ച് ടീമിന്റെ ശക്തി കുറയാതെ നോക്കാനാണ് പി.എസ്.ജി പദ്ധതിയിടുന്നത്.