Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

മാഞ്ചസ്റ്റർ യുണൈറ്റഡ് താരത്തിന് സമ്മാനം നൽകി ക്രിസ്റ്റിയാനൊ റൊണാൾഡോ

മാഞ്ചസ്റ്റർ യുണൈറ്റഡ് യുവ താരത്തിന് ഇതിൽപരം അംഗീകാരം ഇനി ലഭിക്കില്ല.ലോക ഫുട്ബാളിലെ സൂപ്പർ താരങ്ങളിലൊരാളായ റയൽ മാഡ്രിഡ് താരം ക്രിസ്റ്റിയാനൊ റൊണാൾഡോയിൽ നിന്ന് സർപ്രൈസ് ഗിഫ്റ് ലഭിച്ചിരിക്കുകയാണ് മർക്കസ് റാഷ്‌ഫോർഡിന്.റയൽ മാഡ്രിഡ് ജേഴ്‌സിയിൽ റൊണാൾഡോയുടെ ഒപ്പും കൂടെ ഒരു മെസ്സെജുമാണ് താരത്തിന് ലഭിച്ചത്.

കഴിഞ്ഞ മാസവും താരത്തിന് നൈക്കിയുടെ എയർ മാക്സ് എന്ന പരിശീലന ബൂട്ടും റൊണാൾഡോ സമ്മാനമായി കൊടുത്തിരുന്നു.ഇൻസ്റ്റഗ്രാമിലൂടെയാണ് റാഷ്‌ഫോർഡ് തനിക്കു ലഭിച്ച സമ്മാനത്തിനെ കുറിച്ച് വെളിപ്പെടുത്തിയത്."അദ്ദേഹം തന്റെ ക്യാരീയറിൽ ഒട്ടേറെ മികച്ച നേട്ടങ്ങൾ നേടിട്ടുണ്ട് അതുകൊണ്ടുതന്നെ അദ്ദേഹത്തിന്റെ നിർദ്ധേശങ്ങളും ഉപഹാരങ്ങളും തികച്ചും വിലപ്പെട്ടതാണ്.ഞാൻ അഞ്ചാം വയസ്സുമുതലേ അദ്ദേഹത്തിന്റെ കളിരീതികൾ യൂട്യൂബിൽ കാണുമായിരുന്നു.അതുപോലെ ഞാൻ ആദ്യമായി അദ്ദേഹത്തിന്റെ ലൈവ് മത്സരം കണ്ടതിൽ അദ്ദേഹം യുണൈറ്റഡിനെ ഹാട്രിക്കിലൂടെ വിജയിപ്പിച്ചിരുന്നു",ടെലെഗ്രാമിന്‌ കൊടുത്ത അഭിമുഖത്തിൽ റാഷ്‌ഫോഡ് പറഞ്ഞു.

page

ഏഴാം വയസ്സുമുതൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ യൂത്ത് ടീമിൽ കളിച്ചുവളർന്ന താരമാണ് റാഷ്‌ഫോർഡ്.മാഞ്ചസ്റ്റർ യൂണൈറ്റഡിനുവേണ്ടിയുള്ള അരങ്ങേറ്റ മത്സരത്തിൽ രണ്ട് ഗോളുകളാണ് താരം നേടിയത്.അതുപോലെ തന്റെ ആദ്യ മാഞ്ചസ്റ്റർ ഡെർബിയിലും ആദ്യ സീനിയർ അന്താരാഷ്ട്ര മത്സരത്തിലും ഗോൾ നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇംഗ്ലീഷ് കളിക്കാരനായി ഈ ഇരുപതുകാരൻ.മാഞ്ചെസ്റ്ററിനായി ഇതുവരെ 74 മത്സരങ്ങളിൽ നിന്ന് 16 ഗോളുകളും റാഷ്‌ഫോർഡ് നേടിട്ടുണ്ട്.

Story first published: Wednesday, April 25, 2018, 15:11 [IST]
Other articles published on Apr 25, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+