Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

'ഈ വര്‍ഷത്തെ ബാലന്‍ ഡി യോര്‍ അവാര്‍ഡ് മെസ്സിക്കു തന്നെ' റൊണാള്‍ഡോ

മാഡ്രിഡ്: ലോക ഫുട്‌ബോളര്‍ക്കു ഫിഫ നല്‍കുന്ന ബാലന്‍ ഡി യോര്‍ അവാര്‍ഡ് ലയണല്‍ മെസ്സിക്കു ലഭിക്കുമെന്ന് നിലവിലെ പുരസ്‌കാര ജോതാവ് ക്രിസ്റ്റിയാനോ റൊണാള്‍ഡോ. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇത്തവണ തനിക്ക് അവാര്‍ഡ് കിട്ടില്ലെന്ന് റൊണാള്‍ഡോ ഉറപ്പിക്കുന്നത്.

2014-15 സീസണ്‍ മെസ്സിയുടെ മികച്ച സീസണുകളിലൊന്നാണെന്ന് റൊണാള്‍ഡോ പറഞ്ഞു. മറ്റേതെങ്കിലും കളിക്കാര്‍ മെസ്സിയേക്കാള്‍ മികവ് പ്രകടിപ്പിച്ചിട്ടില്ല. അതുകൊണ്ടുതന്നെ സൂറിച്ചില്‍ നടക്കുന്ന പരിപാടിയില്‍ മെസ്സി അവാര്‍ഡ് ഏറ്റുവാങ്ങുമെന്നാണ് കരുതുന്നതെന്ന് റൊണാള്‍ഡോ പറയുന്നു. യുവേഫ ചാമ്പ്യന്‍സ് ലീഗ്, ലാ ലീഗ എന്നിവ ഉള്‍പ്പെടെ മെസ്സിയുടെ മികവില്‍ ബാഴ്‌സലോണ 4 കിരീടങ്ങളാണ് കഴിഞ്ഞ സീസണില്‍ നേടിയത്.

messi-ronaldo

കൂടാതെ അര്‍ജന്റീനയെ കോപ്പ അമരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ഫൈനലില്‍ എത്തിക്കാനും മെസ്സിയുടെ പ്രകടനം തുണയായി. യൂറോപ്പില്‍ ഉയര്‍ന്ന സ്‌കോറിന് ഉടമയാണെങ്കിലും റയല്‍ മാഡ്രിഡിന് ട്രോഫികള്‍ ഇല്ലാത്തതിനാല്‍ തന്റെ സാധ്യത മങ്ങി. മൂന്നുതവണ തുടര്‍ച്ചയായി ലോകഫുട്‌ബോളര്‍ ബഹുമതി തനിക്ക് ലഭിക്കുമെന്ന് തോന്നുന്നില്ലെന്നും റൊണാള്‍ഡോ വ്യക്തമാക്കി.

എട്ടുതവണ ബാലന്‍ ഡി ഓര്‍ അന്തിമ ലിസ്റ്റില്‍ ഉള്‍പ്പെട്ടതില്‍ താന്‍ അഭിമാനിക്കുന്നതായി റൊണാള്‍ഡോ കൂട്ടിച്ചേര്‍ത്തു. കഴിഞ്ഞ സീസണില്‍ ചാമ്പ്യന്‍സ് ലീഗ് ടൂര്‍ണമെന്റിലെ എക്കാലത്തെയും മികച്ച ടോപ് സ്‌കോറര്‍ പദവി റൊണാള്‍ഡോയ്ക്ക് ലഭിച്ചിരുന്നു. എന്നാല്‍, ടീം ചാമ്പ്യന്‍സ് ലീഗിന്റെ സെമിയില്‍ യുവന്റസിനോട് പരാജയപ്പെട്ടു. റയല്‍ മാഡ്രിഡിന്റെ ടോപ് സ്‌കോറര്‍ പദവിയും ഇപ്പോള്‍ റൊണാള്‍ഡോയുടെ പേരിലാണ്.

Story first published: Saturday, November 14, 2015, 8:51 [IST]
Other articles published on Nov 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+