Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കാമുകിക്ക് മോതിരം സമ്മാനിച്ച് റൊണാള്‍ഡോ; വില കേട്ട് ഞെട്ടി ആരാധകര്‍

ലിസ്ബണ്‍: യുവന്റസിന്റെ പോര്‍ച്ചുഗീസ് സ്‌ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ നിലവിലെ താരങ്ങളില്‍ ഏറ്റവും സമ്പന്നരായവരിലെ മുന്‍നിരക്കാരനാണ്. ആഡംബര കാറുകളുടെയും ബൈക്കുകളുടെയും വലിയ ശേഖരം തന്നെ സ്വന്തമായുള്ള റൊണാള്‍ഡോയുടെ കാമുകിയാണ് ജോര്‍ജിനാ റോഡ്രിഗസ്. സുഹൃത്തും കാമുകിയുമായ ജോര്‍ജിന റോഡ്രിഗസിന് ഇത്തവണത്തെ സീസണിന് ശേഷമുള്ള ഇടവേളയില്‍ റൊണാള്‍ഡോ വിവാഹനിശ്ചയ മോതിരം അണിയിച്ചെന്ന രീതിയില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു.

ഒരു റോസാപ്പൂവും കൈയില്‍ പിടിച്ച് മോതിരം ഉള്‍പ്പെടുന്ന ചിത്രം ജോര്‍ജിന ആരാധകരുമായി പങ്കുവെച്ചതാണ് റോണോയും ജോര്‍ജീനയും തമ്മിലുള്ള വിവാഹ നിശ്ചയം കഴിഞ്ഞുവെന്ന വാര്‍ത്തയെ വീണ്ടും ശക്തിപ്പെടുത്തുന്നത്. ഇപ്പോഴിതാ റൊണാള്‍ഡോയുടെ വിവാഹ നിശ്ചയത്തേക്കാളേറെ ആരാധകരെ ഞെട്ടിച്ചിരിക്കുന്നത് ജോര്‍ജിന അണിഞ്ഞ മോതിരത്തിന്റെ വിലയാണ്. ഏകദേശം 615,000 യൂറോയാണ് (ഏകദേശം 5.5 കോടി രൂപ) റൊണാള്‍ഡോ അണിയിച്ച മോതിരത്തിന്റെ വില. ഡയമണ്ടില്‍ തീര്‍ത്ത മോതിരത്തിന്റെ വില റൊണാള്‍ഡോയെ സംബന്ധിച്ച് വലുതല്ലെങ്കിലും ആരാധകരെ സംബന്ധിച്ച് വില ഞെട്ടിക്കുന്നതാണ്.

cristianoronaldoandgeorginarodriguez

നേരത്തെ റഷ്യന്‍ ലോകകപ്പിനിടെ റൊണാള്‍ഡോയ്‌ക്കൊപ്പം കുടുംബവുമുണ്ടായിരുന്നു. അന്ന് കാര്‍ട്ടിയര്‍ കമ്പിനിയുടെ വിവാഹ നിശ്ചയ മോതിരവും അണിഞ്ഞെത്തിയ ജോര്‍ജിന വാര്‍ത്തകളില്‍ ഇടം നേടിയിരുന്നു. ഇരുവരുടെയും വിവാഹ നിശ്ചയം കഴിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം പരന്നത്. എന്നാല്‍ ഇതിനോട് അദ്ദേഹം പ്രതികരിച്ചിരുന്നില്ല. 2016ലാണ് ഇരുവരും തമ്മിലുള്ള പ്രണയും ആരംഭിക്കുന്നത്.

ഒരു ഫാഷന്‍ ഷോയില്‍ വെച്ച് കണ്ട് മുട്ടിയതാണ് ഹോട്ടലിലെ വെയ്റ്ററില്‍ നിന്ന് ലോകത്തെ ഏറ്റവും മികച്ച ഫുട്‌ബോള്‍ താരത്തിന്റെ കാമുകിയായി സ്‌പെയിന്‍ കാരിയായ ജോര്‍ജിന വളര്‍ന്നത്. ഇരുവര്‍ക്കും അലന്‍ മാര്‍ട്ടീന എന്ന പേരുള്ള ഒരു പെണ്‍കുട്ടിയുണ്ട്. നേരത്തെ ബിപാഷ ബസുവും കിം കദര്‍ശിയനും പാരീസ് ഹില്‍ട്ടനുമെല്ലാം റൊണാള്‍ഡോയുടെ കാമുകിമാരായി ഉണ്ടായിരുന്നെങ്കിലും ജോര്‍ജിനയുമായുള്ള ബന്ധം റൊണാള്‍ഡോ ഗൗരവത്തോടെയാണ് കാണുന്നതെന്ന തരത്തില്‍ നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു.

റയല്‍ മാഡ്രിഡ് വിട്ട് ഇറ്റാലിയന്‍ ക്ലബ്ബിലെത്തിയ റൊണാള്‍ഡോയ്ക്ക് പഴയ പ്രതാപത്തിലേക്ക് ഉയരാന്‍ സാധിക്കുന്നില്ല. അവസാന സീസണിലെ ചാമ്പ്യന്‍സ് ലീഗിലും കാര്യമായി നേട്ടമുണ്ടാക്കാന്‍ യുവവന്റസിന് സാധിക്കാതെ വന്നതോടെ റൊണാള്‍ഡോയെ ക്ലബ്ബ് ഒഴിവാക്കുകയാണെന്ന തരത്തില്‍ റിപ്പോര്‍ട്ടുകള്‍ പുറത്ത് വന്നിരുന്നു. എന്നാല്‍ അദ്ദേഹം ക്ലബ്ബ് വിടില്ലെന്നും വരും സീസണിലും യുവന്റസില്‍ത്തന്നെ കാണുമെന്നുമാണ് നിലവിലെ റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്.

Story first published: Monday, September 14, 2020, 9:56 [IST]
Other articles published on Sep 14, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+