അര്‍ജന്റീനയുടെ ശാപം തീരുമോ... മെസ്സിയുടെ ദു:സ്വപ്‌നം മാറുമോ.... അതോ 'ബ്രാ'കള്‍ ചിരിയ്ക്കുമോ?
കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടെ പ്രധാനപ്പെട്ട ഒരു ടൂര്‍ണമെന്റിലും കിരീടമുയര്‍ത്താന്‍ കഴിയാതെ പോയ ടീം ആണ് അര്‍ജന്റീന. ടീമിലാണെങ്കില്‍ താരപ്രതിഭകള്‍ ആവശ്യത്തിലധികമുണ്ട്.
ലയണല്‍ മെസ്സിയും ഡി മരിയോയും ഹിഗൈ്വനും എല്ലാം ലോകോത്തര താരങ്ങള്‍ തന്നെ. പുതിയ കാലത്തിന്റെ മറഡോണ എന്ന് വിശേഷിപ്പിയ്ക്കപ്പെടുന്ന മെസ്സിയ്ക്ക് പക്ഷേ ടീമിന് കിരീട നേട്ടങ്ങള്‍ സമ്മാനിയ്ക്കാന്‍ കഴിയാതെ പോകുന്നു.
കഴിഞ്ഞ ലോകകപ്പില്‍, കപ്പിനും ചുണ്ടിനും ഇടയിലാണ് കിരീടം നഷ്ടമായത്. കഴിഞ്ഞ കോപ്പ അമേരിയ്ക്കയിലും അങ്ങനെ തന്നെ. ഇത്തവണ അര്‍ജന്റീന വീണ്ടും കോപ്പ അമേരിയ്ക്കയുടെ ഫൈനലില്‍ എത്തിയിരിക്കുകയാണ്. ബ്രസീല്‍ ഫാന്‍സിന് ചിരിയ്ക്കാനോ അതോ അര്‍ജന്റീനയ്ക്ക് അഭിമാനിയ്ക്കാനാണോ ഇത്തവണ വഴിയൊരുങ്ങുക?

കളര്‍ ടിവി വന്നതിന് ശേഷം
കളര്‍ ടിവി പ്രചാരത്തില്‍ വന്നതിന് ശേഷം ലോകകപ്പ് നേടാത്ത ടീം എന്നാണ് അര്‍ജന്റീനയെ ബ്രസീല്‍ ഫാന്‍സ് പരിഹസിയ്ക്കുന്നത്. കഴിഞ്ഞ ലോകകപ്പിലും അക്കാര്യത്തില്‍ മാറ്റമുണ്ടായില്ല.

ലോകോത്തര ടീം
ലോകത്തിലെ തന്നെ ഏറ്റവും മികച്ച ടീം എന്ന് വിശേഷിപ്പിയ്ക്കാവുന്ന ടീം ആണ് അര്‍ജന്റീന. പക്ഷേ പറഞ്ഞിട്ടെന്ത് കാര്യം.

ലോകകപ്പില്‍
രണ്ട് തവണ ലോകകപ്പ് കിരീടം ഉയര്‍ത്തിയിട്ടുണ്ട്. അര്‍ജന്റീന. 1978 ലും 1986 ലും. മൂന്ന് തവണ റണ്ണര്‍ അപ്പും ആയി.

കഴിഞ്ഞ ലോകകപ്പില്‍
കഴിഞ്ഞ ലോകകപ്പില്‍ ഫൈനല്‍ വരെ മികച്ച കളി പുറത്തെടുത്ത ടീം ആയിരുന്നു അര്‍ജന്റീന. എന്നാല്‍ ഫൈനലില്‍ ജര്‍മനിയ്‌ക്കെതിരെ ഒരു ഗോള്‍ പോലും നേടാന്‍ മെസ്സിയുടെ സംഘത്തിന് കഴിഞ്ഞില്ല. എതിരില്ലാത്ത ഒരു ഗോളിന്റെ തോല്‍വി. അതും എക്‌സ്ട്രാ ടൈമില്‍

കോപ്പയില്‍
കഴിഞ്ഞ വര്‍ഷത്തെ കോപ്പ അമേരിക്കയില്‍ ഫൈനലിലെത്തിയിരുന്നു അര്‍ജന്റീന. എന്നാല്‍ അന്ന് താരതമ്യേന ദുര്‍ബലരായ ചിലിയോട് തോല്‍ക്കാനായിരുന്നു വിധി.

അതും സമയം കഴിഞ്ഞ്
മുഴുവന്‍ സമയവും എക്‌സ്ട്രാ ടൈമും കഴിഞ്ഞപ്പോഴും അന്ന് ഗോള്‍ വീണിരുന്നില്ല. പെനാള്‍ട്ടി ഷൂട്ടൗട്ടിലാണ് അന്ന് ചില കപ്പ് സ്വന്തമാക്കിയത്.

കപ്പടിയ്ക്കാത്ത ടീം
മികച്ച ടീം ആണെന്ന് എല്ലാവരും സമ്മതിയ്ക്കുമെങ്കിലും കപ്പ് നേടാത്ത ടീം എന്നൊരു ചീത്തപ്പേര് അര്‍ജന്റീനയ്ക്ക് നിലവിലുണ്ട്.

ഇത്തവണ മാറുമോ
ആ ചീത്തപ്പേര് മാറ്റാനുള്ള അവസരമാണ് ഇപ്പോള്‍ അര്‍ജന്റീനയ്ക്ക് വന്ന് ചേര്‍ന്നിരിയ്ക്കുന്നത്.

ചരിത്രം ആവര്‍ത്തിയ്ക്കുമോ
കോപ്പ അമേരിക്കയിലെ കിരീട പോരാട്ടത്തില്‍ ഇത്തവണ ആരായിരിക്കും അര്‍ജന്റീനയുടെ എതിരാളികള്‍? അത് ചിലിയോ കൊളംബിയയോ ആയിരിക്കും. ചിലിയാണ് ഫൈനലില്‍ എത്തുന്നതെങ്കില്‍ എന്ത് സംഭവിയ്ക്കും?

'ബ്രാ'കളുടെ ചിരി
തങ്ങളുടെ ടീം പുറത്തായാലും എതിരാളിയെ പരിഹസിയ്ക്കുക എന്നതാണ് അര്‍ജന്റീന, ബ്രസീല്‍ ഫാന്‍സിന്റെ പൊതു സ്വഭാവം. ഇത്തവണയും ബ്രസീല്‍ ഫാന്‍സിന് ചിരിയ്ക്കാനുള്ള വക ഉണ്ടാകുമോ എന്ന് കാത്തിരുന്ന് കാണാം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications