റോം: ആധുനിക ഫുട്ബോളിലെ ഇതിഹാസങ്ങളെന്നു വിശേഷിപ്പിക്കപ്പെടുന്ന താരങ്ങളാണ് പോര്‍ച്ചുഗീസ് സ്റ്റാര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോയും അര്‍ജന്റൈന്‍ സ്റ്റാര്‍ ലയണല്‍ മെസ്സിയും. ലോക ഫുട്ബോളര്‍ക്കുള്ള ബാലണ്‍ ഡിയോര്‍ പുരസ്കാരം അഞ്ചു തവണ സ്വന്തമാക്കി ഇരുവരും ഇപ്പോള്‍ ഒപ്പത്തിനൊപ്പം നില്‍ക്കുകയാണ്. ഇനി പ്രഖ്യാപിക്കാനിരിക്കുന്ന പുരസ്കാര പട്ടികയിലും അവസാന മൂന്നു പേരുടെ ലിസ്റ്റില്‍ റൊണാള്‍ഡോയും മെസ്സിയുമുണ്ട്. മെസ്സിയേക്കാള്‍ കൂടുതല്‍ ബാലണ്‍ ഡിയോര്‍ അവാര്‍ഡുകള്‍ക്കു അര്‍ഹത തനിക്കാക്കാണെന്നു തുറന്നടിച്ചിരിക്കുകയാണ് റൊണാള്‍ഡോ.
ഇനിയും കൂടുതല്‍ ബാലണ്‍ ഡിയോര്‍ പുരസ്കാരങ്ങള്‍ നേടണമെന്ന് തന്നെയാണ് ആഗ്രഹം. താനത് അര്‍ഹിക്കുന്നുമുണ്ട്. മെസ്സി നല്ലൊരു വ്യക്തിയും മികച്ച താരവുമാണ്. ഫുട്ബോളിന്റെ ചരിത്രത്തില്‍ മെസ്സിയും ഇടം പിടിച്ചു കഴിഞ്ഞു. അദ്ദേഹത്തിന്റെ മുകളിലെത്തണമെങ്കില്‍ ആറോ, ഏഴോ, എട്ടോ ബാലണ്‍ ഡിയോറുകള്‍ താന്‍ നേടേണ്ടതുണ്ടെന്നും റൊണാള്‍ഡോ വിശദമാക്കി.
ഇന്ത്യ sv ദക്ഷിണാഫ്രിക്ക ടി20: വമ്പന്‍ റെക്കോര്‍ഡിനരികെ കോലി, ധോണിക്കു പോലുമില്ല!!
മെസ്സി തന്റെ സുഹൃത്തൊന്നുമല്ല. പക്ഷെ അദ്ദേഹവുമായി ശസ്ത്രുതയുമില്ല. കഴിഞ്ഞ 15 വര്‍ഷമായി തങ്ങള്‍ ഫുട്ബോളില്‍ സജീവമാണ്. മെസ്സിയുടെ സാന്നിധ്യമാണ് തന്നെ കൂടുതല്‍ മികച്ച താരമാക്കി മാറ്റിയെടുത്തത്. അതു പോലെ തന്നെ താനുള്ളതു കൊണ്ടാണ് മെസ്സിയും കൂടുതല്‍ മികച്ച താരമായി മാറിയത്. താന്‍ എതിരേ കളിച്ചിട്ടുള്ള താരങ്ങളില്‍ ഏറ്റവും കേമന്‍ മെസ്സിയാണെന്നും 34 കാരനായ യുവന്റസ് സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.