Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ക്രിസ്റ്റിയാനോ റൊണാള്‍ഡോ യുവന്റസില്‍; കരാറില്‍ ഒപ്പിട്ടു; ഞെട്ടിക്കുന്ന പ്രതിഫലം

റൊണാള്‍ഡോ റയൽ വിട്ടു | Oneindia Malayalam
Cristiano Ronaldo,

മാഡ്രിഡ്: റയല്‍ മാഡ്രിഡ് സൂപ്പര്‍താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോ ഇറ്റാലിയന്‍ ക്ലബ്ബ് യുവന്റസുമായി കരാറില്‍ ഒപ്പിട്ടു. ഒന്‍പതു വര്‍ഷമായി റയല്‍ മാഡ്രിഡിനുവേണ്ടി കളിക്കുന്ന ക്രിസ്റ്റ്യാനോ ക്ലബ്ബില്‍ നിന്നും വിടുതല്‍ നല്‍കണമെന്ന് അഭ്യര്‍ഥിച്ചിരുന്നു. കഴിഞ്ഞദിവസം ക്രിസ്റ്റ്യാനോയുടെ ഏജന്റ് യുവന്റസുമായി സംസാരിക്കുകയും പ്രതിഫല കാര്യത്തില്‍ അന്തിമ തീരുമാനം ആവുകയും ചെയ്തതോടെ കരാറില്‍ ഒപ്പിട്ടു.

340 മില്യണ്‍ യൂറോയാണ് ആകെ ട്രാന്‍സ്ഫര്‍ തുക. 100 മില്യണ്‍ ട്രാന്‍സ്ഫര്‍ തുകയും 240 മില്യണ്‍ ശമ്പളവും നികുതിയുമാണ്. ഓരോ വര്‍ഷവും 30 മില്യണ്‍ യൂറോ താരത്തിന് അധികമായി ലഭിക്കും. നാലുവര്‍ഷത്തേക്കാണ് ക്ലബ്ബുമായി കരാര്‍. ഇതോടെ പുതിയ സീസണില്‍ യുവന്റസിന്റെ ജഴ്‌സിയിലാകും ഇനി ക്രിസ്റ്റ്യാനോയെ കാണാനാകുക.

ബാഴ്സലോണയില്‍ ലയണല്‍ മെസ്സിക്കും, പിഎസ്ജിയില്‍ നെയ്മര്‍ക്കും ലഭിക്കുന്നതിനേക്കാള്‍ കുറഞ്ഞ പ്രതിഫലമാണ് റയലില്‍ തനിക്ക് ലഭിക്കുന്നത് എന്നതില്‍ ക്രിസ്റ്റ്യാനോയ്ക്ക് അസ്വാരസ്യമുണ്ടായിരുന്നു. ഇതേചൊല്ലി റയല്‍ പ്രസിഡന്റ് ഫ് ളോറന്റീന പെരസുമായി വാക്കുതര്‍ക്കമുണ്ടാവുകയും ചെയ്തതാണ് ഇപ്പോഴത്തെ കൂടുമാറ്റത്തിനിടയാക്കിയതെന്നാണ് റിപ്പോര്‍ട്ട്.

2009-ലാണ് പോര്‍ച്ചുഗീസ് താരം മാഞ്ചസ്റ്റര്‍ യുണൈറ്റഡ് വിട്ട് റയലിലെത്തിയത്. റയലിനായി 292 മത്സരങ്ങളില്‍ നിന്നായി 311 ഗോളുകള്‍ സ്‌കോര്‍ ചെയ്തു. ഒമ്പത് വര്‍ഷത്തെ കരിയറിനിടെ നാലു തവണ ചാമ്പ്യന്‍സ് ലീഗ് കിരീടം റയലിന് നേടികൊടുത്ത റൊണാള്‍ഡോ റയലിന്റെ എക്കാലത്തെയും വലിയ ഗോള്‍വേട്ടക്കാരനായി റെക്കോഡ് സൃഷ്ടിച്ചശേഷമാണ് മടങ്ങുന്നത്.

Story first published: Tuesday, July 10, 2018, 22:29 [IST]
Other articles published on Jul 10, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+