വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

റോണോ... ഇരട്ട ഗോളുമായി റൊണാള്‍ഡോയ്ക്കു യുനൈറ്റഡില്‍ രണ്ടാം അരങ്ങേറ്റം!

ഇരുപകുതികളിലായാണ് അദ്ദേഹം ലക്ഷ്യം കണ്ടത്

1

ലണ്ടന്‍: 'വീട്ടിലേക്കുള്ള' രണ്ടാമത്തെ തിരിച്ചുവരവ് ഇരട്ടഗോളുമായി പോര്‍ച്ചുഗീസ് ഇതിഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ ആഘോഷിച്ചപ്പോള്‍ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനു മിന്നുന്ന വിജയം. ഹോംഗ്രൗണ്ടായ ഓള്‍ഡ് ട്രാഫോര്‍ഡില്‍ ന്യൂകാസില്‍ യുനൈറ്റഡിനെയാണ് മാഞ്ചസ്റ്റര്‍ 4-1നു കെട്ടുകെട്ടിച്ചത്. യുനൈറ്റഡ് ജഴ്‌സിയിലെ രണ്ടാം അരങ്ങേറ്റത്തില്‍ ഗംഭീര പ്രകടനമായിരുന്നു റോണോയുടേത്. ടീമിന്റെ ആദ്യ രണ്ടു ഗോളുകളും അദ്ദേഹത്തിന്റെ സംഭാവനയായിരുന്നെങ്കില്‍ മൂന്നാം ഗോള്‍ നാട്ടുകാരന്‍ കൂടിയായ ബ്രൂണോ ഫെര്‍ണാണ്ടസിന്റെയും (80) നാലാമത്തേത് ജെസ്സി ലിന്‍ഗാര്‍ഡിന്റെയും (90)വകയായിരുന്നു. 45, 62 മിനിറ്റുകളിലായിരുന്നു ഓള്‍ഡ് ട്രാഫോര്‍ഡിനെയും യുനൈറ്റഡ് ഫാന്‍സിനെയും ആഹ്ലാത്തിലാറാടിച്ച റോണോയുടെ ഗോളുകള്‍.

തങ്ങളുടെ പ്രിയങ്കരനായ സിആര്‍7നെ വരവേല്‍ക്കാന്‍ ഓള്‍ഡ് ട്രാഫോര്‍ഡ് ചുവപ്പ് കുപ്പായക്കാരെക്കൊണ്ട് നിറഞ്ഞിരുന്നു. പോള്‍ പോഗ്ബയ്ക്കും പിറകില്‍ ഏറ്റവും അവാസാനമായി തങ്ങളുടെ മാനസപുത്രന്‍ ഗ്രൗണ്ടിലേക്കു വന്നപ്പോള്‍ സ്‌റ്റേഡിയം ഇരമ്പുന്ന കടലായി മാറി. റൊണാള്‍ഡോയെ ടീമിലേക്കു തിരികെ കൊണ്ടുവരുന്നതില്‍ നിര്‍ണായക പങ്കുവഹിച്ച .യുനൈറ്റഡിന്റെ ഐതിഹാസിക കോച്ച് അലെക്‌സ് ഫെര്‍ഗൂസനടക്കമുള്ള വിഐപികള്‍ റോണോയുടെ ഗ്രാന്റ് തിരിച്ചുവരവിനെ വരവേല്‍ക്കാന്‍ സ്റ്റേഡിയത്തിലെത്തിയിരുന്നു. ഇരട്ട ഗോളുകളുമായി ഇവരുടെ മനംനിറയ്ക്കുന്ന പ്രകടനം പോര്‍ച്ചുഗീസ് ക്യാപ്റ്റന്‍ പുറത്തെടുക്കുകയും ചെയ്തു.

2

തുടക്കം മുതല്‍ പൊസെഷന്‍ ഗെയിമായിരുന്നു മാഞ്ചസ്റ്റര്‍ സ്വന്തം മൈതാനത്തു പുറതതെടുത്തത്. തങ്ങളുടെ ഹീറോയായ റൊണാള്‍ഡോയെ കേന്ദ്രീകരിച്ചായിരുന്നു അവരുടെ നീക്കങ്ങള്‍. ഇരുവിങുകളിലൂടെയും യുനൈറ്റഡ് തുടരെ ആക്രമണങ്ങള്‍ നെയ്‌തെടുത്തു. ബോക്‌സിനുള്ളില്‍ അര്‍ധാവസരം പോലും മുതലാക്കാന്‍ റോണോ തക്കം പാര്‍ത്തു നില്‍പ്പുണ്ടായിരുന്നു. 11ാം മിനിറ്റിലായിരുന്നു കാണികളെ ആവേശം കൊള്ളിച്ച റൊണാള്‍ഡോയുടെ ആദ്യ ഗോള്‍ ശ്രമം കണ്ടത്. സാഞ്ചോ കട്ട് ചെയ്തു നല്‍കിയ ബോള്‍ റോണോയ്ക്ക്. തന്റെ സ്ഥിരം ശൈലിയില്‍ ഇടതുവിങിലൂടെ അകത്തേക്കു നൃത്തം ചെയതു കയറിയ അദ്ദേഹം ദുഷ്‌കരമായ ആംഗിളില്‍ നിന്നും ഷോട്ട് തൊടുത്തെങ്കിലും ക്രോസ് ബാറിനു തൊട്ടുമുകളിലൂടെ പുറത്തു പോവുകയായിരുന്നു.

3

തുടര്‍ന്നും പന്തടക്കത്തില്‍ യുനൈറ്റഡിന്റെ ആധിപത്യം തന്നെയാണ് ഓള്‍ഡ് ട്രാഫോര്‍ഡില്‍ കണ്ടത്. 19ാം മിനിറ്റില്‍ യുനൈറ്റഡിനു ഗോള്‍ നേടാനുള്ള ആദ്യ അവസരം ലഭിച്ചു. ഇതുപക്ഷെ റൊണാള്‍ഡോയ്ക്കായിരുന്നില്ല, മറിച്ച് പ്രതിരോധഭടന്‍ റാഫേല്‍ വറാനിനായിരുന്നു. ഇടതു വിങില്‍ നിന്നുള്ള ലൂക്ക് ഷോയുടെ കോര്‍ണറില്‍ വറാന്റെ മൂര്‍ച്ചയേറിയ ഹെഡ്ഡര്‍ വലതു പോസ്റ്റിനു തൊട്ടരികിലൂടെ പുറത്തേക്കു പായുകയായിരുന്നു.

പന്തിനു മേല്‍ യുനൈറ്റഡ് സമ്പൂര്‍ണമായ മേധാവിത്വം നേടിയതോടെ ന്യൂകാസില്‍ പ്രതിരോധക്കോട്ട തീര്‍ത്തു. ഇതോടെ യുനൈറ്റഡിന്റെ നീക്കങ്ങളെല്ലാം ഇവയില്‍ തട്ടിത്തെറിക്കുകയും ചെയ്തു. കൂടുതല്‍ സമയവും ന്യൂകാസില്‍ ഗോള്‍മുഖത്ത് പന്ത് വട്ടിമിട്ടു കളിക്കുന്നത് ആദ്യപകുതിയിലെ പതിവുകാഴ്ചയായിരുന്നു. അപൂര്‍വ്വമായി ബോള്‍ ലഭിച്ചപ്പോള്‍ മിന്നല്‍ നീക്കത്തിലൂടെ യുനൈറ്റഡിന്റെ താളം തെറ്റിക്കാനായിരുന്നു ന്യൂകാസിലിന്റെ പദ്ധതി. പക്ഷെ ഇതു വേണ്ടത്ര വിജയം കണ്ടില്ല.

ഒന്നാംപകുതി ഗോള്‍രഹിതമായി അവസാനിക്കുമെന്നിരിക്കെയായിരുന്നു ലോകം മുഴുവന്‍ കാത്തിരുന്ന ആ സുവര്‍ണ ഗോള്‍. റൊണാള്‍ഡോയുടെ ബൂട്ട് യുനൈറ്റഡ് ജഴ്‌സിയില്‍ വീണ്ടും ഗോള്‍വല ചുംബിച്ച നിമിഷം. ഇതിനു അവസരമൊരുക്കിയത് മാസണ്‍ ഗ്രീന്‍വുഡായിരുന്നു. ബോക്‌സിന്റെ വലകതു മൂലയില്‍ നിന്നും ഗ്രീന്‍വുഡിന്റെ ലോങ്‌റേഞ്ചര്‍ ന്യൂകാസില്‍ ഗോളിയുടെ കൈകളിലൊതുങ്ങാതെ തെന്നിമാറിയപ്പോള്‍ പൊട്ടുന്നനെ മുന്നോട്ട് കയറിവന്ന റോണോ സിംപിളായി അതിനെ വലയിലേക്കു തട്ടിയിട്ടു. മുഖത്ത് സ്വതസിദ്ധമായ ചിരിയൊളിപ്പിച്ച് ഓടിയ റോണോ കോര്‍ണര്‍ ഫ്‌ളാഗിനരികില്‍ തന്റേ ട്രേഡ് മാര്‍ക്ക് ആഹ്ലാദം പ്രകടനം നടത്തിയപ്പോള്‍ ഓള്‍ഡ് ട്രാഫോര്‍ഡ് കത്തിപ്പടര്‍ന്നു.

4

രണ്ടാംപകുതിയില്‍ ന്യൂകാസില്‍ കുറേക്കൂടി വ്യക്തമായ പ്ലാനിങോടെയായിരുന്നു ഗ്രൗണ്ടിലെത്തിയത്. 56ാം മിനിറ്റില്‍ യുനൈറ്റഡിനെ ഞെട്ടിച്ച് അതിവേഗ കൗണ്ടര്‍ അറ്റാക്കിലൂടെ അവര്‍ സമനിലയും കൈക്കലാക്കി. മാന്‍ക്വിലോയുടെ വകയായിരുന്നു ഈ ഗോള്‍. പക്ഷെ യുനൈറ്റഡ് പതറിയില്ല. കൂടുതല്‍ ഊര്‍ജം കാലില്‍ നിറച്ച് അവര്‍ ന്യൂകാസില്‍ ഗോള്‍മുഖം ലക്ഷ്യമിട്ട് റെയ്ഡുകള്‍ നടത്തിക്കൊണ്ടിരുന്നു. 62ാം മിനിറ്റില്‍ തന്നെ അവര്‍ അതിനു ഫലവും കണ്ടു. റൊണാള്‍ഡോ എങ്ങനെയാണ് മറ്റുള്ളവരില്‍ നിന്നു സ്‌പെഷ്യലാവുന്നത് എന്നു കാണിച്ചുതരുന്ന ഫിനിഷിങ് കൂടിയായിരുന്നു ഇത്. ലൂക്ക് ഷോയുടെ അതിവേഗ നീക്കത്തിനൊടുവില്‍ ലഭിച്ച മനോഹരമായ ത്രൂബോളുമായി ഇടതു വിങിലൂടെ ബോക്‌സിലേക്കു കയറിയ റോണോ ഞൊടിയിടയില്‍ വലതുകാല്‍ കൊണ്ടു തൊടുത്ത തീയുണ്ട ന്യൂകാസില്‍ ഗോളിയുടെ കാലുകള്‍ക്കിടയിലൂടെ വലയില്‍ തുളഞ്ഞു കയറി.

ഇതോടെ റൊണാള്‍ഡോയുടെ ഹാട്രിക്കിനു വേണ്ടിയായിരുന്നു ആരാധകരുടെ കാത്തിരിപ്പ്. പക്ഷെ അതു സംഭവിച്ചില്ല. 80ം മിനിറ്റില്‍ തകര്‍പ്പന്‍ ലോങ്‌റേഞ്ചറിലൂടെ ബ്രൂണോ യുനൈറ്റഡിന്റെ മൂന്നാം ഗോളിനു അവകാശിയായി. ഇഞ്ചുറിടൈമില്‍ ബോക്‌സിനകത്തു നിന്നുള്ള ഷോട്ടിലൂടെ ലിന്‍ഗാര്‍ഡ് ഗോള്‍പട്ടിക തികയ്ക്കുകയും ചെയ്തപ്പോള്‍ അതു റോണോ ആഗ്രഹിച്ച തിരിച്ചുവരവായി മാറുകയും ചെയ്തു.

സിറ്റിക്കും ആഴ്‌സനലിനും ജയം

പ്രീമിയര്‍ ലീഗിലെ മറ്റു മല്‍സരങ്ങളില്‍ നിലവില ചാംപ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റിയും ആഴ്‌സനലും ജയം നേടി. സിറ്റി 1-0നു ലെസ്റ്റര്‍ സിറ്റിയെയും ആഴ്‌സനല്‍ ഇതേ സ്‌കോറിനു നോര്‍വിച്ചിനെയും തോല്‍പ്പിക്കുകയായിരുന്നു. സീസണില്‍ ആഴ്‌സനലിന്റെ ആദ്യ വിജയമായിരുന്നു ഇത്. മറ്റൊരു കളിയില്‍ ടോട്ടനം ഹോട്‌സ്പറിനെ 0-3ന് ക്രിസ്റ്റല്‍ പാലസ് അട്ടിമറിച്ചു. 10 പോയിന്റുമായി യുനൈറ്റഡാണ് ലീഗില്‍ തലപ്പത്ത്. ഒരു പോയിന്റ് പിറകില്‍ സിറ്റി തൊട്ടു പിറകിലുണ്ട്.

Story first published: Saturday, September 11, 2021, 21:48 [IST]
Other articles published on Sep 11, 2021
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X