കോപ്പ അമേരിക്ക; ഇക്വഡോറിനെ തകര്‍ത്ത് ആതിഥേയരായ അമേരിക്ക സെമി ഫൈനലില്‍
വാഷിങ്ടണ്‍: കോപ്പ ആമേരിക്ക ശതാബ്ദി ഫുഡ്‌ബോള്‍ ടൂര്‍ണമെന്റില്‍ അമേരിക്ക സെമി ഫൈനലില്‍. ഇക്വഡോറിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തിയാണ് അതിഥേയരായ അമേരിക്ക സെമി ഫൈനലില്‍ പ്രവേശിച്ചത്.
ക്ലിന്റ് ഡെംപ്‌സിയും ഗ്യാസി സര്‍ദെസുമാണ് അമേരിക്കയ്ക്കു വേണ്ടി ഗോള്‍ നേടിയത്. 1995നു ശേഷം ആദ്യമായാണ് യുഎസ്എ കോപ്പ അമേരിക്കയില്‍ സെമി കടക്കുന്നത്. തുടക്കം മുതല്‍ യുഎസ്എയ്ക്കായിരുന്നു കളിയില്‍ ആധിപത്യം.

പ്രതിരോധത്തിലൂന്നി അക്രമിച്ച് കളിച്ച അമേരിക്ക 23-ാം മിനിറ്റില്‍ ഇക്വഡോര്‍ വലകുലുക്കി. ക്ലിന്റ് കാപ്പെയാണ് ആദ് ഗോള്‍ നേടിയത്. 65-ാം മിനിറ്റില്‍ ഗ്യാസി സാര്‍ദെസ് ഇക്വഡോര്‍ ഗോള്‍വല വീണ്ടും കുലുക്കി. വ്യക്തമായ ലീഡുറപ്പിച്ച് അമേരിക്ക മുന്നേറി.
രണ്ടാം പകുതിയില്‍ ഇക്വഡോറിന്റെ അന്റോണിയോ വലന്‍സിയയും യുഎസ്എയുടെ ജെമിയന്‍ ജോണ്‍സിനും ചുവപ്പുകാര്‍ഡ് കിട്ടി. തുടര്‍ന്ന് ചുവപ്പ് കാര്‍ഡ് കിട്ടി പുറത്തായതിനെ തുടര്‍ന്ന് പത്തുപേരുമായാണ് രണ്ടു ടീമുകളും പോരാടിയത്. എന്നാല്‍ 74-ാം മിനിറ്റില്‍ അന്റോണിയോ അരോയോയിലൂടെ ഇക്വഡോര്‍ തിരിച്ചടിച്ചു. ഗോള്‍ നില 2-1.
ഗ്രൂപ് എയില്‍ നിന്ന് കളി ച്ചമൂന്ന് മത്സരങ്ങളില രണ്ടിലും വിജയം കണ്ടാണ് അമേരിക്ക ക്വാര്‍ട്ടറിലെത്തിയത്. ആദ്യമത്സരത്തില്‍ കൊലംബിയയോട് പരാജയപ്പെട്ടുവെങ്കിലും പിന്നീട് കോസ്റ്ററിക്കയെയൂം പാരഗ്വായെയും പരാജയപ്പെടുത്തി. ഗ്രൂപ്പ് ജേതാക്കളായായിരുന്നു അമേരിക്കയുടെ ക്വാര്‍ട്ടര്‍ പ്രവേശനം.
- Male
- Female
- Others
- Under 18
- 18 to 25
- 26 to 35
- 36 to 45
- 45 to 55
- 55+


Click it and Unblock the Notifications