Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

വിജയത്തോടെ ഇനിയേസ്റ്റയ്ക്ക് യാത്രയയപ്പ് നല്‍കി ബാഴ്‌സ; സ്പാനിഷ് ലീഗ് സീസണിന് കൊടിയിറങ്ങി

വിജയത്തോടെ യാത്രയയപ്പ് നല്‍കി ബാഴ്‌സ | OneIndia Malayalam

ബാഴ്‌സലോണ: 16 വര്‍ഷത്തെ ബാഴ്‌സ കരിയറിന് സ്പാനിഷ് സ്റ്റാര്‍ മിഡ്ഫീല്‍ഡര്‍ ആന്ദ്രെസ് ഇനിയേസ്റ്റ തിരശ്ശീലയിട്ടു. 22 മേജര്‍ ടൂര്‍ണമെന്റുകളില്‍ ബാഴ്‌സയുടെ കിരീടനേട്ടത്തിന് ചുക്കാന്‍ പിടിച്ചതിനു ശേഷം വികാരഭരമായി ഇനിയേസ്റ്റ ന്യൂകാംപിനോട് യാത്രയയപ്പ് പറയുകയായിരുന്നു. സ്പാനിഷ് ലീഗ് സീസണിലെ അവസാന മല്‍സരത്തില്‍ റയല്‍ സോസിഡാഡിനെതിരേയുള്ള മല്‍സരത്തിനിടെയാണ് ഇനിയേസ്റ്റ ബാഴ്‌സയോട് ഗുഡ്‌ബൈ പറഞ്ഞത്. ഈ സീസണിനു ശേഷം ബാഴ്‌സലോണ വിടുമെന്ന് ഇനിയേസ്റ്റ നേരത്തെ പ്രഖ്യാപിച്ചിരുന്നു.

ബാഴ്‌സയില്‍ തന്റെ അവസാന മല്‍സരത്തിനിറങ്ങിയ ഇനിയേസ്റ്റയെ 82ാം മിനിറ്റില്‍ ബാഴ്‌സ കോച്ച് തിരിച്ചുവിളിക്കുകയായിരുന്നു. ഇതോടെ 34 കാരന്റെ 16 വര്‍ഷത്തെ ബാഴ്‌സ കരിയറിന് വിരാമമാവുകയും ചെയ്തു. ക്യാപ്റ്റന്‍ കൈയിലണിയുന്ന ബാന്‍ഡ് സൂപ്പര്‍താരം ലയണല്‍ മെസ്സിയെ ഏല്‍പ്പിച്ചായിരുന്നു ബാഴ്‌സ നായകന്‍ കൂടിയായ ഇനിയേസ്റ്റയുടെ വിടപറയല്‍. തങ്ങളുടെ പ്രിയ ക്യാപ്റ്റനെ കൈയടിയോടെയും വികാരഭരമായുമാണ് ബാഴ്‌സ ആരാധകര്‍ യാത്രയയപ്പ് നല്‍കിയത്. 674 മല്‍സരങ്ങളിലാണ് ഇനിയേസ്റ്റ ബാഴ്‌സയ്ക്കു വേണ്ടി കളിച്ചത്. ഇനിയേസ്റ്റയുടെ വിടവാങ്ങലില്‍ എതിരില്ലാത്ത ഒരു ഗോളിന് ബാഴ്‌സ സോസിഡാഡിനെ പരാജയപ്പെടുത്തുകയും ചെയ്തു.

andresiniesta

57ാം മിനിറ്റില്‍ ഫിലിപ്പെ കോട്ടീഞ്ഞോയാണ് ബാഴ്‌സയുടെ വിജയഗോള്‍ നേടിയത്. സ്പാനിഷ് ലീഗ് സീസണില്‍ നേരത്തെ തന്നെ ബാഴ്‌സ കിരീടം ഉറപ്പിച്ചിരുന്നു. മല്‍സരശേഷം നിലവിലെ സ്പാനിഷ് ലീഗ് ചാംപ്യന്‍മാര്‍ക്കുള്ള ട്രോഫി ഇനിയേസ്റ്റ ഏറ്റുവാങ്ങി. ബാഴ്‌സയില്‍ ഇനിയേസ്റ്റയുടെ 32ാം കിരീട നേട്ടം കൂടിയാണിത്. സ്പാനിഷ് ലീഗ് സീസണിനും ഇതോടെ കൊടിയിറങ്ങി. ലീഗിലെ അവസാന മല്‍സരത്തില്‍ വലന്‍സിയ 2-1ന് ഡിപോര്‍ട്ടീവയെയും എസ്പാന്യോള്‍ 1-0ന് അത്‌ലറ്റിക് ബില്‍ബാവോയെയും തോല്‍പ്പിച്ചപ്പോള്‍ മുന്‍ ചാംപ്യന്‍മാരും പോയിന്റ് പട്ടികയില്‍ രണ്ടാം സ്ഥാനക്കാരുമായ അത്‌ലറ്റികോ മാഡ്രിഡിനെ 2-2ന് ഐബര്‍ സമനിലയില്‍ തളച്ചു.

ഇറ്റാലിയന്‍ ലീഗിനും കൊടിയിറങ്ങി

റോം: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ്, സ്പാനിഷ് ലീഗ് എന്നിവയ്ക്കു പിന്നാലെ ഇറ്റാലിയന്‍ ലീഗിലും സീസണിന് കൊടിയിറങ്ങി. ലീഗിലെ അവസാന റൗണ്ട് മല്‍സരത്തില്‍ എസി മിലാന്‍ 5-1ന് ഫിയൊറെന്റീനയെയും ഇന്റര്‍മിലാന്‍ 3-2ന് ലാസിയോയെയും നാപ്പോളി 2-1ന് ക്രൊട്ടോണയെയും എഎസ് റോമ 1-0ന സാസുവോലയെയും ടൊറീനോ 2-1ന് ജെനോവയെയും സ്പാല്‍ 3-1ന് സംഡോറിയയെയും ഉഡിനെസ് 1-0ന് ബൊളോനയെയും കാഗ്ലിയാരി 1-0ന് അറ്റ്‌ലാന്റെയെയും ചീവോ 1-0ന് ബെനവെന്റോയെയും തോല്‍പ്പിച്ചു. ഇറ്റാലിയന്‍ ലീഗില്‍ നേരത്തെ തന്നെ യുവന്റസ് കിരീടം നിലനിര്‍ത്തിയിരുന്നു.

Story first published: Monday, May 21, 2018, 17:30 [IST]
Other articles published on May 21, 2018
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+