Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

ഗോള്‍ഡന്‍ മഴ പെയ്യിച്ചു: ക്രിസ്റ്റിയാനോ റൊണാള്‍ഡോ നാലാം ഗോള്‍ഡന്‍ ബൂട്ട് അവാര്‍ഡ് ഏറ്റുവാങ്ങി

മഡ്രിഡ്: കഴിഞ്ഞ സീസണില്‍ യൂറോപ്പിലെ ഗോള്‍ മഴ പെയ്യിച്ച ക്രിസ്റ്റിയാനോ റൊണാള്‍ ഡോ ഗോളടി മികവിനുള്ള പുരസ്‌കാരമായ ഗോല്‍ഡന്‍ ബൂട്ട് പുരസ്‌കാരം ഏറ്റുവാങ്ങി. 2014-15 സീസണില്‍ 48 ഗോള്‍ മഴയിലൂടെയാണ് റയല്‍ മാന്‍ഡ്രിഡിന്റെ പോര്‍ച്ചുഗല്‍ താരം ബൂട്ട് സ്വന്തമാക്കിയത്.

എന്നാല്‍ ഇത് നാലാം തവണയാണ് പുരസ്‌കാരത്തിന് അര്‍ഹത നേടുന്നത്. 2007-08 ലെ മാഞ്ചസ്റ്റര്‍ പ്രീമിയര്‍ ലീഗ് സീസണിലാണ് ആദ്യമായി പുരസ്‌കാരം വാങ്ങുന്നത്. എന്നാല്‍ പിന്നിടങ്ങോട്ടും റൊണ്‍ല്‍ഡോയ്ക്ക് സുവര്‍ണ്ണ കാലഘട്ടമായിരുന്നു. 2011 ലും 2014 ലും ബൂട്ട് സ്വന്തമാക്കാന്‍ കഴിഞ്ഞു.

ronaldo

അര്‍ജന്റീനയുടെ ലയണല്‍മെസ്സിയുടെ 43 ഗോളിനെ മറികടന്നാണ് റൊണാല്‍ഡോ ഏറ്റവും മികച്ച ഗോള്‍വേട്ടക്കാരനായത്. ഇനിയുള്ള മത്സരത്തിലും ഗോല്‍ഡന്‍ ബൂട്ട് സ്വന്തമാക്കുമെന്ന വാക്കോടെയാണ് റൊണാല്‍ഡോ അവാര്‍ഡ് സ്വീകരിച്ചത്. നേരത്തെ മാന്‍ഡ്രിഡിന്റെ എക്കാലത്തെയും താരമായ റൗളിന്റെ 324 ഗോള്‍ എന്ന സ്‌കോറിനെ റൊണാള്‍ഡോ മറികടന്നിരിക്കുകയാണ്.

Story first published: Wednesday, October 14, 2015, 12:38 [IST]
Other articles published on Oct 14, 2015
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+