റോം: ഇറ്റാലിയന്‍ ലീഗിലെ (സെരി എ) കന്നി സീസണ് അവിസ്മരണീയമാക്കി യുവന്റസിന്റെ പോര്‍ച്ചുഗീസ് സൂപ്പര്‍താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോ. അരങ്ങേറ്റ സീസണില്‍ തന്നെ ഇറ്റാലിയന്‍ ലീഗിലെ മികച്ച താരത്തിനുള്ള പുരസ്കാരമാണ് ക്രിസ്റ്റിയാനോയെ തേടിയെത്തിയിരിക്കുന്നത്. കഴിഞ്ഞ സീസണിനു ശേഷമാണ് റയല്‍ മാഡ്രിഡ് വിട്ട് ക്രിസ്റ്റിയാനോ യുവന്റസ് തട്ടകത്തിലെത്തിയത്.
യുവന്റസിനു വേണ്ടി തകര്‍പ്പന്‍ പ്രകടനമാണ് 34 കാരനായ ക്രിസ്റ്റിയാനോ കാഴ്ചവച്ചത്. ഇറ്റാലിയന്‍ ലീഗിലും ഇറ്റാലിയന്‍ സൂപ്പര്‍കപ്പിലും യുവന്റസ് കിരീടം നേടിയപ്പോള്‍ ക്രിസ്റ്റിയാനോ നിര്‍ണായക പങ്ക് വഹിച്ചിരുന്നു. ഇറ്റാലിയന്‍ ലീഗില്‍ യുവന്റസിനായി 30 മല്‍സരങ്ങളില്‍ നിന്ന് 21 ഗോളുകള്‍ നേടിയ ക്രിസ്റ്റിയാനോ എട്ട് ഗോളുകള്‍ക്ക് വഴിയൊരുക്കുകയും ചെയ്തിരുന്നു.
ബാഴ്സലോണയെ തകര്‍ത്തെറിഞ്ഞ് ലിയോണിന് ചാമ്പ്യന്‍സ് ലീഗ് കിരീടം
ചാംപ്യന്‍സ് ലീഗ് ക്വാര്‍ട്ടറില്‍ പുറത്തായെങ്കിലും യുവന്റസിനു വേണ്ടി ആറ് ഗോളുകള്‍ ക്രിസ്റ്റിയാനോ നേടിയിരുന്നു. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലും സ്പാനിഷ് ലീഗിലും തന്റെ സൂപ്പര്‍താര പദവി ഉയര്‍ത്തിയ ക്രിസ്റ്റിയാനോ ഇറ്റാലിയന്‍ ലീഗിലും അത് നിലനിര്‍ത്തിയിരിക്കുകയാണ്.