വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

മെസ്സിക്ക് ഒരിക്കലും ഇത് സാധിക്കില്ല; ക്രിസ്റ്റ്യാനോയുടെ അത്ഭുത ഹെഡ്ഡറില്‍ ഞെട്ടി ശാസ്ത്രലോകവും

റോം: ഇറ്റാലിയന്‍ സീരി എ യില്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നേടിയ അത്ഭുത ഹെഡ്ഡറിന്റെ ഞെട്ടലില്‍നിന്നും ഫുട്‌ബോള്‍ ലോകം ഇനിയും ഉണര്‍ന്നിട്ടില്ല. സാംപ്‌ഡോറിയയ്‌ക്കെതിരായ മത്സരത്തിലായിരുന്നു ടീമിന്റെ വിജയമുറപ്പിച്ച ഗോള്‍ ക്രിസ്റ്റിയാനോ നേടിയത്. മറ്റേതൊരു ഫുട്‌ബോള്‍ താരത്തിനും അസാധ്യമാകുന്ന തരത്തില്‍ ഉയര്‍ന്നുചാടി ക്രിസ്റ്റിയാനോ നേടിയ ഗോള്‍ ഫുട്‌ബോള്‍ ലോകത്തെ മാത്രമല്ല ശാസ്ത്ര ലോകത്തേയും അത്ഭുതപ്പെടുത്തുന്നതാണ്.

നിന്നനില്‍പ്പില്‍ നിന്നും രണ്ടര മീറ്ററിലധികം ഉയരത്തിലേക്ക് ഉയര്‍ന്നു ചാടിയ ക്രിസ്റ്റ്യാനോ ഒരു സെക്കന്റിലധികം വായുവില്‍ നില്‍ക്കുകയും ചെയ്തു. ബ്രിട്ടീഷ് ടെലിവിഷനിലൂടെ പ്രശസ്തനായ പിയേഴ്‌സ് മോര്‍ഗന്‍ പറയുന്നത് മെസ്സിക്ക് ഒരിക്കലും ഇത് സാധിക്കില്ലെന്നാണ്. ലയണല്‍ മെസ്സിയുമായി എക്കാലവും മത്സരത്തിലുള്ള താരമാണ് ക്രിസ്റ്റിയാനോ. മെസ്സിയും ക്രിസ്റ്റിയാനോയും തമ്മിലുള്ള പ്രധാന വ്യത്യാസങ്ങളിലൊന്നാണ് ഇത്തരത്തിലുള്ള ഹെഡ്ഡര്‍ ഗോളുകള്‍.

പാനി പൂരി വിറ്റുനടന്ന യശസ്വി ജയ്‌സ്വാള്‍ ഇനി ഐപിഎല്ലിലെ കോടിപതി; രാജസ്ഥാന്‍ റോയല്‍സില്‍പാനി പൂരി വിറ്റുനടന്ന യശസ്വി ജയ്‌സ്വാള്‍ ഇനി ഐപിഎല്ലിലെ കോടിപതി; രാജസ്ഥാന്‍ റോയല്‍സില്‍

Cristiano Ronaldos wonder goal Goes Viral

ഉയര്‍ന്നുചാടാനുള്ള ക്രിസ്റ്റിയാനോയുടെ കഴിവ് നേരത്തെ തന്നെ ശാസ്ത്രലോകം ചര്‍ച്ച ചെയ്തിരുന്നു. ബാസ്‌കറ്റ് ബോള്‍ കളിക്കാരേക്കാള്‍ ഉയരത്തില്‍ ചാടാന്‍ ക്രിസ്റ്റിയാനോയ്ക്ക് സാധിക്കും. ഗുരുത്വബലത്തെ തോല്‍പ്പിക്കുന്ന രീതിയിലാണ് ക്രിസ്റ്റ്യാനോയുടെ ഉയര്‍ന്നുചാട്ടമെന്ന് നേരത്തെ തന്നെ വിലയിരുത്തലുകളുണ്ടായിരുന്നു. പരിക്ക് അലട്ടിയിരുന്ന താരം 34-ാം വയസിലാണ് ഇത്തരമൊരു ഗോള്‍ നേടിയതെന്നതും അമ്പരപ്പിക്കുന്നതാണ്. മത്സരത്തില്‍ 2-1ന് ജയിച്ച യുവന്റസ് സീരി എ യില്‍ ഒന്നാം സ്ഥാനത്തേക്കുമുയര്‍ന്നു.

Story first published: Friday, December 20, 2019, 11:27 [IST]
Other articles published on Dec 20, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X