വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
For Quick Alerts
ALLOW NOTIFICATIONS  
For Daily Alerts
ഇന്ത്യന്‍ സൂപ്പര്‍ ലീഗ്‌ പ്രവചനങ്ങൾ
VS

വീണ്ടുമെത്തുന്നു കോപ്പ അമേരിക്ക... ബ്രസീലിന് ഗ്രൂപ്പുഘട്ടം എളുപ്പം, അര്‍ജന്റീനയ്ക്കു കടുപ്പം!!

ബ്രസീലാണ് കോപ്പയ്ക്കു വേദിയാവുന്നത്

By Manu

റിയോ ഡി ജനീറോ: ലാറ്റിന്‍ ഫുട്‌ബോളിന്റെ വശ്യസൗന്ദര്യവുമായി കാല്‍പ്പന്ത് പ്രേമികളുടെ മനം കവരാന്‍ വീണ്ടുമൊരു കോപ്പ അമേരിക്ക ചാംപ്യന്‍ഷിപ്പ് വരുന്നു. ഈ വര്‍ഷം ബ്രസീലില്‍ നടക്കാനിരിക്കുന്ന കോപ്പയുടെ ഗ്രൂപ്പുകള്‍ പ്രഖ്യാപിച്ചു. ലാറ്റിനമേരിക്കയിലെ 10 ടീമുകള്‍ക്കൊപ്പം അതിഥികളായി ഏഷ്യയില്‍ നിന്നും ജപ്പാന്‍, ഖത്തര്‍ എന്നിവരും കൂടി അടുത്ത ടൂര്‍ണമെന്റില്‍ അണിനിരക്കും. അടുത്ത ലോകകപ്പിന്റെ ആതിഥേയരായ ഖത്തറിന്റെ കോപ്പയിലെ അരങ്ങേറ്റ കൂടിയാണിത്.

ടീം ഇന്ത്യ ആവേശത്തില്‍... കിവികളുടെ ചിറകരിയാന്‍ പാണ്ഡ്യയുമെത്തും, രാഹുല്‍ ഇനി ഇന്ത്യ എയ്‌ക്കൊപ്പം ടീം ഇന്ത്യ ആവേശത്തില്‍... കിവികളുടെ ചിറകരിയാന്‍ പാണ്ഡ്യയുമെത്തും, രാഹുല്‍ ഇനി ഇന്ത്യ എയ്‌ക്കൊപ്പം

ജൂണ്‍ 14നാണ് ലാറ്റിനമേരിക്കയിലെ ഏറ്റവും വലിയ ചാംപ്യന്‍ഷിപ്പായ കോപ്പയ്ക്കു വിസില്‍ മുഴങ്ങുന്നത്. ജൂലൈ ഏഴിന് ബ്രസീലിലെ പ്രശസ്തമായ മാരക്കാന സ്റ്റേഡിയത്തിലാണ് ഫൈനല്‍. ആതിഥേയരും മുന്‍ ജേതാക്കളുമായ ബ്രസീലും ബൊളീവിയയും തമ്മില്‍ സാവോപോളോയിലാണ് കോപ്പയുടെ ഉദ്ഘാടന മല്‍സരം. ഇത്തവണ കോപ്പയില്‍ ഏറ്റവും അനായാസ ഗ്രൂപ്പിലാണ് ബ്രസീല്‍ ഉള്‍പ്പെട്ടിട്ടുള്ളത്.

ഗ്രൂപ്പ് എ

ഗ്രൂപ്പ് എ

ഗ്രൂപ്പ് എയിലാണ് ബ്രസീല്‍ ഉള്‍പ്പെട്ടിട്ടുള്ളത്. ലാറ്റിനമേരിക്കയിലെ തന്നെ ബൊളീവിയ, വെനിസ്വേല, പെറു എന്നിവരാണ് ഗ്രൂപ്പിലെ മറ്റു ടീമുകള്‍. 2014ല്‍ നാട്ടില്‍ നടന്ന ലോകകപ്പിന്റെ സെമി ഫൈനലില്‍ ജര്‍മനിയോട് 1-7ന്റെ നാണംകെട്ട തോല്‍വിയേറ്റുവാങ്ങിയ മഞ്ഞപ്പട കോപ്പയില്‍ കിരീടവിജയത്തോടെ ഇതിനു പ്രായശ്ചിത്തം ചെയ്യാനൊരുങ്ങുകയാണ്. കോച്ച് ടിറ്റെയ്ക്കു കീഴില്‍ മികച്ച പ്രകടനമാണ് ബ്രസീല്‍ നടത്തിക്കൊണ്ടിരിക്കുന്നത്.
കോപ്പയുടെ 100ാം വാര്‍ഷികത്തോടനുബന്ധിച്ചു 2016ല്‍ അമേരിക്കയില്‍ നടന്ന പ്രത്യേക ടൂര്‍ണമെന്റില്‍ ബ്രസീല്‍ ഗ്രൂപ്പുഘട്ടത്തില്‍ തന്നെ പുറത്തായിരുന്നു.

ഗ്രൂപ്പ് ബി

ഗ്രൂപ്പ് ബി

നിലവലെ റണ്ണറപ്പായ അര്‍ജന്റീന ഗ്രൂപ്പ് ബിയിലാണ് ഇത്തവണ ഉള്‍പ്പെട്ടിരിക്കുന്നത്. ലാറ്റിനമേരിക്കയിലെ മറ്റു മുന്‍നിര ടീമുകളായ കൊളംബിയ, പരാഗ്വേ എന്നിവരും ഇതേ ഗ്രൂപ്പില്‍ തന്നെയാണ്. ഖത്തറാണ് ഗ്രൂപ്പിലെ മറ്റൊരു ടീം. കൊളംബിയ, പരാഗ്വേ എന്നിവരില്‍ നിന്നും അര്‍ജന്റീനയ്ക്കു ശക്തമായ വെല്ലുവിളി തന്നെ നേരിട്ടേക്കും.
അവസാനത്തെ രണ്ടു കോപ്പയുടെയും ഫൈനലില്‍ പരാജയപ്പെട്ട അര്‍ജന്റീന മൂന്നാം തവണ ഇത്തരമൊരു ദുരന്തം ഒഴിവാക്കാനായിരിക്കും ശ്രമിക്കുക. കഴിഞ്ഞ ലോകകപ്പിനു ശേഷം ടീമില്‍ നിന്നു വിട്ടുനില്‍ക്കുന്ന ഇതിഹാസ താരം ലയണല്‍ മെസ്സിയുടെ തിരിച്ചുവരവിന് അടുത്ത കോപ്പ വേദിയായേക്കും.

ഗ്രൂപ്പ് സി

ഗ്രൂപ്പ് സി

കഴിഞ്ഞ രണ്ടു തവണയും ജേതാക്കളായ ചിലി ഗ്രൂപ്പ് സിയിലാണ്. ഉറുഗ്വേ, ഇക്വഡോര്‍, ജപ്പാന്‍ എന്നിവരാണ് ഗ്രൂപ്പിലെ മറ്റു മൂന്നു ടീമുകള്‍. ഗ്രൂപ്പില്‍ ഒന്നാമതെത്താന്‍ ചിലിയും ഉറുഗ്വേയും തമ്മിലാവും പ്രധാന അങ്കം.
ഹാട്രിക്ക് കിരീടം തേടിയാണ് ചിലി ഇത്തവണ ബ്രസീലിലേക്കു വിമാനം കയറുക. കഴിഞ്ഞ വര്‍ഷം റഷ്യയില്‍ നടന്ന ലോകകപ്പിലേക്കു യോഗ്യത നേടാനാവാത്തതിന്റെ ക്ഷീണം ഇത്തവണ കോപ്പയില്‍ തീര്‍ക്കാനായിരിക്കും ചിലിയുടെ ശ്രമം.

Story first published: Friday, January 25, 2019, 11:43 [IST]
Other articles published on Jan 25, 2019
ഇന്ത്യയിലെ എക്കാലത്തെയും ഏറ്റവും വലിയ തിരഞ്ഞെടുപ്പ് സർവ്വേ.. നിങ്ങൾ ഇനിയും പങ്കെടുത്തില്ലേ?
X
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Yes No
Settings X