Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block

കൊറോണ ഭീതി: ഇന്ത്യാ – ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരം മാറ്റി

ദില്ലി: കൊറോണ വൈറസ് ഭീതി ലോകമെങ്ങും പരക്കെ കായിക മത്സരങ്ങളെല്ലാം നീട്ടിവെയ്ക്കപ്പെടുകയാണ്. ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മത്സരമാണ് ഈ ആധ്യായത്തിലെ ഏറ്റവും ഒടുവിലത്തേത്. കൊറോണ വൈറസ് വ്യാപനത്തെ തുടര്‍ന്ന് ഭുവനേശ്വറില്‍ നിശ്ചയിച്ച ഇന്ത്യാ - ഖത്തര്‍ ലോകകപ്പ് യോഗ്യതാ മത്സരം അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ മാറ്റിവെച്ചു.

മാര്‍ച്ച് 26 -ന് ഏഷ്യന്‍ ചാംപ്യന്‍മാരായ ഖത്തറും ടീം ഇന്ത്യയും മാറ്റുരയ്ക്കാന്‍ ഒരുങ്ങവെയാണ് പുതിയ തീരുമാനം. മത്സരത്തിന്റെ പുതുക്കിയ തീയതി ഫിഫയോ ഏഷ്യന്‍ ഫുട്‌ബോള്‍ കോണ്‍ഫെഡറേഷനോ പിന്നീട് അറിയിക്കും. ഖത്തറുമായുള്ള മത്സരം മുന്‍നിര്‍ത്തി ദേശീയ ടീം പരിശീലകന്‍ ഇഗോര്‍ സ്റ്റിമാച്ച് ഭുവനേശ്വറില്‍ സംഘടിപ്പിക്കുന്ന പരിശീലന ക്യാംപും കൊറോണ വൈറസ് ഭീഷണിയെത്തുടര്‍ന്ന് അഖിലേന്ത്യാ ഫുട്‌ബോള്‍ ഫെഡറേഷന്‍ റദ്ദാക്കിയിട്ടുണ്ട്.

സുനിൽ ഛേത്രി

മാര്‍ച്ച് ഒന്‍പതിനായിരുന്നു ആദ്യഘട്ട ക്യാംപ് നിശ്ചയിച്ചത്. എന്തായാലും യോഗ്യതാ മത്സരത്തിന് ശേഷം താജിക്കിസ്ഥാനുമായി നിശ്ചയിച്ച സൗഹൃദ മത്സരവും കൊറോഡ ഭീഷണിയുടെ പശ്ചാത്തലത്തില്‍ അനിശ്ചിതത്വത്തിലാണ്.

നിലവില്‍ ഇന്ത്യയുടെ ലോകകപ്പ് യോഗ്യതാ മോഹങ്ങള്‍ ഏറെക്കുറ പൊലിഞ്ഞുകഴിഞ്ഞു. ഗുവാഹത്തിയില്‍ ഒമാനോട് തോറ്റാണ് യോഗ്യതാ റൗണ്ടില്‍ സുനില്‍ ഛേത്രിയും കൂട്ടരും തുടങ്ങിയത്. എന്നാല്‍ ദോഹയില്‍ നടന്ന തൊട്ടടുത്ത മത്സരത്തില്‍ ഖത്തറിനെ ഗോള്‍രഹിത സമനിലയില്‍ തളക്കാന്‍ ഇന്ത്യയ്ക്കായി. വിജയത്തോളം പോന്ന സമനിലയാണ് ടീം ഇന്ത്യ ഇവിടെ കുറിച്ചത്. ഇതോടെ ലോകകപ്പ് മോഹങ്ങളും ഇന്ത്യ സജീവമാക്കി.

പക്ഷെ താരതമ്യേന ദുര്‍ബലരായ ബംഗ്ലാദേശിനോട് സമനില വഴങ്ങിയത് ഇഗോര്‍ സ്റ്റിമാച്ചിന്റെ ടീമിന് വിനയായി. അവസാന മിനിറ്റിലാണ് ബംഗ്ലാദേശ് ഇന്ത്യയെ സമനിലയില്‍ കുരുക്കിയത്. അന്നത്തെ മത്സരത്തില്‍ ഇരു ടീമുകളും ഓരോ ഗോള്‍ വീതമടിച്ചു പിരിഞ്ഞു. ഓമാനെതിരെ ഒരു ഗോളിന് തോല്‍വി വഴങ്ങിയതോടെയാണ് ഇന്ത്യയുടെ ലോകകപ്പ് മോഹങ്ങള്‍ അസ്മിച്ചത്.

Story first published: Saturday, March 7, 2020, 18:37 [IST]
Other articles published on Mar 7, 2020
X
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+