വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

പന്ത് പോലും കാണാന്‍ ആഗ്രഹിച്ചില്ല!! ഏറെ കരഞ്ഞു... ലോകകപ്പ് ദുരന്തം തളര്‍ത്തിയെന്ന് നെയ്മര്‍

ബെല്‍ജിയത്തിനോടാണ് ബ്രസീല്‍ ക്വാര്‍ട്ടറില്‍ പരാജയപ്പെട്ടത്

വിരമിക്കാന്‍ ആലോചിച്ചിരുന്നില്ല-നെയ്മര്‍ | Oneindia Malayalam

സാവോപോളോ: റഷ്യന്‍ ലോകകപ്പ് ഫുട്‌ബോളില്‍ കിരീടസാധ്യതയില്‍ ഏറ്റവും മുന്നിലുള്ള ടീമായിരുന്നു ലാറ്റിന്‍ വമ്പന്‍മാരായ ബ്രസീല്‍. സമീപകാലത്തെ ഉജ്ജ്വല ഫോം തന്നെയായിരുന്നു അവരെ കിരീട ഫേവറിറ്റുകളാക്കിയത്. എന്നാല്‍ ആരാധകരുടെയും ഫുട്‌ബോള്‍ പണ്ഡിതരുടെയും കണക്കുകൂട്ടലുകള്‍ തെറ്റിച്ചു കൊണ്ട് മഞ്ഞപ്പട ക്വാര്‍ട്ടര്‍ ഫൈനലില്‍ തോറ്റു പുറത്താവുകയായിരുന്നു. ബെല്‍ജിയമാണ് ബ്രസീലിന് പുറത്തേക്കുള്ള വഴികാട്ടിയത്.

ലോകകപ്പില്‍ നിന്നുള്ള പുറത്താവല്‍ തനിക്ക് താങ്ങാവുന്നതിലും അപ്പുറമായിരുന്നുവെന്ന് ബ്രസീലിയന്‍ സ്റ്റാര്‍ നെയ്മര്‍ പറഞ്ഞു. ഒരു സ്വകാര്യ ചാനലിനു നല്‍കിയ അഭിമുഖത്തിലാണ് ലോകകപ്പിലേറ്റ തിരിച്ചടിക്കു ശേഷമുള്ള നാളുകളെക്കുറിച്ച് അദ്ദേഹം മനസ്സ് തുറന്നത്.

പന്ത് പോലും കാണാന്‍ ഇഷ്ടപ്പെട്ടില്ല

പന്ത് പോലും കാണാന്‍ ഇഷ്ടപ്പെട്ടില്ല

ബെല്‍ജിയത്തോട് തോറ്റ് ടീം പുറത്തായ ശേഷം മാനസികമായി താന്‍ തളര്‍ന്നുപോയതായി നെയ്മര്‍ വെളിപ്പെടുത്തി. പുറത്താവല്‍ ഏറെ വേദനയാണ് ഉണ്ടാക്കിയത്. ഏറെ നാള്‍ ഇതോര്‍ത്തു കരയുകയും ചെയ്തു. പന്ത് പോലും പിന്നീട് കാണാന്‍ ആഗ്രഹമുണ്ടായില്ല. ലോകകപ്പിലെ ശേഷിച്ച മല്‍സരങ്ങളും കാണാന്‍ തനിക്കു താല്‍പ്പര്യം നഷ്ടപ്പെട്ടതായും സൂപ്പര്‍ താരം കൂട്ടിച്ചേര്‍ത്തു.

വിരിമിക്കാന്‍ ആലോചിച്ചിരുന്നില്ല

വിരിമിക്കാന്‍ ആലോചിച്ചിരുന്നില്ല

പന്തിനെപ്പോലും കാണാന്‍ ആഗ്രഹിച്ചില്ലെന്നതു ശരിയാണ് പക്ഷെ ഫുട്‌ബോളില്‍ നിന്നും വിരമിക്കുന്നതിനെക്കുറിച്ചൊന്നും താന്‍ ചിന്തിച്ചിരുന്നില്ലെന്നു നെയ്മര്‍ പറഞ്ഞു.
ലോകകപ്പില്‍ ഏറ്റവുമധികം പരിഹസിക്കപ്പെടുകയും വിമര്‍ശിക്കപ്പെടുകയും ചെയ്ത താരം കൂടിയാണ് 26കാരനായ നെയ്മര്‍. കളിക്കളത്തില്‍ പരിക്ക് അഭിനയിക്കുന്നുവെന്നതായിരുന്നു താരത്തിനെതിരായ വിമര്‍ശനം.

ദുഖം പതിയെ ഇല്ലാതായി

ദുഖം പതിയെ ഇല്ലാതായി

ലോകകപ്പ് കഴിഞ്ഞയുടനുള്ള കുറച്ചു ദിവസങ്ങളില്‍ വളരെയധികം വിഷമിച്ചിട്ടുണ്ട്. എന്നാല്‍ പിന്നീടത് പതിയെ പതിയെ ഇല്ലാതായി. എനിക്ക് മകനുണ്ട്, കുടുംബമുണ്ട്, സുഹൃത്തുക്കളുണ്ട്. ഇനിയും ഞാന്‍ ദുഖിച്ചിരിക്കുന്നത് കാണാന്‍ അവര്‍ക്കു താല്‍പ്പര്യമില്ല. അതുകൊണ്ടു തന്നെ സങ്കടപ്പെടുന്നതിനേക്കാള്‍ സന്തോഷിക്കാനാണ് കൂടുതല്‍ കാരണങ്ങള്‍ ഉള്ളതെന്നും നെയ്മര്‍ പറഞ്ഞു.

റയല്‍ മാഡ്രിഡ് കൂടുമാറ്റം

റയല്‍ മാഡ്രിഡ് കൂടുമാറ്റം

പോര്‍ച്ചുഗീസ് ഇതിഗഹാസം ക്രിസ്റ്റിയാനോ റൊണാള്‍ഡോ റയല്‍ മാഡ്രിഡ് വിട്ടതോടെ നെയ്മര്‍ പകരക്കാരനായി ടീമിലെത്തിയേക്കുമെന്ന തരത്തിലുള്ള അഭ്യൂഹങ്ങള്‍ വ്യാപകമാണ്. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹത്തിന്റെ മറുപടി ഇങ്ങനെയായിരുന്നു. ഇവയെല്ലാം മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്ന അഭ്യൂഹങ്ങള്‍ മാത്രമാണ്. തന്നെക്കുറിച്ച് കൂടുതലായി അറിയാത്തവരാണ് ഇതുപോലെയുള്ള വാര്‍ത്തകള്‍ക്കു പിന്നില്‍. ഒന്നും സംഭഭവിക്കാത്തതിനാല്‍ ഇത്തരത്തിലുള്ള ചോദ്യങ്ങള്‍ക്കു മറുപടി നല്‍കേണ്ട ഉത്തരവാദിത്വവും തനിക്കില്ല.

സമ്മര്‍ദ്ദം എല്ലാവര്‍ക്കുമുണ്ട്

സമ്മര്‍ദ്ദം എല്ലാവര്‍ക്കുമുണ്ട്

മികച്ച കളിക്കാരെല്ലാം സമ്മര്‍ദ്ദം നേരിടുന്നവരാണെന്നും എന്നാല്‍ ഇതു തനിക്കൊരു ഭാരമായി തോന്നിയിട്ടില്ലെന്നും നെയ്മര്‍ പറഞ്ഞു. ദേശീയ ടീമിനു വേണ്ടി കളിക്കുമ്പോള്‍ മാത്രമല്ല ക്ലബ്ബിനായി കളിക്കുമ്പോഴും തന്നെക്കുറിച്ച് വലിയ പ്രതീക്ഷയാണ് മറ്റുള്ളവര്‍ക്കുള്ളത്. 17 വയസ്സ് മുതല്‍ ഈ സമ്മര്‍ദ്ദം തനിക്കൊപ്പമുണ്ട്.
ഇത്തരത്തിലുള്ള സമ്മര്‍ദ്ദങ്ങളെ അതിജീവിക്കാനുള്ള ശേഷി തനിക്കുണ്ട്. മല്‍സരഫലം എതിരാവുമ്പോള്‍ സമ്മര്‍ദ്ദം വര്‍ധിക്കുന്നത് സ്വാഭിവാകം മാത്രമാണെന്നും താരം കൂട്ടിച്ചേര്‍ത്തു.

Story first published: Sunday, July 22, 2018, 15:29 [IST]
Other articles published on Jul 22, 2018
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X